ജീവിതത്തിൽ ഒരാളെ മിസ് ചെയ്യുന്നുണ്ട്… ഗോപി കാരണമാണ് ഞാൻ ഈ ഇൻഡസ്ട്രയിൽ എത്തിയത് ! ഗോപിയുമായി ലിവിങ് റിലേഷനിൽ ഉണ്ടായ കാര്യങ്ങൾ തുറന്നു പറഞ്ഞു ഹിരണ്മയി

വേറിട്ട ആലാപന ശൈലിയിലൂടെ ആസ്വാദന ഹൃദയങ്ങളിൽ ഇടംപിടിച്ച ഗായികയാണ് അഭയ ഹിരണ്മയി. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം കാരണം വാർത്തകളിൽ എന്നും നില നിന്നിരുന്ന ഒരു പേരായിരുന്നു അഭയയുടെത്. നീണ്ട 14 വർഷങ്ങൾ ഗോപി സുന്ദറുമായി ലിവിങ് ടുഗെദർ ബന്ധത്തിൽ ആയിരുന്നു അഭയ. വിവാഹിതനായ ഒരു പുരുഷനുമായി പ്രണയമുണ്ട് എന്ന് അഭയ മുമ്പ് പങ്കു വെച്ചിരുന്നു. പിന്നീട് പൊതു പരിപാടികൾ എല്ലാം ഇവർ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവർ തമ്മിലുള്ള ബന്ധം പുറം ലോക അറിയുന്നത്. പിന്നീടങ്ങോട്ട് ഇവരുടെ പ്രണയാർദ്രമായ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചു. ഇതോടെ വ്യാപകമായ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ഇവരെ തേടിയെത്തി. എങ്കിലും ഇതൊന്നും വകവയ്ക്കാതെ ഇരുവരും മുന്നോട്ടു പോവുകയായിരുന്നു.

ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച “നാക്കു പാന്റ നാക്കു ടെക്കാ” എന്ന ചിത്രത്തിലൂടെ ആണ് അഭയ ഹിരണ്മയി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ “ഗൂഢാലോചന”, ” 2 കൺട്രീസ്”, “ജെയിംസ് ആൻഡ് ആലിസ് ” തുടങ്ങി നിരവധി സിനിമകളിലും പാടി. “ഗൂഢാലോചന” എന്ന സിനിമയിലെ “ഖൽബില് തേനോഴുകണ കോയിക്കോട്” എന്ന് തുടങ്ങുന്ന അഭയയുടെ ഗാനം ഏറെ തരംഗമായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് ആണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ഇവർ വേർപിരിയുന്നു എന്ന വാർത്ത പുറത്തു വരുന്നത്. അമൃത സുരേഷുമായുള്ള പ്രണയം സമൂഹ മാധ്യമങ്ങളിലൂടെ ഗോപി സുന്ദർ പ്രഖ്യാപിച്ചതോടെയാണ് അഭയായും ഗോപിയും വേർപിരിഞ്ഞു എന്ന് പുറത്തു വന്നത്. ഇതിന്റെ കാരണത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന തരത്തിൽ ആയിരുന്നു അഭയ മുന്നോട്ട് പോയത്.

കഴിഞ്ഞ ദിവസം എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന “പറയാം നേടാ”മെന്ന ഷോയിൽ വെച്ച് അഭയ ചില കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. ഒരു പക്ഷെ ഗോപി സുന്ദറിനെ പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ ഒരിക്കലും സംഗീത മേഖലയിലേക്ക് എത്തിയല്ലായിരുന്നു എന്ന് അഭയ തുറന്നു പറയുന്നു. ജീവിതത്തിൽ ഒരാളെ മിസ്സ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും മിസ്സ് ചെയ്യുന്നുണ്ടെന്ന് അഭയ പറഞ്ഞു. ആദ്യമായാണ് ഗോപി സുന്ദറുമായി വേര്പിരിഞ്ഞതിന് ശേഷം ഇങ്ങനെ ഒരു പ്രതികരണം താരം നടത്തുന്നത്.

അങ്ങനെയൊരു മിസ്സിംഗ് ഇല്ലെന്നും ആ വികാരമില്ലെന്നും പറഞ്ഞു നമുക്ക് മുന്നോട്ടു പോകാൻ പറ്റില്ല. എന്നാൽ മുമ്പ് ജീവിതത്തിൽ സ്വന്തം കാര്യങ്ങൾക്ക് അത്രയധികം പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. ഇപ്പോഴാണ് അതിനെക്കുറിച്ച് മനസ്സിലാക്കിയത് എന്നും ഇനി കരിയറിന് പരിഗണന നൽകി മുന്നോട്ടു പോകാനാണ് തീരുമാനം എന്നും അഭയ വ്യക്തമാക്കി. നേരത്തെ ഉണ്ടായിരുന്ന തരത്തിലുള്ള കമ്മിറ്റ്മെന്റുകൾ ഒന്നും ഇപ്പോൾ ഇല്ല, ഇനി പാട്ടാണ് ജീവിതം എന്നും അഭയ പറയുന്നു.

ജീവിതത്തിൽ എന്നും എപ്പോഴും പിന്തുണയുമായി തിരുവനന്തപുരത്തെ സുഹൃത്തുക്കളും കുടുംബവും ഉണ്ടായിരുന്നു. എൻജിനീയറിങ് പഠിച്ച അഭയ സംഗീതം കരിയർ ആക്കിയപ്പോൾ ആ തീരുമാനത്തെ കുടുംബം സ്വാഗതം ചെയ്യുകയായിരുന്നു. പത്തൊമ്പതാം വയസ്സിൽ ആയിരുന്നു അഭയ ഗോപി സുന്ദറിനെ പരിചയപ്പെടുന്നത്. അത് അഭയയുടെ വ്യക്തിജീവിതത്തിലും സംഗീത ജീവിതത്തെയും തന്നെ മാറ്റിമറിച്ചു. ഗോപി സുന്ദറുമായി വേർപിരിഞ്ഞതിനു ശേഷം അഭയയ്ക്ക് ആകെ മൊത്തം ഒരു മാറ്റം ഉണ്ടെന്നും ആരാധകർ പറയുന്നു. നിരവധി പേരാണ് അഭയെ പിന്തുണച്ച് രംഗത്തെത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply