പ്രാകൃത ജീവിതം നയിക്കുന്നയാളാണ് വിനായകൻ – അയാളെ ജയിലിൽ ഇടണം – സന്തോഷ് വർക്കി – നടൻ വിനായകനെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് ആറാട്ട് അണ്ണൻ;

മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ പ്രവർത്തകനുമായ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് നടൻ വിനായകൻ ഉമ്മൻചാണ്ടിക്കെതിരെ പരാമർശിച്ച ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. സന്തോഷ് വർക്കി വിനായകന് എതിരെ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ആറാട്ട് അണ്ണൻ പറഞ്ഞത് വിനായകൻ്റെ വാക്കുകൾ സംസ്കാര ശൂന്യതയെ ആണ് കാണിക്കുന്നത് എന്നാണ്.

അതുകൊണ്ടുതന്നെ അയാളെ ജയിലിൽ ഇടണം എന്നും. ആറാട്ട് അണ്ണൻ പറയുന്നത് വിനായകൻ്റെ വാക്കുകൾ സംസ്കാര ശൂന്യമാണെന്നും ഒരിക്കലും അയാൾ അങ്ങനെ പറയുവാൻ പാടില്ല എന്നുമാണ്. ഒന്നുകിൽ വിനായകൻ വെള്ളമടിച്ചിട്ടായിരിക്കും ഇത്തരത്തിലൊക്കെ വിളിച്ചു പറഞ്ഞത്. അല്ലെങ്കിൽ വിനായകന് ഇത്തരമൊരു കാര്യം പറഞ്ഞതിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ വേണ്ടി ഒക്കെ ആയിരിക്കും ഇതൊക്കെ ചെയ്തത് എന്നാണ്.

ഇത്തരത്തിൽ സംസ്കാരമില്ലാതെ വിളിച്ചു പറയുന്ന ആളുകളെ ജയിലിൽ ഇടുകയാണ് വേണ്ടതെന്നും ആറാട്ട് അണ്ണൻ പറഞ്ഞു. വിനായകൻ ഒരു പ്രാകൃത ജീവിതം ആണ് നയിക്കുന്നത് എന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ കുറച്ചുകൂടി പരിഷ്കാരം ആവശ്യമാണെന്നും പറഞ്ഞു. നിരവധി കേസുകൾ വിനായകൻ്റെ പേരിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഇനിയും ഒരു കേസ് അല്ല അദ്ദേഹത്തിനെതിരെ വരേണ്ടത്. ജയിലിൽ ഇടുകയാണ് വേണ്ടതെന്നും പറഞ്ഞു.

കുറച്ചുനാൾ ജയിലിൽ കിടന്നാൽ അദ്ദേഹത്തിൻ്റെ ഇത്തരത്തിലുള്ള സംസ്കാരമില്ലായ്മ്മകൾ ഒക്കെ ശരിയാകുമെന്നും ആറാട്ട് അണ്ണൻ പറഞ്ഞു. മരണപ്പെട്ടത് നമ്മുടെ ശത്രുവാണെങ്കിൽ പോലും അയാൾ മരിച്ച സമയത്ത് നമ്മൾ അയാളോട് കാണിക്കേണ്ട ചില പൊതു മര്യാദകൾ ഉണ്ട്. വിനായകൻ അതുപോലും കാണിച്ചില്ല. അതുകൊണ്ടുതന്നെ വിനായകൻ്റെ ഈ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല എന്നും ആറാട്ട് അണ്ണൻ പറഞ്ഞു.

വിനായകൻ നല്ലൊരു നടനാണ്. പക്ഷേ ഒരു വ്യക്തി എന്ന നിലയിൽ അയാൾ ഒരു പരാജയവും ആണ്. വിനായകൻ സ്വന്തം അഭിപ്രായസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുകയാണ് എന്നും ആറാട്ട് അണ്ണൻ പറഞ്ഞു. ആറാട്ട് അണ്ണൻ പറഞ്ഞത് ഉമ്മൻ ചാണ്ടി ഒരു രാഷ്ട്രീയക്കാരനും അതിനുപരി നല്ലൊരു മനുഷ്യൻ കൂടിയായിരുന്നു എന്നാണ്. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ആരാണ് ഈ ഉമ്മൻചാണ്ടി എന്നാണ് വിനായകൻ ചോദിച്ചത്.

വിനായകൻ്റെ ഈ ഒരു ചോദ്യമാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചയായി കൊണ്ടിരിക്കുന്നത്. വിനായകൻ്റെ ഈ ഒരു ചോദ്യം പലരുടെയും മനസ്സിനെ വ്രണപ്പെടുത്തുകയും ചെയ്തു. നിങ്ങളുടെ അച്ഛൻ ചത്തു എൻ്റെ അച്ഛനും ചത്തു അതിന് ഞങ്ങൾ എന്തു ചെയ്യണം. അവൻ നല്ലവൻ ആണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം എനിക്ക് അങ്ങനെ തോന്നുന്നില്ല തുടങ്ങിയ വാക്കുകളാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply