തനിക്ക് എല്ലാം പഠിപ്പിച്ചു തന്നത് ഗോപി സുന്ദർ ആണ് – പക്ഷെ ആ സമയത്ത് ലിവിങ് ടുഗതർ ബന്ധമാണെന്ന് പുറംലോകത്തോട് പറയാൻ തനിക്ക് സാധിച്ചിരുന്നില്ല

സംഗീത സംവിധായകനായ ഗോപി സുന്ദറിനൊപ്പം ജീവിച്ചു തുടങ്ങിയതിന് ശേഷമായിരുന്നു അഭയയെ കുറിച്ച് ജനങ്ങൾ കൂടുതൽ അറിയാൻ തുടങ്ങിയത്. ഇരുവരും വർഷങ്ങളോളം ലിവിങ് ടുഗതറായി ജീവിച്ചിരുന്നു. അടുത്തിടെയാണ് 14 വർഷത്തെ ഒന്നിച്ചുള്ള ജീവിതം ഇരുവരും അവസാനിപ്പിച്ചത്. വളരെ പെട്ടെന്നായിരുന്നു അഭയയുടെ പാട്ടിന്റെ വഴിയിലേക്കുള്ള മുന്നോട്ട് പോക്കും ഗോപി സുന്ദറിന്റെ മറ്റൊരു റിലേഷൻഷിപ്പിലേക്കുള്ള ചുവടുവെപ്പും നടന്നത്. പെട്ടെന്നെടുത്ത തീരുമാനമായിരുന്നോ താരങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഈ വേർപിരിയൽ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ ഇപ്പോൾ.

ഫ്ലവേഴ്സ് ഒരുകോടി എന്ന ചാനൽ പരിപാടിയിൽ മത്സരിക്കാൻ എത്തിയപ്പോഴായിരുന്നു അഭയ തന്റെ മനസ്സ് തുറന്നത്. പരിപാടിയുടെ പ്രോമോ വീഡിയോയിലൂടെ മുൻ പങ്കാളിയെക്കുറിച്ചും വേർപിരിയാൻ ഉണ്ടായ കാരണത്തെക്കുറിച്ച് എല്ലാം അഭയ പറയുന്നത് കാണാവുന്നതാണ്. തന്റെ വ്യത്യസ്തമായ അഭയ ഹിരണ്മയി എന്ന പേര് അമ്മ ഇട്ടതാണെന്ന് മുൻപും താരം തുറന്നു പറഞ്ഞിട്ടുണ്ട്. അതിന് പിന്നിലെ കഥ എന്താണെന്നുള്ള അവതാരകന്റെ ചോദ്യത്തിന് പിന്നാലെ മറുപടി പറയുന്ന സമയത്ത് ഗോപി സുന്ദരമായ ഒരുമിച്ച് ജീവിച്ചിരുന്ന കാലത്തെക്കുറിച്ചും ബന്ധം അവസാനിപ്പിച്ചതിന്റെ കാരണത്തെക്കുറിച്ച് ഒക്കെ അഭയാർത്ഥ വ്യക്തമാക്കുന്നുണ്ട്.

14 വർഷമായിരുന്നു ഗോപി സുന്ദറിനൊപ്പം ജീവിച്ചിരുന്നത് എന്നും ആ സമയത്ത് ലിവിങ് ടുഗതർ ബന്ധമാണെന്ന് പുറംലോകത്തോട് പറയാൻ തനിക്ക് സാധിച്ചിരുന്നില്ല എന്നും കൂടാതെ അദ്ദേഹത്തിനൊപ്പം ജീവിച്ചപ്പോഴാണ് സംഗീതതെ താൻ അടുത്തറിയുന്നത് എന്നും അജയ പറയുന്നു. പാട്ടുകൾ എങ്ങനെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നും പാട്ട് എങ്ങനെ പഠിക്കണമെന്നും പാട്ട് എങ്ങനെ മനസ്സിലാക്കണം എന്നും പറഞ്ഞു തന്നത് സംവിധായകൻ ഗോപി സുന്ദർ ആണെന്ന് അഭയം പറയുന്നുണ്ട്. വേണമെന്ന് വിചാരിച്ചിട്ട് ഉണ്ടായ ഒരു വഴി പിരിയൽ ആയിരുന്നില്ല അദ്ദേഹവുമായി എന്നും അഭയ കൂട്ടിച്ചേർത്തു.

പെട്ടെന്നുള്ള ഈ പരീക്ഷണത്തിന്റെ അവസാനം ഒരു ശൂന്യത ജീവിതത്തിലുണ്ടായോ എന്ന ചോദ്യത്തിന് താരം വ്യക്തമായി മറുപടി പറയുന്നുണ്ട്. തനിക്കെതിരെ തുടരെത്തുടരെ സൈബർ അറ്റാക്ക് വരുന്നത് താൻ ഇപ്പോൾ അവർക്കൊക്കെയുള്ള ന്യൂസ് വാല്യൂ കൊടുക്കുന്ന ആളാണെന്ന് തോന്നിയത് കൊണ്ടായിരിക്കും എന്നും അതുകൊണ്ടാണ് തന്നെക്കുറിച്ച് അവർ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നും അഭയ പറയുന്നു. ജീവിതത്തിൽ നമ്മൾ എടുക്കുന്ന തീരുമാനം നമ്മൾ എടുക്കുന്നത് പോലെയാണ് പ്രതിഫലിക്കുക എന്നും അത്തരം തീരുമാനങ്ങളിൽ വരുന്ന തെറ്റുകളും ശരികളും നമ്മൾ തന്നെ അനുഭവിക്കേണ്ട ഒന്നാണ് എന്നും അഭയ പറയുന്നു.

പിന്നീട് അപ്രതീക്ഷിതമായ തന്റെ പിതാവിന്റെ വേർപാട് ഉണ്ടായതും കർമ്മങ്ങൾക്ക് പോലും പങ്കെടുക്കാൻ പറ്റാതെ പോയതിന്റെ വേദനയും അഭയ പങ്കുവെക്കുന്നുണ്ട്. നഷ്ടപ്പെടും എന്ന് തോന്നിയതും നിയന്ത്രിക്കാൻ പറ്റാത്തതും തന്റെ അച്ഛന്റെ വേർപാടാണ് എന്ന് അഭയ പറയുന്നുണ്ട്. ഇന്ന് അച്ഛന് കോവിഡ് ആണെന്ന് സ്ഥിരീകരിക്കുകയും മറ്റന്നാൾ അച്ഛൻ മരിക്കുകയും ചെയ്യുകയായിരുന്നു. അത്ര പെട്ടെന്നായിരുന്നു കാര്യങ്ങളൊക്കെ നടന്നിരുന്നത് എന്നും അച്ഛൻ മരിച്ചു ഒരു മാസത്തിനു ശേഷമാണ് താൻ കാണുന്നത് എന്നും അച്ഛന്റെ കർമ്മങ്ങൾക്കൊന്നും പങ്കെടുക്കാൻ പറ്റാതെ പോയി എന്നും വേദനയോടെ അബയ ഹിരണ്മയി പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply