അഭയ ഹിരൺമയി വീണ്ടും പ്രണയത്തിലോ? സോഷ്യൽ മീഡിയയിൽ അഭയയെ ഒരു യുവാവ് എടുത്തുകൊണ്ട് ചുംബിക്കുന്ന ചിത്രം വൈറലായിക്കൊണ്ടിരിക്കുന്നു

ഗായിക അഭയ ഹിരൺമയിയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തൻ്റെതായ അഭിപ്രായങ്ങൾ ഒക്കെ ശക്തമായി പറയുവാൻ യാതൊരു മടിയും ഇല്ല. സംഗീതം പോലെ തന്നെ പല കാര്യങ്ങളിലും അഭയക്ക് ഇഷ്ടങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഫാഷൻ. അഭയ വീട്ടിൽ ആണെങ്കിൽ പോലും എപ്പോഴും സ്റ്റൈലിഷ് ആയിട്ട് നിൽക്കണം എന്ന് നിർബന്ധമുള്ള ആളാണ്.

ഏറ്റവും ലേറ്റസ്റ്റ് ആയ ട്രെൻഡുകളെല്ലാം തന്നെ അഭയയെ നോക്കി കഴിഞ്ഞാൽ മനസ്സിലാകും. അഭയ ഹിരൺമയിയും അതുപോലെ തന്നെ സംഗീത സംവിധായകനായ ഗോപി സുന്ദറും കുറെ നാളുകൾ ലിവിങ് ടുഗതറിൽ ആയിരുന്നു. അഭയ ഹിരൺമയിയും ഗോപി സുന്ദറിൻ്റെയും ലിവിങ് ടുഗതർ റിലേഷൻഷിപ് സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇതിനൊന്നും തന്നെ മാനസകമായി തളർത്താൻ കഴിയില്ല എന്ന രീതിയിൽ മുന്നോട്ടു പോവുകയാണ് അഭയ. പിന്നീട് ഗോപി സുന്ദർ അഭയയെ പിരിയുകയും ചെയ്തു.

അതിനു ശേഷം ആയിരുന്നു ഗോപി സുന്ദർ ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് അഭയ ഹിരൺമയി പങ്കുവെച്ച ഒരു ചിത്രമാണ്. ഈ ചിത്രത്തിൽ ഒരു അജ്ഞാതൻ അഭയയെ എടുത്ത് ചുംബിക്കുന്നതാണ് കാണുന്നത്. എന്നാൽ അഭയ പങ്കുവെച്ച ഈ ചിത്രത്തിലുള്ള ആളുടെ മുഖം വ്യക്തമല്ല. പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് പൂമ്പാറ്റ എന്നാണ്.

അതുമാത്രമല്ല ഹാപ്പിനസ്, ട്രാവലർ, ലൈഫ്, ലവ് തുടങ്ങിയ ഹാഷ് ടാഗുകളും ആ ചിത്രത്തിന് അഭയ നൽകിയിട്ടുണ്ട്. അഭയ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമൻ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ പേരും ചോദിക്കുന്നത് അഭയ പുതിയ പ്രണയം കണ്ടെത്തിയോ എന്നാണ്. ചിലർ എഴുതിയിരിക്കുന്നത് നിങ്ങൾ സ്നേഹം അർഹിക്കുന്നു എന്നാണ്. ഈ കമൻ്റുകൾ കൂടാതെ അഭയ പങ്കുവെച്ച ചിത്രത്തിലെ ആളുടെ മുഖം വ്യക്തമാക്കി കാണിക്കുവാനും പലരും പറയുന്നുണ്ട്.

ഈയൊരു ചിത്രത്തിൽ നിങ്ങളെ കണ്ടതിൽ വളരെയധികം സന്തോഷമുണ്ട് എന്നും ചിലർ കമൻ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ അഭയാ ഹിരൺമയി താൻ സിംഗിൾ അല്ലെന്നും കമ്മിറ്റഡ് ആണെന്നും പറഞ്ഞിരുന്നു. അഭയയോട് ആരെയെങ്കിലും വിവാഹം കഴിക്കുവാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ അതിന് ഉത്തരമായി അഭയ പറഞ്ഞത് ആരെയും കല്ല്യാണം കഴിക്കാൻ വയ്യ എന്നാണ്. അഭയ മുൻപ് താൻ സിംഗിൾ അല്ല എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൻ്റെ ഉത്തരമാണ് ഇപ്പോൾതാരം പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം. ആരാധകരൊക്കെ അഭയ ആരുമായാണ് കമ്മിറ്റഡ് ആയിരിക്കുന്നതെന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply