പുന്നാര പെണ്ണിന് ഒരു ബ്രാ വാങ്ങിച്ചു കൊടുക്ക് – അവളുടെ ഡാൻസിലേക്കല്ല മകളുടെ വളരുന്ന മാറിലേക്ക് അവരുടെ കണ്ണുകൾ എത്തിയത് !

ആവണിയുടെ ഒരു വീഡിയോയ്ക്ക് താഴെ ഒരു സ്ത്രീ മോശം കമൻ്റുകൾ ഇട്ടു. ആവണിയുടെ അമ്മയാണ് ഇതിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മകളുടെ ഒരു ഡാൻസ് വീഡിയോയ്ക്ക് താഴെ മോശം കമൻ്റ് ഇട്ട സ്ത്രീക്ക് എതിരെയാണ് ആവണിയുടെ അമ്മ ഇപ്പോൾ പ്രതികരിക്കുന്നത്. ആവണി ലിയോ എന്ന സിനിമയിലെ പാട്ടിന് ഡാൻസ് ചെയ്ത വീഡിയോയ്ക്ക് താഴെ മകളുടെ മാറിടം നോക്കിയിട്ടാണ് ഒരു സ്ത്രീ മോശമായ കമൻ്റ് ഇട്ടത്.

ആ സ്ത്രീയോട് ആവണിയുടെ അമ്മ പറഞ്ഞത് 10 വയസ്സിലേക്ക് പോകുന്ന തൻ്റെ മകളുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ തന്നെ നിങ്ങളുടെ മകൾക്കും വന്നിട്ടുണ്ടാകും എന്നാണ്. ആവണിയുടെ അമ്മ പറഞ്ഞത് ഇങ്ങനെയാണ് വീഡിയോയിൽ വളരെ മാന്യമായി തന്നെയാണ് തൻ്റെ മകൾ വസ്ത്രം ധരിച്ചിരിക്കുന്നത്. തൻ്റെ മകൾ ഒരു പെറ്റിക്കോട്ടും അതിനുമുകളിൽ ഒരു ടോപ്പും ധരിച്ച് തന്നെയാണ് ഡാൻസ് വീഡിയോ ചെയ്തത്. ഈ വീഡിയോയ്ക്ക് താഴെയാണ് പുന്നാര പെണ്ണിന് ഒരു ബ്രാ വാങ്ങിച്ചു കൊടുക്ക് എന്ന് പറഞ്ഞുകൊണ്ട് ഒരു സ്ത്രീ കമൻ്റ് ഇട്ടത്.

പെൺകുട്ടികളിൽ ഓരോ വയസ്സുകളിലും ഓരോരോ മാറ്റങ്ങൾ ഉണ്ടാകുന്നത് പ്രകൃതിനിയമം തന്നെയാണ്. അത് തനിക്ക് ആണെങ്കിലും തൻ്റെ അമ്മയ്ക്കാണെങ്കിലും അതുപോലെ തന്നെ ഈ മോശം കമൻ്റിട്ടവർക്ക് ആയാലും അവരുടെ മകൾക്കായാലും ഒക്കെ ഇങ്ങനെ തന്നെ ഉണ്ടാകും. ചെയ്ത ഡാൻസ് നോക്കുന്നതിനു പകരം മകളുടെ മാറിലേക്ക് ആണ് അവരുടെ കണ്ണുകൾ പോയത്. ആവണി ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് തുടങ്ങിയത്.

തങ്ങളുടെ വീഡിയോയിൽ ഒരാളെയും വേദനിപ്പിക്കുന്ന തരത്തിലുള്ള ഒന്നും ഇടാറില്ല. യൂട്യൂബിലെ വരുമാനം ഉദ്ദേശിച്ചു മാത്രമല്ല വീഡിയോകൾ ചെയ്യുന്നത്. തങ്ങളുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ട്. അതിൽ നിന്ന് ഒരു ആശ്വാസം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ വീഡിയോകൾ ചെയ്യുന്നതെന്നും ആവണിയുടെ അമ്മ പറഞ്ഞു. മകൾ ഫോൺ അധികം ഉപയോഗിക്കാറില്ല. റീൽസൊക്കെ ചെയ്തു കഴിഞ്ഞാൽ അവൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

വളരെ ചുരുങ്ങിയ സമയം മാത്രമാണ് ഫോൺ മകൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള മോശമായ കമൻ്റ് മകൾ കണ്ടു കഴിഞ്ഞാൽ തങ്ങളുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ പെൺകുട്ടികളെ മാനസികമായി വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ ബാധിക്കും. തൻ്റെ ചെറുപ്പത്തിൽ ഇത്തരം പ്രശ്നങ്ങളൊക്കെ തനിക്കുണ്ടായിരുന്നെന്നും പറഞ്ഞു. തൻ്റെ ശരീരത്തിൽ ആവശ്യമില്ലാത്ത എന്തോ വളർന്നു എന്ന് തോന്നലും തനിക്ക് ആ കാലത്തുണ്ടായിരുന്നെന്നും.

ആ കാലത്ത് ഒക്കെ ഷാൾ ഉപയോഗിച്ചുകൊണ്ട് എല്ലാം മറച്ചു പിടിക്കുവാൻ ശ്രമിച്ചിരുന്നു. തൻ്റെ അമ്മയുടെ മോട്ടിവേഷൻ കൊണ്ടാണ് ഇതിൽനിന്നും മോചനം ലഭിച്ചതെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങൾ തൻ്റെ മകൾക്ക് ഒരിക്കലും ഉണ്ടാകരുതെന്ന് താൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു അവസ്ഥ മകൾക്ക് വരാതിരിക്കുവാൻ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും പറഞ്ഞു. ആവണിയുടെ അമ്മ ഇത് പങ്കുവെച്ചത് ജീവിക്കാൻ സമ്മതിക്കില്ല എന്ന ഒരു ക്യാപ്ഷൻ നൽകി കൊണ്ടായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply