ചേട്ടന് പിന്നാലെ അമ്മയും.. ഇപ്പോൾ അച്ഛനും.. ഒരേ വർഷം തന്നെ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു.

നടൻ മഹേഷ് ബാബുവിന് തീരാനഷ്ടങ്ങളുടെ വർഷമാണ് 2022. പ്രിയപ്പെട്ടവർ ഓരോരുത്തരായി അദ്ദേഹത്തിനോട് വിട പറഞ്ഞു പോയ വർഷമാണ് 2022. സഹോദരന്റെ വിയോഗത്തിൽ നിന്നും കര കയറുന്നതിന് മുമ്പായിരുന്നു താരത്തിന്റെ അമ്മ വിട പറഞ്ഞത്. എന്നാൽ ഇപ്പോൾ തീരാദുഃഖത്തിലാഴ്ത്തി കൊണ്ട് മഹേഷ് ബാബുവിന്റെ അച്ഛനും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. 2022 ജനുവരി 10ന് ആയിരുന്നു മഹേഷ് ബാബുവിന്റെ മൂത്ത സഹോദരൻ രമേശ് ബാബു അന്തരിച്ചത്. നടനും നിർമാതാവുമായ രമേശ് ബാബു 56 വയസ്സിലാണ് അന്തരിച്ചത്.

കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് വർഷങ്ങളോളം ചികിത്സയിലായിരുന്നു അദ്ദേഹം. സഹോദരന്റെ വിയോഗത്തിൽ നിന്നും കുടുംബം കരകയറുന്നതിനിടയിൽ ആയിരുന്നു ഇതേ വർഷം സെപ്റ്റംബറിൽ അമ്മ ഇന്ദിരാദേവി ഈ ലോകത്തോട് വിട പറഞ്ഞത്. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് എഴുപതാമത്തെ വയസ്സിലായിരുന്നു ഇന്ദിരാദേവി വിട പറഞ്ഞത്. പ്രിയപ്പെട്ട സഹോദരന്റെയും അമ്മയുടെയും വേർപാട് മഹേഷ് ബാബുവിനെ തീരാദുഃഖത്തിലാഴ്ത്തിയിരുന്നു. ഇപ്പോൾ ഇതാ താരത്തിന്റെ അച്ഛൻ കൃഷ്ണനും മരണപ്പെട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച പുലർച്ചയാണ് മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ അന്തരിച്ചത്. 79 വയസ്സായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 1960കളിലെ തുടക്കത്തിൽ തെലുങ്ക് സിനിമകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടൻ കൃഷ്ണ 350ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ 60 മുതൽ 80 വരെയുള്ള കാലഘട്ടത്തിൽ തെലുങ്ക് സിനിമയിലെ സൂപ്പർതാരമായി തിളങ്ങിയിരുന്നു കൃഷ്ണ.

ഒരു മികച്ച അഭിനേതാവ് മാത്രമായിരുന്നില്ല സംവിധായകനും, നിർമ്മാതാവ് കൂടിയായിരുന്നു അദ്ദേഹം. 2009ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൻ നൽകി ആദരിച്ചു. ഇടക്കാലത്ത് രാഷ്ട്രീയത്തിലും സജീവമായിരുന്നു താരം. രണ്ടു ഭാര്യമാർ ആണ് കൃഷ്ണയ്ക്ക് ഉള്ളത്. ആദ്യ ഭാര്യ ഇന്ദിര ദേവിയിൽ അഞ്ചു മക്കളാണ് ഇവർക്കുള്ളത്. നടിയും നിർമ്മാതാവുമായ വിജയ നിർമലയാണ് കൃഷ്ണയുടെ രണ്ടാമത്തെ ഭാര്യ. 2019ൽ ഇവർ മരണപ്പെട്ടിരുന്നു. ഒന്നിന് പിന്നാലെ ഒന്നനായി പ്രിയപ്പെട്ടവരേ എല്ലാം നഷ്ടപ്പെട്ട മഹേഷ് ബാബുവിന്റെ ദുഃഖത്തിൽ പങ്കു ചേരുകയാണ് താരങ്ങളും ആരാധകരും.

ഈ തീരാദുഖത്തിൽ നിന്നും കരകയറാൻ ഉള്ള ശക്തി താരത്തിനും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണ് താരങ്ങളും ആരാധകരും. വളരെ ഏറെ കഠിനമായ ഒരു വർഷം തന്നെ ആയിരുന്നു മഹേഷ് ബാബുവിന് ഇത്. രജനികാന്ത്, കമൽ ഹസൻ, സൂര്യ, എസ് എസ് രാജമൗലി തുടങ്ങി നിരവധി താരങ്ങളും പ്രമുഖരും ഇതിഹാസ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്. നടൻ കൃഷ്ണയുടെ വി=അപ്രതീക്ഷിത വിയോഗത്തോടെ തെലുങ്ക് സിനിമയിലെ ഒരു അധ്യായം തന്നെ അവസാനിക്കുന്നു എന്ന് കമൽ ഹാസൻ കുറിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply