ഷാറൂഖാന്റെ മകൻ ആര്യൻ ഖാൻ പുതിയ ബിസിനസിലേക്ക് – ചെയ്യാൻ പോകുന്ന ബിസിനസ് പക്ഷെ ഹറാം! പ്രതിഷേധവുമായി മുസ്ലിം വിശ്വാസികൾ

സിനിമ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഷാരൂഖാന്റെ മൂത്ത മകനാണ് ആര്യൻ ഖാൻ. സിനിമ മേഖലയിൽ അരങ്ങേറ്റം കുറിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകൾ . നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ആര്യൻ ഖാൻ. അതിനിടെ ഒരു കള്ളക്കേസിൽ പെട്ടു പോകുകയായിരുന്നു. പക്കാ പൊളിറ്റിക്കൽ പ്രേരിതമായ ഒരു കേസ് ആയിരുന്നു ഇത് എന്നാണ് ആരാധകർ ഒന്നടങ്കം പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ആര്യൻ ഖാന്റെ ബോളിവുഡിലേക് ചുവട് വയ്ക്കാനുള്ള കാലയളവ് നീണ്ടു പോവുകയാണ്.

ഉടൻതന്നെ ബോളിവുഡിൽ പ്രവേശിക്കും എന്നും ഇതിനിടയിൽ പറയപ്പെടുന്നു. എന്നാൽ അത് അഭിനയരംഗത്തേക്ക് ആയിരിക്കില്ല എന്നും സംവിധാന മേഖലയിൽ ആയിരിക്കുവാനാണ് കൂടുതൽ ചാൻസ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആര്യൻ ഖാനെ പറ്റി ഇത്തരത്തിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇപ്പോൾ മറ്റൊരു വാർത്ത കൂടി പുറത്തുവന്നത്. ആര്യൻ ഖാൻ സ്വന്തമായി ഒരു ബിസിനസ് ചെയ്യാൻ ഒരുങ്ങുകയാണ്. സ്വന്തമായി ഒരു ബ്രാൻഡ് പുറത്തിറക്കിയിരിക്കുകയാണ് ആര്യൻ ഖാൻ. ദേവോൾ എന്നാണ് ആ ബ്രാന്റിന്റെ പേര്.

നിരവധി മറ്റു ബ്രാൻഡുകൾ ഈ ബ്രാൻഡിൽ പങ്കാളികളായി പ്രവർത്തിക്കുന്നുണ്ട്. ഇവർ പുറത്തിറക്കുന്നത് അൾട്രാ പ്രീമിയം പ്രോഡക്ടുകൾ മാത്രമായിരിക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ ആദ്യത്തെ ഉൽപ്പനമായി ഇവർ മാർക്കറ്റിൽ എത്തിക്കുന്നതിനെ പറ്റിയാണ് ഇപ്പോൾ ചർച്ച. ഇവർ വിപണിയിൽ എത്തിക്കുന്ന ആദ്യത്തെ ഉത്പന്നം പ്രീമിയം ക്വാളിറ്റി മദ്യം ആണെന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിൽ ഇവർ മുന്നോട്ടുവയ്ക്കുന്നത് ലൈഫ് സ്റ്റൈൽ ലക്ഷ്വറി ബ്രാൻഡ് എന്ന ആശയമാണ്. ഇക്കാര്യം ആര്യൻ ഖാൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ വഴി നിരവധി ആരാധകരും ആളുകളും ആണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയത്.

എന്നാൽ മറ്റൊരു വിഭാഗം ഇതേസമയം അദ്ദേഹത്തെ നല്ല രീതിയിൽ വിമർശിക്കുന്നുണ്ട് എന്നുള്ളതും ഒരു വസ്തുതയാണ്. നിരവധി മുസ്ലിം മത വിശ്വാസികളാണ് ഇപ്പോൾ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. മുസ്ലിം മത വിശ്വാസപ്രകാരം മദ്യം ഹറാമായ ഒരു വസ്തുവാണ്. ഹറാമായ മദ്യത്തിന്റെ ഉപഭോഗവും വിൽപ്പനയും ഇസ്ലാം നിരോധിച്ചിട്ടുണ്ട് എന്നാണ് മതവിശ്വാസികളുടെ അഭിപ്രായം. എന്നിരിക്കെ മുസ്ലിം ആയ ആര്യൻ ഖാൻ എങ്ങനെയാണ് മദ്യം വിൽക്കുന്നത് എന്നാണ് ഇവർ ചോദിക്കുന്നത്. ഇനിയിപ്പോൾ മുസ്ലിം അല്ലെങ്കിൽ കൂടിയും ബോളിവുഡ് കിംഗ് ഷാറൂഖാന്റെ മകൻ എങ്ങനെയാണ് മദ്യം പോലെ ഒരു ഉൽപ്പന്നം വിപണിയിൽ ഇറക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply