നല്ല മൊണ്ണ റോൾ…ഭാവാഭിനയം ആസിഫ് അലിക്ക് പറ്റിയ പണിയല്ല…ആസിഫ് അലിക്ക് എതിരെ രൂക്ഷ വിമർശനവുമായി കുറിപ്പ്…

ഷാജി കൈലാസ് സംവിധാനം ചെയ്‌ത്‌ പൃഥ്വിരാജും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “കാപ്പ”. ജി ആർ ഇന്ദുഗോപന്റെ “ശംഘുമുഖി” എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ഇവർക്ക് പുറമേ അപർണ ബാലമുരളി, അണ്ണാ ബെൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജഗദീഷ്, നന്ദു, ദിലീഷ് പോത്തൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നു.

മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അഭിനയത്തെ വിമർശിച്ചുകൊണ്ട് സിനിമ ആസ്വാദകമായ ഉവേയ്‌സ് ബിൻ ഉമ്മർ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ ആസിഫ് അലിയുടെത് ഒരു മൊണ്ണ വേഷം ആണെന്ന് രൂക്ഷമായി വിമർശിക്കുകയാണ് ഉവൈസ്. ഭാവാഭിനയം ഇയാൾക്ക് പറ്റിയ പണിയല്ല എന്നും “റോഷാക്കി”ലെ പോലെ തലയിൽ തുണിയിട്ട് അഭിനയിക്കുന്നതാണ് ഭേദം എന്നും ഉവൈസ് പങ്കുവെച്ചു.

“കാപ്പ” കണ്ടതിനു ശേഷം ആണ് ആസിഫ് അലിയെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പ് ഉവൈസ് പങ്കുവെച്ചത്. ചിത്രത്തിൽ തുടക്കത്തിൽ തന്നെ ആസിഫ് അലിയെ ആണ് കാണിക്കുന്നത്. അത് കണ്ടതും സിനിമയ്ക്ക് ഇത്രയും മോശം ഒരു ദുർഗതി വേറെ വരാനില്ല എന്ന് തോന്നിയതായി ഉവൈസ് പറയുന്നു. ചിത്രത്തിലെ ആസിഫ് അലിയുടെ അഭിനയം പൃഥ്വിരാജിന്റെ മുകളിൽ ആയി എന്ന തള്ളുകൾ കേട്ട് ചിരിച്ചു പോയി എന്നും നല്ല മൊണ്ണൻ റോളാണ് ആസിഫ് അലിക്കെന്നും ഉവൈസ് പറയുന്നു.

ചിത്രത്തിലെ നായകനായ പൃഥ്വിരാജിനോട് നേരിട്ട് മുട്ടാനുള്ള ചങ്കൂറ്റം ഇല്ലാത്തതുകൊണ്ട് നായകന്റെ ഭാര്യയായ അപർണ ബാലമുരളിയുടെ കഥാപാത്രത്തിന് പുറകെ പോയി മാഡം മാഡം എന്ന് വിളിച്ചു സോപ്പിടുകയും സാഷ്ടാംഗം നമിക്കുകയും ഭവ്യത കാണിക്കുകയും ചെയ്യുന്ന ഒരു അയ്യോ പാവം റോൾ. എന്നാൽ പല അവസരങ്ങളിലും തൊഴുകയ്യോടെ അപർണയുടെ മുമ്പിൽ നിൽക്കുന്ന ആസിഫിന്റെ അഭിനയം വളരെ ആർട്ടിഫിഷ്യൽ ആയിട്ട് തോന്നി എന്ന് ഉവൈസ് രൂക്ഷമായി വിമർശിക്കുന്നു.

മുഖത്തിൽ ഭാവാഭിനയം വരാത്ത ഉറക്കം തൂങ്ങിയ ഒരു കഥാപാത്രമാണ് ആസിഫിന്റേത്. ആസിഫിന്റെ കഥാപാത്രം ചിത്രത്തിൽ നായകന് അവസാനം സംഭവിച്ചത് പോലെ സിനിമയ്ക്കും ഒരു പാരയായി മാറി. പൃഥ്വിരാജ്, അപർണ, ജഗദീഷ് എന്നിവർ മികച്ച അഭിനയം കാഴ്ചവച്ചപ്പോൾ ആസിഫ് അലിയും അന്ന ബെന്നും വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ ഭാവാഭിനയം ആസിഫിന് പറ്റിയ പണിയല്ല എന്ന് മനസ്സിലായി എന്നും ഉവൈസ് കുറിച്ചു.

ഇതിലും ഭേദം “റോഷാക്ക്”ൽ ചെയ്തപോലെ മുഖത്ത് ചാക്കിട്ട് അഭിനയിക്കുന്നതാണ്, അതാവുമ്പോൾ ഭാവാഭിനയത്തിന്റെ പ്രശ്നം വരില്ലല്ലോ എന്നും ഉവൈസ് പങ്കുവെച്ചു. സിനിമയുടെ പ്രമോഷന്റെ ഇന്റർവ്യൂകളിലും പൃഥ്വിരാജും അപർണയും വളരെ ചുറുചുറുക്കോട് പെരുമാറുമ്പോൾ ഇരുന്നു ഉറക്കം തൂങ്ങുന്ന ആസിഫ് അലിയെ ആണ് കണ്ടത് എന്ന് പറഞ്ഞുകൊണ്ട് അഭിമുഖത്തിനിടയിൽ ഉറങ്ങിപ്പോകുന്ന ആസിഫ് അലിയുടെ ചിത്രവും ഉവൈസ് പങ്കുവെക്കുന്നു.

നിരവധി പേരാണ് കുറിപ്പിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രമാണ് “കാപ്പ”. ഇതിനു മുമ്പ് “അമർ അക്ബർ അന്തോണി” എന്ന ചിത്രത്തിൽ ആയിരുന്നു ഇവർ ഒന്നിച്ചത്. തിരുവനന്തപുരത്തെ ഗ്യാങ് വാറുകളുടെ കഥയാണ് ചിത്രത്തിൽ ആവിഷ്കരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply