മകളുടെ വിവാഹം ഗംഭീരം ആക്കിയത് അമീർഖാൻ ഇതിനായിരുന്നോ ? അമീറിന്റെ മൂന്നാം വിവാഹം ഉടൻ എന്ന് റിപ്പോർട്ട്

aamir khan love

മലയാളികൾക്കിടയിൽ വളരെയധികം പ്രിയപ്പെട്ട ഒരു അന്യഭാഷ നടനാണ് അമീർഖാൻ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലങ്കിലും മലയാളത്തിൽ നിരവധി ആരാധകരാണ് അദ്ദേഹത്തിന് സ്വന്തമായി ഉള്ളത്. ഇതിനുള്ള കാരണം അദ്ദേഹം അഭിനയിക്കുന്നത് അഭിനയപ്രാധാന്യവും തിരക്കഥ പ്രാധാന്യവും ഉള്ള സിനിമകളിലാണ് എന്നത് തന്നെയാണ്. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം വിവാഹബന്ധം ഔദ്യോഗികമായി വേർപ്പെടുത്തിയിരുന്നത്. കിരൺ റാവു എന്നായിരുന്നു മുൻ ഭാര്യയുടെ പേര്. ഇരുവരും നല്ല സുഹൃത്തുക്കളായി കഴിയുകയാണ് ഇപ്പോൾ. ഇവർക്ക് നിരവധി ബിസിനസ്സുകൾ ഉള്ളതു കൊണ്ടുതന്നെ ബിസിനസ് പങ്കാളികളെന്നും ഇവരെ വിളിക്കാൻ സാധിക്കും.

നിരവധി ചാരിറ്റി പ്രവർത്തനങ്ങളും ഇവർ ഒരുമിച്ച് ചെയ്യുന്നുണ്ട്. ഇതൊക്കെ വിവാഹമോചന ശേഷവും അങ്ങനെ തന്നെ പോവുകയാണ്. നടന്റെ മൂന്നാമത്തെ വിവാഹം ഉടനെ ഉണ്ടാകുമെന്ന് വാർത്തകളാണ് പുറത്തു വരുന്നത്. ഇതിനുള്ള ചില സൂചനകളും വരുന്നുണ്ട്. ഔദ്യോഗികമായുള്ള അറിയിപ്പ് മാത്രമാണ് ഇനി വരാനുള്ളത്. ഇദ്ദേഹം ഒരു പെൺകുട്ടിയുമായി നിരവധി വേദികളിൽ ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു. ഫാത്തിമ സന എന്ന നടിയുമായി താരം പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ ഉയർന്നിരുന്നു.

എന്നാൽ ഇതിനെ അമീർഖാൻ എതിർത്തിരുന്നില്ല. അമീർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദംഗൽ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് ഫാത്തിമ തന്നെയായിരുന്നു. അക്കാലം മുതൽ തന്നെ ഇരുവരും പ്രണയത്തിലാണ് എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. അതുകൊണ്ടാണ് മുൻ ഭാര്യയെ അമീർ ഒഴിവാക്കിയത് എന്ന തരത്തിലും വാർത്തകൾ ഉയർന്നിരുന്നു. മകളുടെ വിവാഹം നടന്നിരുന്നത് അടുത്ത സമയത്ത് ഈ ചടങ്ങുകളിലും ഫാത്തിമ പങ്കെടുത്തിരുന്നു. അതോടെ ആളുകൾക്ക് സംശയം വർധിക്കുകയായിരുന്നു ചെയ്തത്. എന്നാൽ ഈ ചടങ്ങിൽ എത്തിയ ഫാത്തിമ അമീറിനോട്‌ വളരെ സമാനമായ രീതിയിൽ ആയിരുന്നു ഒരുങ്ങി വന്നിരുന്നത്.

അമീറിന്റെ രണ്ടു ഭാര്യമാരും ചടങ്ങിൽ എത്തിയിരുന്നു. എന്നാൽ അവരെ വെല്ലുന്ന തരത്തിലുള്ളത് ആയിരുന്നു ഫാത്തിമയുടെ മേക്കോവർ. ഫാത്തിമ അമീറിന് ഇണങ്ങുന്ന തരത്തിലുള്ള വെള്ള നിറത്തിലെ വസ്ത്രങ്ങൾ ആയിരുന്നു ധരിച്ചിരുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ഒരു ചിത്രം വൈറലായി മാറുകയും ചെയ്തിരുന്നു. അതോടെ ഇവർ ഒരുമിച്ച് ജീവിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന് തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്. അമീറിന് ചേരുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് അത്. അമീറിന്റെ ഭാര്യമാർ പോലും അമീറിന് ചേരുന്ന വസ്ത്രത്തിൽ എത്താത്ത സാഹചര്യത്തിൽ ആയിരുന്നു ഫാത്തിമയുടെ ഈ നീക്കം. ഇരുവരും ഒരുമിച്ചാകും ഇനിമുതലുള്ള ജീവിതത്തിൽ എന്ന് ആളുകൾക്ക് ഏകദേശം മനസ്സിലാവുകയും ചെയ്തു.. ഇപ്പോൾ അമീറിന്റെ മൂന്നാം വിവാഹം ഉടനെ ഉണ്ടാകും എന്ന വാർത്തയാണ് പുറത്തുവരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply