നീ ഒരു മുസ്ളീം ആയിരുന്നെങ്കിൽ ഞാൻ നിന്നെ കിട്ടിയേനെ! ഒരു ആരാധകന്റെ മീനാക്ഷിയുടെ ഫോട്ടോക്ക് താഴെയുള്ള കമന്റിനു മറുപടി കണ്ടോ

ജനപ്രിയ നായകൻ ദിലീപിൻ്റെയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും ഏക മകളാണ് മീനാക്ഷി ദിലീപ്. ദിലീപും മഞ്ജു വാര്യറും വിവാഹമോചനം ചെയ്തതിനുശേഷം ദിലീപിൻ്റെ രണ്ടാം ഭാര്യയായ കാവ്യക്കും ദിലീപിനും ഒപ്പം ആണ് മകളായ മീനാക്ഷി താമസിക്കുന്നത്. ദിലീപിൻ്റെ രണ്ടാം വിവാഹത്തിന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത് മീനാക്ഷിയാണ്. മീനാക്ഷിയും കാവ്യാമാധവനും വളരെ സ്നേഹത്തിലാണ്.

ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. പൊതു പരിപാടികളിലും യാത്രകളിലും വിവാഹ സൽക്കാരത്തിലെയും ഒക്കെ ഇവർ രണ്ടുപേരെയും ഒരുമിച്ചാണ് കാണാറ്. മീനാക്ഷി മെഡിസിന് പഠിക്കുകയാണ്. മീനാക്ഷി അധികമൊന്നും പൊതു പരിപാടികളിൽ എത്താറില്ല. സംവിധായകനായ അരുൺ ഗോപിയുടെ മക്കളുടെ പിറന്നാളിന് മീനാക്ഷിയും ദിലീപും കാവ്യാമാധവനും ദിലീപിൻ്റെയും കാവ്യയുടെയും മകളായ മഹാലക്ഷ്മിയും പങ്കെടുത്തിരുന്നു.

മീനാക്ഷിയുടെയും ദിലീപിൻ്റെയും ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അരുൺ ഗോപിക്ക് ഇരട്ടക്കുട്ടികളാണ് താരകും താമരയും. അരുണിൻ്റെ ഭാര്യയുടെ പേര് സൗമ്യ എന്നാണ്. 2019ലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. 2022 മാർച്ച് 18 ആയിരുന്നു ഇവർക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത്. പിറന്നാൾ ആഘോഷത്തിന് കലാഭവൻ ഷാജോൺ, ദിലീപ്, ടിനി ടോം തുടങ്ങിയ പ്രമുഖ താരങ്ങൾ ഒക്കെ പങ്കെടുത്തിരുന്നു.

മീനാക്ഷി കുട്ടി ഫ്രോക്കിൽ അതിസുന്ദരിയായ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. സുഹൃത്തായ നടി നമിത പ്രമോദ് ഈ ചിത്രത്തിന് കമൻ്റ് ആയിട്ട് ക്യൂട്ടി ദി ബ്യൂട്ടി എന്നാണ് എഴുതിയത്. നമിതയുടെ കമൻ്റിന് മീനാക്ഷി മറുപടിയും നൽകിയിട്ടുണ്ട്. മീനാക്ഷി പങ്കുവെച്ച ഈ ചിത്രം വൈറൽ ആയതോടുകൂടി മീനാക്ഷിക്ക് ഒരുപാട് പ്രണയാഭ്യർത്ഥനയാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് താഴെ നിരവധി കമൻ്റുകളാണ് ആരാധകർ ഇടുന്നത്.

അതിൽ ഒരു കമൻ്റ് നീ ഒരു മുസ്ലിം ആയിരുന്നെങ്കിൽ നിന്നെ ഞാൻ വിവാഹം ചെയ്തേനെ എന്നും മറ്റൊരു ആരാധകൻ നൽകിയ കമൻ്റ് സാരമില്ല ഇനിയും ഇഷ്ടംപോലെ സമയം ഉണ്ടല്ലോ എന്നാണ്. ഇത്തരം കമൻ്റുകൾക്ക് ദിലീപിൻ്റെ ഫാൻസ്‌ തക്കതായ മറുപടിയും നൽകി. കുറെ നാളുകൾക്ക് ശേഷമാണ് ദിലീപിൻ്റെ മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നത്. ചിത്രങ്ങൾ കണ്ട ആരാധകരൊക്കെ പറയുന്നത് മഹാലക്ഷ്മി വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ്.

താരപുത്രിയായ മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർ ആകാംക്ഷയോടെ കാത്തുനിൽക്കാറുണ്ട്. അരുൺ ഗോപി ദിലീപിനെ നായകനാക്കിക്കൊണ്ട് ബാന്ദ്ര എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ്. ഇത് ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നാണ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply