കാവ്യ വീണ്ടും ഗർഭിണിയാണോ? സർപ്രൈസ്‌ വർത്തയ്ക്കായി കാത്തിരിപ്പിലാണ് ആരാധകർ

ബാലനടിയായി അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് മലയാള സിനിമയിലെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് കാവ്യ മാധവൻ. ഏകദേശം 20 വർഷത്തോളം സിനിമയിൽ നായിക പദവി അലങ്കരിക്കുവാൻ കാവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ യുവജനോത്സവത്തിൽ നിരവധി വർഷങ്ങൾ കലാതിലകം ആയിരുന്നു കാവ്യ. കൂടുതലും ദിലീപും കാവ്യയുമായിരുന്നു ജോഡികളായി സിനിമയിൽ ഉണ്ടായത്.

എന്നാൽ പിന്നീട് ഇവർ രണ്ടുപേരും ജീവിതത്തിലും ഒന്നിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയിൽ ആയിരുന്നു കാവ്യ ആദ്യമായി നായികയായത്. ഈ ചിത്രത്തിൽ നായകൻ ദിലീപ് ആയിരുന്നു. ബാല്യകാലമായി ജയറാമിൻ്റെ പൂക്കാലം വരവായി എന്ന സിനിമയിലും കമൽ സംവിധാനം ചെയ്ത അഴകിയ രാവണൻ എന്ന മമ്മൂട്ടി അഭിനയിച്ച സിനിമയിൽ ഭാനുപ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് കാവ്യയായിരുന്നു.

നിരവധി പുരസ്കാരങ്ങൾ കവിയെ തേടി എത്തിയിട്ടുമുണ്ട്. കാവ്യയുടെ വ്യക്തിജീവിതത്തോട് പലർക്കും ഇഷ്ടക്കേട് ഉണ്ടെങ്കിലും നടിയുടെ സിനിമ ജീവിതത്തെക്കുറിച്ച് നല്ലത് മാത്രമേ ആരാധകർക്ക് പറയാനുള്ളൂ. നടൻ ദിലീപിനെ വിവാഹം ചെയ്തതിനുശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് കാവ്യ. കാവ്യ സോഷ്യൽ മീഡിയയിൽ സജീവമെങ്കിലും താരത്തിൻ്റെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെയധികം ആഗ്രഹവും ഉണ്ട്.

ദിലീപും മീനാക്ഷിയും പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയയിലുള്ള പോസ്റ്റുകളിലൂടെയാണ് കാവ്യയുടെ വിശേഷങ്ങൾ പലപ്പോഴും ആരാധകർ അറിയുന്നതും. പല ഫംഗ്ഷനുകളിലും കാവ്യ ദിലീപിനൊപ്പം പങ്കെടുക്കാറുണ്ട്. കാവ്യയുടെ പേരിൽ നിരവധി ഫാൻ പേജുകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇത്തരത്തിലെ ഒരു ഫാൻ പേജിൽ വന്ന ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

മിക്കപ്പോഴും കാവ്യയുടെയും ദിലീപിൻ്റെയും ഒക്കെ കുടുംബ വിശേഷങ്ങൾ പോസ്റ്റ് ചെയ്യുന്ന കാവ്യയുടെ ഒരു ഫാൻ പേജിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാവ്യയെ സംബന്ധിച്ച് ഒരു സർപ്രൈസ് വാർത്തയുണ്ട് എന്നും അത് അറിയുവാൻ റെഡിയാണോ എന്നും ചോദിച്ചു കൊണ്ടായിരുന്നു. ഈ പോസ്റ്റ് വന്നതോടുകൂടി എന്താണ് ആ സർപ്രൈസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.

പലരും തങ്ങളുടെ സംശയങ്ങൾ ആ പോസ്റ്റിനു താഴെ ചോദിച്ചിട്ടുമുണ്ട്. പോസ്റ്റിനു താഴെ ആദ്യമായി വന്ന കമൻ്റ് കാവ്യ വീണ്ടും ഗർഭിണിയാണോ എന്നാണ്. ഞങ്ങളെല്ലാം ആകാംക്ഷയിലാണ് എന്താണ് കാര്യം? കാവ്യ അഭിനയത്തിലേക്ക് വരികയാണോ? ദിലീപിൻ്റെ പുതിയ സിനിമയിലെ നായിക കാവ്യ ആണോ? തുടങ്ങിയ ചോദ്യങ്ങളുടെ നിര തന്നെ ആ പോസ്റ്റിനു താഴെയുണ്ട്. കാവ്യക്ക് വിവാഹത്തിന് മേക്കപ്പ് ചെയ്ത ഉണ്ണി വരെ ആ സർപ്രൈസ് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ്. സർപ്രൈസ് എന്താണെന്നുള്ളത് ഉടനെ തന്നെ കാവ്യയുടെ ഫാൻ പേജിൽ വരും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply