കൊച്ചിയിൽ ആൺ സുഹൃത്തിനൊപ്പം ഹോട്ടലിൽ താമസിച്ച യുവതി കൊല്ലപ്പെട്ടു – യുവാവ് യുവതിയോട് ചെയ്തത് കണ്ടോ

പാലക്കാട് സ്വദേശി ഇടപ്പള്ളിയിലെ ഒരു ഹോട്ടൽ മുറിയിൽ മരണപ്പെട്ടതായി കണ്ടെത്തി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. പാലക്കാട് തിരുനെല്ലൈ സ്വദേശിനി ലിൻസിയെ ആണ് ഹോട്ടൽ മുറിയിൽ മരണപ്പെട്ടതായി കണ്ടെത്തിയത്. ലിൻസി കാമുകനോടൊപ്പം ഹോട്ടൽ മുറിയിൽ താമസിച്ചതായിരുന്നു. 26 വയസ്സുകാരിയായ ലിൻസി 36 വയസ്സുകാരനായ ജസിൽ ജലീലിൻ്റെ കൂടെയായിരുന്നു ഹോട്ടൽ മുറിയിൽ താമസിച്ചത്.

എളമക്കര പോലീസ് ജലീലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു ലിൻസിയെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിലായി കണ്ടെത്തിയത്. പാലക്കാട്ട് നിന്നും മാതാപിതാക്കൾ എത്തുകയും ലിൻസിയെ അങ്കമാലിയിലെ ഒരു ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ ആയിരുന്നു ലിൻസിയുടെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞത്.

ജസിലും ലിൻസിയും ദിവസങ്ങളായി ഒരുമിച്ചായിരുന്നു ഹോട്ടലിൽ താമസം. ലിൻസിയെ കാനഡയിലേക്ക് കൊണ്ടുപോയി കടബാധ്യതകൾ എല്ലാം വീട്ടാൻ സഹായിക്കാം എന്ന് പറഞ്ഞ് കബളിപ്പിച്ചതിനു ശേഷം ആയിരുന്നു കൊലപാതകം ചെയ്തത് എന്നാണ് പോലീസ് പറഞ്ഞത്. ലിൻസിയെ ക്രൂരമായി ഇടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്തിരുന്നു ജസിൽ. ജസിൽ ലിൻസിയെ ക്രൂരമായി അക്രമിച്ചതിനു ശേഷം ആശുപത്രിയിൽ ഒന്നും കൊണ്ടുപോകാതെ പാലക്കാട്ടുള്ള വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ജസിൽ വീട്ടുകാരോട് പറഞ്ഞത് കുളിമുറിയിൽ വീണ ലിൻസി അബോധാവസ്ഥയിലാണെന്ന്. എളമക്കര എസ്എച്ച്ഒ സനീഷ് പറഞ്ഞത് പോസ്‌റ്റ്‌മോർട്ടത്തിൽ മരണ കാരണം തലക്കേറ്റ ക്ഷതമാണെന്ന്. ലിൻസിയും ജസിലും ഒരുമിച്ച് ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഇവർ ഇരുവരും തമ്മിൽ ചില സാമ്പത്തിക കാര്യങ്ങളും അതുപോലെ തന്നെ വിദേശയാത്ര പദ്ധതികളുമായി ബന്ധപ്പെട്ടു കൊണ്ട് ഇടക്കാലത്തായി തർക്കങ്ങൾ ഉണ്ടായിരുന്നു.

ഈ തർക്കങ്ങളാണ് പിന്നീട് ദേഹോപദ്രവമായി മാറിയത്. ലിൻസിയെ ജസിൽ തുടർച്ചയായി തല്ലുകയും അതുപോലെതന്നെ ചവിട്ടുകയും ചെയ്ത് ശാരീരിക പീഡനത്തിന് ഇരയായത്തോടെയാണ് പ്രശ്നം വഷളായത്. ലിൻസിക്ക് അതുകൊണ്ടുതന്നെ ബോധം നഷ്ടപ്പെട്ടു. എന്നാൽ ലിൻസിയെ ഉടനെ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോവാനും ജസിൽ ശ്രമിച്ചില്ല. ജസിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ വീട്ടുകാരെ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ലിൻസിയുടെ മരണവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള കാര്യങ്ങൾ തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തുന്നുണ്ട്.

ലിൻസിയും ജസീലും കൊച്ചിയിൽ വെച്ചാണ് കണ്ടുമുട്ടിയത്. പിന്നീട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിദേശത്ത് പോകുവാനായി ഇവർ പ്ലാൻ ഇട്ടിരുന്നു. ഇതിനുവേണ്ടി ലിൻസിക്ക് ജസിൽ നാല് ലക്ഷം രൂപ നൽകിയിരുന്നു. ഷെയർ മാർക്കറ്റിൽ നിന്ന് നാല് കോടിയിലധികം ലഭിക്കാൻ ഉണ്ടെന്നും അത് ലഭിക്കുമ്പോൾ 10 ലക്ഷം രൂപ നൽകാമെന്നും പറഞ്ഞിരുന്നെന്ന് ജസിൽ പോലീസിനോട് പറഞ്ഞു. പറഞ്ഞത് കള്ളമാണെന്ന് മനസ്സിലാക്കിയതോടെ ആയിരുന്നു ഇവർ തമ്മിൽ വഴക്ക് തുടങ്ങിയത് എന്നാണ് പോലീസുകാർ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply