മുലക്കച്ചകെട്ടി നടക്കാനാണ് ഇഷ്ടമെങ്കിൽ അതിട്ട് നടക്കണം – ഇറുകിയ ജീൻസും ടോപ്പും നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച വസ്ത്രമല്ല – അഭയ ഹിരൺമയി.

ഗായിക അഭയ ഹിരൺമയിയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തൻ്റെതായ അഭിപ്രായങ്ങൾ ഒക്കെ ശക്തമായി പറയുവാൻ യാതൊരു മടിയും ഇല്ല.
അഭയ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി തനിക്ക് നിരവധി കമൻ്റുകൾ ആണ് വരുന്നത് പോസിറ്റീവും നെഗറ്റീവും ആയ കമൻ്റുകളും വരാറുണ്ട് എന്നും പറഞ്ഞു.

ഐ ലവ് യു ചേച്ചി, ചേച്ചിയെ കല്യാണം കഴിക്കണം ഫ്രീ ആണോ? ഡേറ്റിങ്ങിനു വരുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ വരാറുണ്ട്. ഇതൊക്കെ കാണുമ്പോൾ എനിക്ക് സന്തോഷമാണെന്നാണ് അഭയ പറയുന്നത്. നെഗറ്റീവ് കമൻ്റുകൾ വരുമ്പോഴും അംഗീകാരം തന്നെയാണ് ലഭിക്കുന്നത് എന്നും പറഞ്ഞു. നമ്മൾ ഇത്തരം മോശം മെസ്സേജുകൾക്കെതിരെ പ്രതികരിക്കാൻ പോകരുതെന്നും പറഞ്ഞു. മൂഡ് അനുസരിച്ച് ആണ് പല പോസ്റ്റുകൾക്കും മറുപടി പറയുന്നത്.

ചിലപ്പോൾ നല്ല കമൻ്റുകൾക്ക് നല്ല മറുപടി കൊടുക്കും മോശം കമൻ്റുകൾക്ക് അതനുസരിച്ച് ഉത്തരം പറയും ചിലപ്പോൾ ഒന്നും പറയാറുമില്ല. പലരും ഇത്തരം കമൻ്റുകൾ ചെയ്യുന്നത് എല്ലാവരുടെയും ശ്രദ്ധ നേടുവാൻ വേണ്ടിയാണ് അതുകൊണ്ടുതന്നെ നമ്മൾ അവർക്ക് മറുപടി കൊടുത്തു കഴിഞ്ഞാൽ അവരെ മറ്റുള്ളവർ ശ്രദ്ധിക്കുകയും ചെയ്യും. അങ്ങനെ പലരും പേഴ്സണാലിയിലായി വന്ന് മെസ്സേജ് അയക്കാറുണ്ട് എൻ്റെ കമൻ്റുന് മറുപടി തന്നല്ലോ, സുഖമല്ലേ എന്തൊക്കെയാ വിശേഷം എന്നൊക്കെ പറഞ്ഞുകൊണ്ട്.

അഭയ പറയുന്നത് ഡ്രസ്സിങ്ങിൻ്റെ കാര്യത്തിലും നമ്മുടെ ആളുകൾ അടുത്ത വീട്ടിലുള്ളവർ എന്താണ് ധരിക്കുന്നത് അതേ ഞാനും ധരിക്കുള്ളു എന്ന മട്ടിലാണ്. ആദ്യകാലത്ത് ചുരിദാർ വളരെ മോശം വേഷമായിട്ടാണ് കണ്ടിരുന്നത് എന്നാൽ ഇപ്പോൾ അത് വളരെ മാന്യമായ വേഷമായി മാറി. ഏറ്റവും നല്ല വേഷമായി കണ്ടിരുന്നത് പണ്ട് സാരിയായിരുന്നു. സാരിക്ക് പണ്ടുള്ളവർ മുലക്കച്ചയായിരുന്നു കെട്ടിയത്. ഓരോ സ്ഥലത്തിൻ്റെയും കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഡ്രസ്സാണ് അവിടെയുള്ള ജനങ്ങൾ ധരിക്കേണ്ടതെന്നാണ് അഭയ പറയുന്നത്.

വിദേശത്തുള്ളവർ ആ കാലാവസ്ഥ അനുസരിച്ച് ടൈറ്റായ ജീൻസും കോട്ടും ഇട്ടാണ് നടക്കുന്നത്. ആ ഡ്രസ്സ് നമ്മുടെ കാലാവസ്ഥ യോജ്യമല്ല. ടൈറ്റ് ആയ ഡ്രസ്സ് കംഫേർട്ട് ആണെങ്കിൽ അതിടാം. മുലക്കച്ച കെട്ടുന്നതാണ് കംഫേർട്ട് എങ്കിൽ അതിടാം. നമുക്ക് കംഫർട്ട് ആയ ഡ്രസ്സ് ധരിക്കുക എന്തു തരത്തിലുള്ളതായാലും മറ്റാളുകൾ എന്തു പറയുന്നു എന്ന് നോക്കേണ്ട ആവശ്യം നമുക്കില്ല അവരെല്ല നമുക്ക് സാമ്പത്തികവും ഭക്ഷണവും ഒന്നും തരുന്നത് എന്നാണ് അഭയ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply