എ ആർ റഹ്‌മാന്റെ മകൻ സ്റ്റേജിൽ ഗാനം ആലപിക്കുന്നതിനിടെ വൻ അപകടം – ഭാഗ്യത്തിന് മകൻ അത്ഭുത കരമായി രക്ഷപെട്ടെന്നു റഹ്മാൻ

A R Rahman's son Ameen escaped from an accident

എ ആർ റഹ്മാന്റെ മകൻ ഷൂട്ടിങ്ങിനിടയിൽ അത്ഭുതകരമായാണ് രാക്ഷപ്പെട്ടത്. ഒരു ഗാന രംഗ ഷൂട്ട്‌ ചെയ്യുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. മകൻ രക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് എ ആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു മാധ്യമത്തിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇന്ത്യയിലെ എല്ലാ ഷൂട്ടിഗ് ലൊക്കേഷനുകളിലും സുരക്ഷാസംവിധാനങ്ങൾ ശരിയായ രീതിയിൽ ഒരുക്കണം എന്നാണ്.

അതുപോലെ തന്നെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പറഞ്ഞു. തന്റെ മകന് പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെ എന്തോ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്മാർ സിനിമ വ്യവസായത്തെ വളർത്തിയെടുക്കാൻ വേണ്ടി കഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവരുടെ ജീവന് സുരക്ഷ നൽകേണ്ടത് അത്യാവശ്യമാണ്. കലാകാരന്മാർ ഉണ്ടെങ്കിലേ സിനിമ വ്യവസായം ഉന്നതിയിലേക്ക് എത്തുകയുള്ളു.

അതുകൊണ്ട് തന്നെ അവർ ജോലി ചെയ്യുന്ന സ്ഥലത്ത് അവരുടെ ജീവൻ അപായപ്പെടാതെ നോക്കണം. അതിനുള്ള സാഹചര്യങ്ങൾ ശരിയായ രീതിയിൽ ഒരുക്കണമെന്നും പറഞ്ഞു. സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യണം. മകൻ അമീനും കൂട്ടുകാർക്കും അപകടം ഉണ്ടായെന്ന് കേട്ടത് വളരെ ഞെട്ടലോടെ ആണെന്നും പറഞ്ഞു. അവിടെ ഉണ്ടായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന്റെ കാരണം അറിയാനുമുള്ള കാത്തിരിപ്പിലാണ് താൻ എന്നും എ ആർ റഹ്മാൻ പറഞ്ഞു.

മുംബൈ ഫിലിം സിറ്റിയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. മകൻ ആമീൻ ഗാനം ആലപിക്കുന്നതിനിടയിൽ സ്റ്റേജിന്റെ മുകളിൽ നിന്നും വലിയ ഭീമാകാരമായ അലങ്കാരദീപം താഴേക്ക് പൊട്ടി വീഴുകയായിരുന്നു. ക്രെയിനിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു ആ ഭീമാകാരമായ ലൈറ്റ്. സ്റ്റേജിനു നടുവിലായിരുന്നു അപ്പോൾ ആമീൻ നിന്നത്. എന്തോ ഭാഗ്യം കൊണ്ട് അത് ദേഹത്ത് വീണില്ല. ഇത്തിരി മാറിയാണ് നിന്നതെങ്കിൽ തലയിൽ വീഴുമായിരുന്നെന്നും പറഞ്ഞു.

അപകടമുണ്ടായ സംഭവം ആമീൻ തന്നെയാണ് സോഷ്യൽ മീഡിയവഴി പുറത്തറിയിച്ചത്. തന്റെയും കൂടെയുള്ള മറ്റു ആളുകളുടെയും സുരക്ഷ പരിപാടിയുടെ സംഘാടകർ ഉറപ്പുവരുത്തുമെന്നു കരുതി എന്നും പറഞ്ഞു. വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടതിന്റെ ഞെട്ടൽ ഇപ്പോളും മാറിയിട്ടില്ലെന്നും പറഞ്ഞു ആമീൻ. ഗായകൻ ബെന്നി ദയാലിനും ഒരു അപകടം ഗാനം ആലപിക്കുന്നതിനിടയിൽ സ്റ്റേജിൽ വെച്ച് ഉണ്ടായിരുന്നു.

ഗാനം ആലപിക്കുന്നതിനിടയിൽ ഒരു ഡ്രോൺ സ്റ്റേജിനു മുകളിലൂടെ പറക്കുന്നുണ്ടായിരുന്നു. എന്നാൽ ആ ഡ്രോൺ പെട്ടന്ന് അദ്ദേഹത്തിന്റെ തലയിൽ വന്നു ഇടിക്കുകയായിരുന്നു.ബെന്നിയെ സ്റ്റേജിലുള്ളവരും ആരാധകരുമാണ് അവിടെവെച്ചു സഹായിച്ചത്. അദ്ദേഹവും പറയുന്നുണ്ട് കലാകാരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply