അമൃതയെ ഗോപി സുന്ദർ സ്നേഹിച്ച പോലെ അല്ല എന്നെ സ്നേഹിച്ചത് ! തുറന്ന് പറഞ്ഞു അഭയ ഹിരണ്മയി

ഗായിക അഭയ ഹിരൺമയിയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തൻ്റെതായ അഭിപ്രായങ്ങൾ ഒക്കെ ശക്തമായി പറയുവാൻ യാതൊരു മടിയും ഇല്ല. ഗോപി സുന്ദറിനെ കുറിച്ച് പറയുമ്പോൾ തന്നെ അഭയ ഹിരൺമയി വാചാലയാണ്. അഭയ പറയുന്നത് ഗോപി സുന്ദറിനെ താൻ പരിചയപ്പെടുന്നത് ഒരു ഇൻ്റർവ്യൂവിന് പോയപ്പോഴായിരുന്നു എന്നാണ്. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു വഴിത്തിരിവായിരുന്നു ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ച എന്നും അഭയ പറഞ്ഞു.

ഗോപി സുന്ദറുമായുള്ള തൻ്റെ ബന്ധം വീട്ടുകാരെ പറഞ്ഞു കൺവിൻസ് ചെയ്യിക്കുവാൻ ഏറെ വർഷങ്ങൾ വേണ്ടിവന്നു എന്നും അഭയ പറഞ്ഞു. ഗോപി സുന്ദറും അഭയയും ലിവിങ് ടുഗതറിൽ ആയിരുന്നു. അഭയ പറയുന്നത് താനാണ് ഏറ്റവും കൂടുതൽ അച്ഛൻ്റെ കൂടെയാണോ അമ്മയുടെ കൂടെയാണോ ജീവിക്കുന്നത് എന്ന ചോദ്യം കേൾക്കേണ്ടിവന്ന വ്യക്തി എന്നാണ്. എല്ലാത്തിൽ നിന്നും വ്യത്യസ്തമായിരിക്കുന്ന ഒരു കുഞ്ഞായിരുന്നു താനെന്നും അഭയ പറഞ്ഞു.

തൻ്റെ അച്ഛനും അമ്മയ്ക്കും അതൊക്കെ ഉൾക്കൊള്ളുവാൻ സാധിച്ചിരുന്നെന്നും. എല്ലാ പെൺകുട്ടികളും കേൾക്കുന്നതുപോലെ തന്നെ താനും മറ്റൊരു വീട്ടിൽ പോകാനുള്ള കുട്ടിയാണ് എന്ന് പറഞ്ഞു കേട്ടുകൊണ്ടാണ് വളർന്നത് എന്നും അഭയ പറഞ്ഞു. ഗോപി സുന്ദറായിരുന്നു തനിക്ക് പാടാനുള്ള കഴിവുണ്ട് എന്നുള്ളത് തിരിച്ചറിഞ്ഞത് എന്നും അഭയ പറഞ്ഞു. ഗോപി സുന്ദർ ആണ് തന്നെ പിന്നണിഗായിക രംഗത്തേക്ക് എത്തിച്ചത് എന്നും പറയുവാൻ മറന്നില്ല.

തൻ്റെ ഇന്നത്തെ ഉയർച്ചയ്ക്കുള്ള എല്ലാ കാരണവും ഗോപി സുന്ദറാണെന്നും അഭയ പറഞ്ഞു. ജീവിതത്തിൽ ഗോപി സുന്ദർ ചെലുത്തിയ സ്വാധീനം വലുതാണെന്നും പറഞ്ഞു. ഒരു പാട്ട് എങ്ങനെയാണ് പഠിക്കേണ്ടത് എന്നും കേൾക്കേണ്ടത് എന്നൊക്കെ പറഞ്ഞുകൊടുത്തത് ഗോപി സുന്ദർ ആണെന്നും പറഞ്ഞു. തങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത് സംഗീതത്തിന് ആയിരുന്നു എന്നും പറഞ്ഞു.
ഗോപി സുന്ദറിനോടൊപ്പം ഉണ്ടായിരുന്ന സമയത്ത് തനിക്ക് പാട്ടുകൾ പാടുവാൻ വേണ്ടി ചാൻസുകൾ ലഭിച്ചിരുന്നില്ല എന്നും.

അതിന് കാരണം ഗോപി സുന്ദറിൻ്റെ പാട്ടുകൾ മാത്രമായിരിക്കും പാടുക എന്ന തെറ്റിദ്ധരിച്ചത് കൊണ്ടായിരിക്കും എന്നും അഭയ പറഞ്ഞു. എന്നാൽ ഗോപി സുന്ദറുമായി പിരിഞ്ഞതിനു ശേഷം ഒരുപാട് അവസരങ്ങൾ തന്നെ തേടി വന്നിട്ടുണ്ടെന്നും പറഞ്ഞു. സ്വന്തമായി ഒരു സംഗീത ബാൻഡ് ഉണ്ട് അഭയക്ക്. മൂന്ന് വർഷമായി അത് ആരംഭിച്ചിട്ട്. സംഗീതത്തിൽ മാത്രമല്ല അഭയക്ക് താൽപര്യം മോഡലിങ്ങിലും താല്പര്യമുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് അഭയ.

അഭയ പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോസും ഒക്കെ തന്നെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. അഭയയും ഗോപി സുന്ദറും ഏറെ നാളത്തെ ലിവിങ് ടുഗതറിനു ശേഷം വേർപിരിയുകയായിരുന്നു. ഗോപി സുന്ദറുമായി വേർപിരിഞ്ഞതിനു ശേഷമാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തൻ്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ച് അഭയ തുറന്നു പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply