സംഭവിക്കേണ്ടത് സംഭവിച്ചു; പ്രതീക്ഷിച്ചതിലും നേരത്തെ ആയി എല്ലാം – തുറന്നു പറഞ്ഞു ആതിര

നടി ആതിര മാധവ് മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. നടി ശ്രദ്ധിക്കപ്പെട്ടത് ഏഷ്യാനെറ്റിലെ കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ്. ആതിര കുടുംബവിളക്കിൽ അനന്യ എന്ന കഥാപാത്രത്തെയാണ് ചെയ്തിരുന്നത്. താരത്തിന് അഭിനയരംഗത്ത് മുൻ പരിചയങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. ആദ്യമായാണ് കുടുംബ വിളക്കിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ വളരെ ടെൻഷനോടുകൂടിയാണ് അഭിനയിക്കാൻ എത്തിയത്.

പരമ്പരയിൽ അനിരുദ്ധൻ്റെ ഭാര്യയായാണ് ആതിര അഭിനയിച്ചത്. ഈ പരമ്പരയിൽ ആദ്യം ചെയ്യേണ്ടി വന്ന രംഗം അനിരുദ്ധനുമൊത്തുള്ള ആദ്യരാത്രിയാണ്. സിനിമാനടനായ ശ്രീജിത്ത് വിജയിയുടെ കൂടെയായിരുന്നു ആതിരയ്ക്ക് അഭിനയിക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ ആതിരയ്ക്ക് ടെൻഷൻ കൂടുതലായിരുന്നു. സിനിമ ഫീൽഡിൽ നിന്നും വന്ന ഒരാളുടെ കൂടെ അഭിനയിക്കേണ്ടി വരുമ്പോൾ ഉള്ള ഒരു പേടി. എന്നാൽ സംവിധായകൻ ധൈര്യം കൊടുത്തിരുന്നു.

അതുകൊണ്ടുതന്നെ ആതിര തൻ്റെ കഥാപാത്രത്തെ വളരെ മനോഹരമായി ചെയ്തു. കുടുംബ വിളക്കിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിവാഹം ഉറപ്പിച്ചിരുന്നത്. ആതിരയുടേത് പ്രണയ വിവാഹമായിരുന്നു. രാജീവ് എന്നയാളെയാണ് പ്രണയിച്ചിരുന്നത്. അദ്ദേഹത്തെ തന്നെയാണ് വിവാഹം ചെയ്തത്. വീട്ടുകാരുടെ സമ്മതത്തോടുകൂടിയായിരുന്നു വിവാഹം. ഗർഭിണിയായതോടെയാണ് നടി കുടുംബവിളക്ക് പരമ്പരയിൽ നിന്നും പിന്മാറിയത്.

ആതിര സോഷ്യൽ മീഡിയയിൽ സജീവമാണ്. തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങളൊക്കെ തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ മറ്റൊരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ആതിര പ്രസവത്തിനു ശേഷം ഏകദേശം ഒന്നര വർഷത്തിനുശേഷമാണ് സീരിയലിലേക്ക് ഇപ്പോൾ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഗീതാ ഗോവിന്ദം എന്ന ഏഷ്യാനെറ്റിലെ സീരിയലിലൂടെയാണ് താരത്തിൻ്റെ തിരിച്ചുവരവ്.

സീരിയലിൽ താരം ഗസ്റ്റ് റോൾ ആണ് ചെയ്യുന്നത്. ആതിര പറഞ്ഞത് സീരിയലിലേക്ക് എപ്പോഴെങ്കിലും തിരിച്ചു വരും എന്ന് അറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് തന്നെ ആ ആഗ്രഹം നടക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്നും. വീടിനടുത്ത് തന്നെയാണ് ഷൂട്ടിംഗ് നടക്കുന്നത് എന്നും അതുകൊണ്ട് മകനെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചാണ് പോകുന്നതെന്നും പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ട് മാത്രമേയുള്ളൂ. തരത്തിൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് അമൃതയും ഈ സീരിയലിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ സീരിയലിന്റെൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപരിചിതത്വം തോന്നുന്നില്ല എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply