മമ്മൂട്ടിക്ക് മൊബൈൽ ഫോണിൽ വീഡിയോ എഡിറ്റിംഗ് പഠിപ്പിച്ചുകൊടുക്കുന്ന കുട്ടി ആരെന്നു മനസ്സിലായോ ? ക്ഷമയോടെ കേട്ടിരുന്നു മമ്മുക്കയും

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മമ്മൂട്ടിക്ക് കുട്ടികളുമൊത്ത് സമയം ചെലവഴിക്കുമ്പോൾ ഉണ്ടാകുന്നത് ഒരു പ്രത്യേക വൈബ് ആണ്. മമ്മൂട്ടിയും കുട്ടിയും പെട്ടിയും ഫോർമുലയായിരുന്നു ഒരുകാലത്ത് മലയാള സിനിമയുടെ വിജയം. ഒരു സിനിമ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോയിൽ കാണാൻ കഴിയുന്നത് ഒരു കുട്ടി മമ്മൂട്ടിക്ക് മൊബൈലിൽ എന്തോ ചെയ്തു കാണിച്ചു കൊടുക്കുന്നതാണ്.

ഈ വീഡിയോ പങ്കുവെച്ച വ്യക്തി പറയുന്നത് മമ്മൂട്ടി കാതൽ എന്ന സിനിമയുടെ ലൊക്കേഷനിൽ സംവിധായകനായ ജിയോ ബേബിയുടെ മകനായ മ്യൂസിക്കിനൊപ്പം ഇത്തിരി സമയം ചെലവഴിക്കുന്ന വീഡിയോ ആണെന്ന്. വീഡിയോയ്ക്ക് താഴെപ്പറയുന്നത് ജിയോ എന്ന ഡയറക്ടറുടെ മകനാണ് മ്യൂസിക്. അവൻ സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ലൊക്കേഷനിൽ വന്നാൽ അസിസ്റ്റൻ്റ് ഡയറക്ടർ ആണെന്ന്. അച്ഛൻ്റെ മൊബൈലിൽ വീഡിയോ എഡിറ്റ് ചെയ്യുവാൻ വേണ്ടിയുള്ള പുതിയ ആപ്പിൻ്റെ പഠനത്തിലാണ് മ്യൂസിക് എന്ന തലക്കെട്ടോടുകൂടിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കോസ്റ്റും ഡിസൈനർ ആയ അഭിജിത്ത് ആണ്. മ്യൂസിക് തൻ്റെ അച്ഛൻ്റെ ഫോണിലെ പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് പറഞ്ഞു കൊടുക്കുകയാണ്. മ്യൂസിക് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെ കേൾക്കുന്ന മമ്മൂട്ടി അവനോട് ഇടക്ക് സംശയങ്ങളും ചോദിക്കുന്നുണ്ട്. വീഡിയോ എങ്ങനെയാണ് കട്ട് ചെയ്യുന്നത് എന്നാണ് മമ്മൂട്ടി അവനോട് ചോദിക്കുന്നത് അത് മ്യൂസിക് വളരെ വിശദമായി മമ്മൂട്ടിക്ക് പറഞ്ഞു കൊടുക്കുകയും പെയ്യുന്നുണ്ട്.

കാതൽ എന്ന പുതിയ ചിത്രം റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ സിനിമയാണ്. ഈ സിനിമയിൽ മമ്മൂട്ടിയാണ് നായകൻ. ചിത്രത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട് 12 വർഷം സിനിമയിൽ നിന്നും വിട്ടുനിന്ന തെന്നിന്ത്യൻ താരമായ ജ്യോതികയാണ് ഈ സിനിമയിൽ നായികയായി അഭിനയിക്കുന്നത്. സംവിധായകൻ ജിയോ ബേബിയുടെ ഏഴാമത്തെ ചിത്രമാണ് കാതൽ. ഈ ചിത്രത്തിൻ്റെ വിതരണം ദുൽഖർ സൽമാൻ്റെ വേഫേറെർ ഫിലിംസ് ആണ്.

മുത്തുമണി, സുധി കോഴിക്കോട്, ലാലു അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരൊക്കെ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയുമാണ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം സാലു കെ തോമസും എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസും മാത്യുസ് പുളിക്കൽ സംഗീതവും ഗാനരചന അലീന വസ്രാലങ്കാരം സമീറാ സനീഷും, സ്റ്റിൽ ലെസ്സൺ ഗോപിയുമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply