ഒരു അച്ഛൻ മകളെ കെട്ടിപിടിച്ചാൽ എന്താ കുഴപ്പം ! മകൾ ഹൻസികയെ കെട്ടിപിടിച്ചുകൊണ്ടുള്ള കൃഷ്ണകുമാറിന്റെ വീഡിയോയ്ക്ക് വിമർശനം ! മലയാളികളുടെ മനസ്സ് ഇത്രയും അധപതിച്ചു പോയോ?

നടൻ കൃഷ്ണകുമാറിൻ്റെയും സിന്ധുവിൻ്റെയും നാലു മക്കളിൽ ഏറ്റവും ഇളയ മകളാണ് ഹൻസിക കൃഷ്ണകുമാർ. അഭിനയത്തിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഹൻസിക. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ഹൻസികയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. ഹൻസിക പങ്കുവെക്കുന്ന വീഡിയോസും പോസ്റ്റുകളുമൊക്കെ ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഹൻസിക ലൂക്ക എന്ന സിനിമയിൽ അഹാനയുടെ കുട്ടിക്കാലം അഭിനയിച്ചിട്ടുണ്ട്.

കൃഷ്ണകുമാറിൻ്റെ ഏറ്റവും ഇളയ മകളായ ഹൻസികയുടെ പതിനെട്ടാം ജന്മദിനം വളരെ ആഘോഷപൂർവ്വം ആയിരുന്നു സെലിബ്രേറ്റ് ചെയ്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ഹൻസികയുടെ പതിനെട്ടാമത്തെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കൊണ്ട് നടൻ കൃഷ്ണകുമാർ പോസ്റ്റ് ചെയ്ത ഹൻസികയെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ്. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വളരെ മോശം തരത്തിലുള്ള പല കമൻ്റുകൾ ആണ് കാണുവാൻ സാധിക്കുന്നത്.

ഒരു അച്ഛൻ മകളെ കെട്ടിപ്പിടിച്ചതിനാണ് പലരും ഇത്തരത്തിലുള്ള പല മോശം കമൻ്റുകളും എഴുതിയിരിക്കുന്നത്. ഇതിൽ ഒരു കമൻ്റ് വന്നിരിക്കുന്നത് മകൾ ഹൻസികയ്ക്ക് അച്ഛൻ കൃഷ്ണകുമാർ കെട്ടിപ്പിടിച്ചത് അത്ര കംഫർട്ടബിൾ ആയി തോന്നുന്നില്ല എന്നാണ്. കൂടാതെ മകളെ അച്ഛൻ കെട്ടിപ്പിടിക്കുന്നത് അത്ര നല്ലതായി തോന്നുന്നില്ല എന്നതൊക്കെയായിരുന്നു. ഒരു അച്ഛൻ മകളെ ഒന്ന് കെട്ടിപ്പിടിച്ചതിനാണ് ഇത്തരത്തിലുള്ള സെക്ഷ്വൽ ആയിട്ടുള്ള മോശം കമൻ്റുകൾ ഒക്കെ വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നമ്മൾ മലയാളികളുടെ മനസ്സ് ഇത്രയും തരം താഴ്ന്നു പോയി എന്നുള്ളതാണ് ഈ കമൻ്റിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നത്. മകളുടെ പിറന്നാൾ ദിനത്തിൽ ഫേസ്ബുക്ക് പേജിൽ കൃഷ്ണകുമാർ പോസ്റ്റ് ചെയ്തിരിക്കുന്നത് 18 വർഷം കടന്നുപോയത് അറിഞ്ഞിട്ടില്ലെന്നും സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയത് ഇന്നലെ നടന്നത് പോലെ തോന്നുന്നു എന്നുമാണ്. കൂടാതെ കൃഷ്ണന്മാർ പറഞ്ഞത് തനിക്ക് 55 വയസ്സായപ്പോൾ എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നു എന്നും.

നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിനെതിരെ നിരന്തരം സോഷ്യൽ മീഡിയ വഴി വിവാദങ്ങൾ ഉയർന്ന വരാറുണ്ട്. അത്തരത്തിൽ ഒരു വിവാദമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ഹൻസികയെ കെട്ടിപിടിച്ചുകൊണ്ടുള്ള ഈ വീഡിയോയും. ബർത്ഡേ വീഡിയോ പങ്കുവെച്ചതിന് താഴെ ഇയാൾ സ്വന്തം മകളെ നല്ലവണ്ണം മുതലാക്കുന്നുണ്ടല്ലോ എന്നൊക്കെയുള്ള തരത്തിലുള്ള കമൻ്റുകളും വരുന്നുണ്ട്. മറ്റൊരു കമൻ്റ് കുട്ടിക്ക് വളരെ അസ്വസ്ഥത തോന്നുന്നുണ്ടെന്നാണ്.

പിതാവായാലും കുട്ടികൾ മുതിർന്നാൽ മനസ്സിലാക്കി പെരുമാറണം എന്നുള്ളതായിരുന്നു മറ്റൊരു കമൻ്റ്. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ നല്ല കമൻ്റുകളും വന്നിട്ടുണ്ട്. മക്കൾ എത്ര വലുതായി കഴിഞ്ഞാലും മാതാപിതാക്കൾക്ക് അവർ എപ്പോഴും ചെറിയ കുഞ്ഞുങ്ങൾ തന്നെയാണ് എന്നാണ് ഒരു കമൻ്റ് വന്നിരിക്കുന്നത്. എന്തായാലും മകളുടെ പതിനെട്ടാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടു കൊണ്ട് പങ്കുവെച്ച് ഈ വീഡിയോ ഇപ്പോൾ കൊടുമ്പിരികൊണ്ട ചർച്ചയായി മാറിയിരിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply