പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് റിപ്പോർട്ട് കൊടുക്കും എന്ന് ഭീഷണിപെടുത്തി വിദ്യാർത്ഥിനിയോട് ഒറ്റയ്ക്ക് റൂമിൽ വന്നു കാണാൻ പറഞ്ഞു പ്രധാന അധ്യാപകൻ – ലൈംഗികത കലർന്ന മെസ്സേജുകളും ! കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിനിയോടാണ് അധ്യാപകന്റെ പ്രവണത

ഇന്നത്തെ സമൂഹത്തെ നമുക്ക് നമ്മുടെ കുട്ടികളെ സ്കൂളിൽ വരെ വിടുവാൻ പേടിയാണ്. കുട്ടികൾ സ്കൂളിൽ പോലും സുരക്ഷിതരല്ല. സ്കൂളിൽ നിന്നും വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ചു എന്ന് നിരവധി വാർത്തകൾ നമുക്ക് ദിവസവും കേൾക്കാൻ കഴിയുന്നു. വിദ്യാർത്ഥികൾക്ക് അക്ഷരം പകർന്നു കൊടുക്കുന്ന അധ്യാപകരിൽ നിന്നുമാണ് ഇത്തരം ഹീനമായ പ്രവർത്തികൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പാളിൽ നിന്നും ഒരു പെൺകുട്ടിക്കുണ്ടായ മോശം അനുഭവമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

സ്കൂളിലെ പ്രിൻസിപ്പൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു. ഇതിനെത്തുടർന്ന് വിദ്യാർത്ഥി പോലീസിൽ നൽകിയ പരാതിയിലായിരുന്നു അധ്യാപകനെ അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പൽ ബാലകൃഷ്ണനെയാണ് അഴിയൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഓർക്കാട്ടേരി സ്വദേശിയാണ് 53 വയസ്സുള്ള ബാലകൃഷ്ണൻ. സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്ക് അധ്യാപകനായ ബാലകൃഷ്ണൻ വാട്സ്ആപ്പ് വഴിയായിരുന്നു അശ്ലീല സന്ദേശങ്ങൾ അയച്ചത്.

പ്ലസ്ടു വിദ്യാർഥി തിങ്കളാഴ്ച രാവിലെയായിരുന്നു തൻ്റെ സുഹൃത്തുക്കളോടും രക്ഷിതാക്കളോടും ഈ കാര്യങ്ങൾ പറഞ്ഞത്. അധ്യാപകനായ ബാലകൃഷ്ണൻ പ്ലസ്ടു വിദ്യാർത്ഥിയോട് പറഞ്ഞത് തൻ്റെ മകൾ പിജി ക്കും മകൻ എസ്എസ്എൽസിസി ക്കും പഠിക്കുകയാണ് എന്നാണ്. ഇതും പറഞ്ഞുകൊണ്ടാണ് അധ്യാപകൻ കുട്ടിയുമായി ചാറ്റ് ആരംഭിച്ചത്. അതിനുശേഷം ആയിരുന്നു പ്ലസ്ടു വിദ്യാർത്ഥിയോട് ലൈംഗികത കലർന്ന വാക്കുകൾ സംസാരിച്ചു തുടങ്ങിയത്.

കുട്ടിയോട് അധ്യാപകൻ ബാലകൃഷ്ണൻ പറഞ്ഞിരുന്നു നമ്മൾ തമ്മിൽ സംസാരിക്കുന്നത് മറ്റാരോടും പറയരുതെന്ന്. പരീക്ഷ എഴുതുന്നതിനിടെ ബാലകൃഷ്ണൻ പെൺകുട്ടിയോട് തനിച്ച് മുറിയിൽ വന്ന് തന്നെ കാണണമെന്ന് പറയുകയായിരുന്നു. എന്നാൽ അധ്യാപകനെ കാണുവാൻ ആ പെൺകുട്ടി മുറിയിലേക്ക് പോയില്ല. കുട്ടി വരാത്തതിനെ തുടർന്ന് ദേഷ്യം വന്ന അധ്യാപകൻ കുട്ടിയോട് താൻ കോപ്പിയടിച്ചെന്ന് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു.

പിന്നീട് പെൺകുട്ടിയോട് നിനക്ക് നല്ല ക്ഷീണം ഉണ്ട് എന്നെ വന്നു കണ്ടാൽ അതിനൊക്കെ പരിഹാരമുണ്ടാകും എന്നും മെസ്സേജ് ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ആ പെൺകുട്ടി അധ്യാപകനിൽ നിന്നുണ്ടായ ഇത്തരം മോശം അനുഭവങ്ങൾ രക്ഷിതാക്കളോട് പറയുകയായിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കൾ വിദ്യാർത്ഥിയോട് പോലീസിൽ പരാതി നൽകുവാൻ പറയുകയായിരുന്നു. പെൺകുട്ടിയുടെ പരാതി പ്രകാരം അങ്ങനെ പോലീസുകാർ പ്രിൻസിപ്പൽ ആയ ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്കൂളിലെ മറ്റു വിദ്യാർത്ഥികൾ ഈ സംഭവം അറിഞ്ഞതോടെ ഒത്തുചേർന്ന് പ്രതിഷേധം നടത്തി. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് മനസ്സിലായ പോലീസ് സ്കൂളിൽ എത്തുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply