“ഒരു ജാക്കി പോലും എന്താണെന്ന് അറിയാത്ത പെൺകുട്ടികൾ ആണല്ലോ ഈശ്വരാ”…”എന്ന് ഹണിയോട് ലാലേട്ടൻ – എനിക്ക് അതിന്റെ പ്രവർത്തനം അറിയില്ലെന്ന് ലാലേട്ടനോട് ഹണി !

ഒരു മുഴുനീള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രമാണ് “മോൺസ്റ്റർ”. ഒക്ടോബറിൽ തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം ഒടിടിയിൽ റിലീസ് ആയി കഴിഞ്ഞു. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിൽ ലക്കി സിങ് എന്ന വേറിട്ട കഥാപാത്രം ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. കൊച്ചിയിൽ ഫ്ലാറ്റ് വിൽക്കാനായി ഡൽഹിയിൽ നിന്നും ലക്കി വരുന്നതാണ് കഥാവൃത്തം.

ഉദയകൃഷ്ണയുടെ സ്ഥിരം സിനിമകൾ പോലെ ത്രില്ലും, മാസം ഒളിപ്പിച്ച് വെച്ചുള്ള തിരക്കഥയും വൈശാഖിന്റെ സംവിധാന മികവും തന്നെ ആണ് സിനിമയുടെ പ്രത്യേകത. ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ഹണി റോസും എത്തുന്നുണ്ട്. അടുത്തിടെ ഇറങ്ങുന്ന മോഹൻലാൽ ചിത്രങ്ങളിൽ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹണി റോസ്. “കനൽ” എന്ന ചിത്രത്തിൽ ആയിരുന്നു മോഹൻലാലും ഹണി റോസും ആദ്യമായി ഒരു സിനിമയിൽ ഒന്നിക്കുന്നത്.

ചിത്രത്തിൽ ഹണി റോസ് ആയിരുന്നു മോഹൻലാലിന്റെ നായിക. പിന്നീട് “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന”, സിദ്ധിഖ് സംവിധാനം ചെയ്ത “ബിഗ് ബ്രദർ” എന്ന ചിത്രങ്ങളിൽ ആണ് ഇവർ ഒന്നിച്ചത്. മൂന്നു വർഷത്തിനു ശേഷം ആണ് ഹണി റോസിന്റെ ഒരു ചിത്രം തിയേറ്ററിൽ എത്തുന്നത്. “മോൺസ്റ്റർ”ലെ ഭാമിനി എന്ന കഥാപാത്രം താരത്തിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ആയിരിക്കും. അത്രയേറെ അഭിനയസാധ്യതയുള്ള കഥാപാത്രം ആണ് ഭാമിനി.

ഇപ്പോഴിതാ “മോൺസ്റ്റർ” എന്ന ചിത്രത്തിൽ ആണ് ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്നത്. ഈ സിനിമയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു സിനിമ ഗ്രൂപ്പിൽ അഗ്ന ഫ്രാൻസിസ് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ജാക്കി അറിയില്ല എന്ന് ഹണി പറഞ്ഞത് ക്ലൈമാക്സ് എത്തുമ്പോൾ 100% സത്യമായി മാറുന്നു എന്നാണ് അഗ്ന ഫ്രാൻസിസ് കുറിച്ചത്. ജാക്കി അറിയില്ല ഇല്ലേ, ഒരു ജാക്കി പോലും എന്താണെന്ന് അറിയാത്ത പെൺകുട്ടികൾ ആണല്ലോ ഈശ്വരാ.

പെൺകുട്ടികൾക്ക് ജാക്കി എന്താണെന്ന് അറിയില്ലല്ലോ എന്നോർത്ത് വ്യാകുലപ്പെടുന്ന പാവം പഞ്ചാബി കഥാപാത്രത്തിന്റെ ഡയലോഗിൽ ഒളിപ്പിച്ചുവെച്ച കടത്തിയ ഉദയകൃഷ്ണയുടെ ബ്രില്ല്യൻസിനെ കുറിച്ച് ആണ് അഗ്ന കുറിപ്പിൽ പങ്കുവെക്കുന്നത്. ജാക്കി അറിയില്ല എന്ന് ഹണി അവതരിപ്പിച്ച കഥാപാത്രം പറഞ്ഞത് ക്ലൈമാക്സ് എത്തുമ്പോൾ 100 ശതമാനം സത്യമായി മാറുന്നു എന്നും ഉദയ്‌ജി തീർത്തും നല്ല കാര്യമാണ് ചെയ്തതെന്നും പറഞ്ഞാണ് അഗ്ന കുറിപ്പ് അവസാനിപ്പിക്കുന്നത്. സുധീർ നായർ, ലക്ഷ്മി മഞ്ജു, ലെന, സിദ്ദിഖ്, ഗണേഷ് കുമാർ തുടങ്ങി വലിയ താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ. ലൂസിഫർ എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രത്തിൽ സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹകൻ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply