എന്റെ വസ്ത്ര ധാരണം എന്റെ തീരുമാനം ആണ് – എത്ര വയസ്സായാലും തനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ആണ് ധരിക്കുക, അഭയ ഹിരന്മയി

ഗോപി സുന്ദർ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഗായികയാണ് അഭയ ഹിരന്മയി. ഗായികയായി ആയിരുന്നു തുടക്കമെങ്കിലും താരത്തെ കൂടുതലും പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. മോഡലിംഗ് രംഗത്ത് കൂടിയായിരുന്നു മികച്ച രീതിയിൽ ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് അഭയാ പ്രേഷകർക്കിടയിൽ സുപരിചിത ആയത്. മലയാളത്തിലും തെലുങ്കിലും എല്ലാം തന്റേതായ കഴിവ് തെളിയിക്കുവാനും സാധിച്ചിട്ടുണ്ട്. നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് അഭയ തന്റെ സ്വരലാവണ്യം കൊണ്ട് സ്വന്തമാക്കിയത്. വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അഭയയെ മറ്റു ഗായകരിൽ നിന്നും വ്യത്യസ്ത ആക്കിയത്. സംവിധായകനായ ഗോപി സുന്ദറുമായി ലിവിങ് ടുഗതർ ബന്ധം മാധ്യമങ്ങളിലും അഭയയെ എത്തിച്ചു.

കൂടുതൽ വിവാദത്തിൽ ഉയർത്തി നിർത്തുകയാണ് ഇത് ചെയ്തത്. നാക്കു പെന്റ എന്ന ചിത്രത്തിലെ ഗാനവും കോഴിക്കോടിനെ കുറിച്ച് പാടിയ ഗാനവും ആയിരുന്നു അഭയ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കൊണ്ടുവന്ന് എത്തിച്ചത്. ഈ രണ്ട് ഗാനങ്ങളും ഹിറ്റ് ആയതോടെ അഭയുടെ സ്വരത്തിന് ആരാധകർ ഏറി. എന്നാൽ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ സൃഷ്ടിച്ചത് അഭയയുടെ വസ്ത്രധാരണം ആയിരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കൂടി സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ പലപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നത് പതിവാണ്. ഇപ്പോൾ അത്തരം വിമർശനങ്ങളെ കുറിച്ചാണ് അഭയ സംസാരിക്കുന്നത്.

കുട്ടികാലം മുതലേ ഷോർട്സ് ഇട്ട് തുടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഇന്നും ഇടുന്നുണ്ട് ഇനി തനിക്ക് ഒരു 50 വയസ്സായാലും ഇടും എന്നും അഭയ വ്യക്തമാക്കുന്നുണ്ട്. ചെറുപ്പത്തിൽ തന്നെ ഷോർട്സും അതേപോലെയുള്ള റിവിലിങ് ആയ ഡ്രസ്സും ധരിക്കുമ്പോൾ തന്നെ നാട്ടുകാർ അടക്കമുള്ളവർ ചീത്ത പറഞ്ഞിട്ടുണ്ട്. ആര് എന്ത് പറഞ്ഞാലും താനത് കാര്യമാക്കുന്ന ആളല്ല. എത്ര വയസ്സായാലും തനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ആണ് ധരിക്കുക എന്നും താരം പറയുന്നുണ്ട്. വസ്ത്രധാരണം എന്നത് ഒരാളുടെ സ്വകാര്യതയാണ് എന്നും അയാളുടെ വ്യക്തി താൽപര്യത്തിൽ ഉൾപ്പെടുന്ന കാര്യമാണോന്നും അഭയ പറയുന്നുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ അതിൽ ആരും ഇടപെടാൻ പാടില്ല എന്നാണ് അഭയ ഒരിക്കൽ പറഞ്ഞിരുന്നത്. തന്നെ ആരൊക്കെ ഏതൊക്കെ രീതിയിൽ വിമർശിച്ചാലും തന്റെ വസ്ത്രധാരണം തന്റെ തീരുമാനമാണ്. എന്ത് പറഞ്ഞാലും തനിക്ക് ഇഷ്ടമുള്ള വസ്ത്രം മാത്രമേ ധരിക്കു എന്നായിരുന്നു അഭയ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമായി അഭയ ചില കുറിപ്പുകൾ ഒക്കെ പങ്കു വയ്ക്കാറുണ്ട്. മാധവിക്കുട്ടിയുടെ വലിയൊരു ആരാധിക കൂടിയാണ് അഭയ. അഭയ പങ്കുവയ്ക്കുന്ന കുറിപ്പുകളിൽ പകുതിയിലധികവും മാധവിക്കുട്ടിയെ കുറിച്ചുള്ള ചില കാര്യങ്ങളാണ്. അതും വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. അഭയ നല്ലൊരു വായനക്കാരിയാണ് എന്നും ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply