കല്യാണം കഴിക്കാനൊന്നും തന്നെ കിട്ടില്ല – ഇപ്പോൾ താൻ സിംഗിൾ അല്ല ! പ്രണയം തുറന്നു പറഞ്ഞു അഭയ ഹിരണ്മയി | Abhaya Hiranmayi talks about her first crush

ഗായിക അഭയ ഹിരൺമയിയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തൻ്റെതായ അഭിപ്രായങ്ങൾ ഒക്കെ ശക്തമായി പറയുവാൻ യാതൊരു മടിയും ഇല്ല. സംഗീതം പോലെ തന്നെ പല കാര്യങ്ങളിലും അഭയക്ക് ഇഷ്ടങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഫാഷൻ. അഭയ പലപ്പോഴും സോഷ്യൽ മീഡിയ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് പേഴ്സണൽ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളുമായാണ്.

സംഗീതസംവിധായകനായ ഗോപി സുന്ദറും അഭയയും തമ്മിലുള്ള പ്രണയവും ലിവിങ് ടുഗതറും പിന്നീടുള്ള വേർപിരിയലും ഒക്കെ വളരെയധികം ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇതിനൊന്നും തന്നെ മാനസകമായി തളർത്താൻ കഴിയില്ല എന്ന രീതിയിൽ മുന്നോട്ടു പോവുകയാണ് അഭയ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടെ അഭയ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

കുട്ടിക്കാലത്തെ ക്രഷിനെ കുറിച്ചായിരുന്നു അവതാരിക ചോദിച്ചത്. അഭയ പറഞ്ഞത് തനിക്ക് ക്രിക്കറ്റ് താരം സഹീർ ഖാനോടായിരുന്നു ക്രഷ് എന്ന്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് സഹീറിനെ മാത്രമേ പ്രണയിക്കുള്ളൂ എന്ന് പറഞ്ഞ് നടന്നിരുന്നു. എന്നാൽ ഇപ്പോൾ ആരോടെങ്കിലും ക്രഷ് ഉണ്ടോ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അഭയ പറഞ്ഞത് ആരെയും കല്യാണം കഴിക്കാൻ വയ്യെന്നും കല്യാണം കഴിക്കേണ്ടെന്നുമാണ്.

എനിക്ക് ഇപ്പോൾ ആരോടും ക്രഷ് ഇല്ലെന്നും തോന്നുകയാണെങ്കിൽ ആ സമയത്ത് പറയുമെന്നും. സോഷ്യൽ മീഡിയകളിൽ വരുന്ന മോശം കമൻ്റുകളെ കുറിച്ചും ജീവിതത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും അഭയ പറഞ്ഞു. ഒരിക്കൽ യാത്ര ചെയ്യുന്ന സമയത്ത് ഒരാൾ തന്നെ കയറിപ്പിടിച്ചെന്നും ആ സമയത്ത് എന്ത് ചെയ്യണമെന്നറിയാതെ നിന്നു. എന്നാൽ ഇപ്പോൾ ഞാൻ അങ്ങനെയല്ല സ്പോട്ടിൽ തന്നെ റിയാക്ട് ചെയ്യുമെന്നും പറഞ്ഞു.

സോഷ്യൽ മീഡിയകളിൽവരുന്ന പല കമൻ്റുകളും സെക്ഷ്വൽ ഫ്രസ്ട്രേഷൻ തീർക്കും പോലെയാണ് വരുന്നതെന്നും അതൊക്കെ കാണുമ്പോൾ കഷ്ടം തോന്നുമെന്നും. ചിലർ പറയുന്നത് ഞാൻ ശരീരം വിറ്റ് കാശാക്കുകയാണെന്നാണെന്നും. ഇത്തരത്തിൽ വന്ന ഒരു കമൻ്റ് സ്ക്രീൻഷോട്ട് എടുത്ത് അയാളെ ടാഗ് ചെയ്തു പോസ്റ്റിട്ടിരുന്നെന്നും പറഞ്ഞു. നിന്നെ ബെഡിൽ കിട്ടിയാൽ നന്നായേനെ നിൻ്റെ ബൂബ്‌സ് നന്നായിരിക്കുന്നു തുടങ്ങിയ കമൻ്റുകളൊക്കെയാണ് വരുന്നതെന്നും.

ഇതൊക്കെ കാണുമ്പോൾ എന്തിന് ഇവനെയൊക്കെ ജനിപ്പിച്ചു എന്ന് തോന്നാറുണ്ടെന്നും പറഞ്ഞു. താനൊരു ഫെമിനിസ്റ്റ് ആണെന്നും അഭയ പറഞ്ഞു. പക്ഷേ എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അറിയില്ലെന്നും. തുല്യതയ്ക്കൊന്നും വേണ്ടിയല്ലെന്നും പെണ്ണ് എപ്പോഴും പെണ്ണും ആണ് എപ്പോഴും ആണും ആണെന്നും രണ്ടു പേരും ഒരിക്കലും തുല്യരെല്ലെന്നും അതൊക്കെ ദൈവത്തിൻ്റെ സൃഷ്ടിയാണെന്നും അതൊന്നും മാറ്റുവാൻ സാധിക്കില്ലെങ്കിലും അഭയ പറഞ്ഞു.

അഭിമുഖത്തിനിടയിൽ താൻ ഇപ്പോൾ സിംഗിൾ അല്ലെന്നും കമ്മിറ്റഡ് ആണെന്നും പറയുന്നുണ്ട്. പ്രേക്ഷകരോക്കെ അഭയ ആരുമായാണ് കമ്മിറ്റഡ് ആയിരിക്കുന്നതെന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ്.

story highlight – Abhaya Hiranmayi talks about her new Love

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply