ഇതിലും വലിയ അഭിമാനം എന്തിരിക്കുന്നു – നരേന്ദ്ര മോദിയെ അഭിനന്ദിച്ചു യുവതി പങ്കുവെച്ച കുറിപ്പ് വൈറൽ

ഇന്ത്യയ്ക്ക് ലോകത്തിൻ്റെ നെറുകയിൽ അഭിമാനമുയർത്തിക്കൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയുടെ പുതിയ പാർലമെൻ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ലോകശ്രദ്ധ നേടുന്ന രീതിയിലുള്ള അത്യാധുനിക സൗകര്യത്തോടുകൂടി ആരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് പാർലമെൻ്റിൻ്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് അതിൻ്റെ ഉദ്ഘാടനവും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയായി കൊണ്ടിരിക്കുന്നത്.

ഒരുപാട് പേർ ഈ ചടങ്ങിനേയും പ്രധാനമന്ത്രിയെയും വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും മറ്റും വാർത്തകൾ ഷെയർ ചെയ്തു. കാരണം രാജ്യത്തെ ഒരു കൂട്ടം സന്യാസിമാരുടെ അകമ്പടിയോട് കൂടിയായിരുന്നു പാർലമെൻ്റിൻ്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിർവഹിച്ചത്. നരേന്ദ്ര മോദി സന്യാസിമാരുടെ കയ്യിൽ നിന്നും ചെങ്കോൽ സ്വീകരിച്ചുകൊണ്ട് സ്പീക്കറുടെ അടുത്തായി ചെങ്കോൽ സ്ഥാപിക്കുകയും ചെയ്തു. രാവിലെ ഏഴുമണിക്ക് തുടങ്ങിയ പരിപാടികൾ ഉച്ചയ്ക്ക് രണ്ടു മണിയോടെ സമാപിക്കുകയും ചെയ്തു.

എന്നാൽ ഈ പരിപാടിയും അതുപോലെ തന്നെ ഉദ്ഘാടനവും ആയി ബന്ധപ്പെട്ട് കൊണ്ടുള്ള വിമർശനങ്ങൾ തുടരുകയാണ്. നമ്മൾ ഇന്ത്യക്കാർക്ക് നാണക്കേടാണ് ഈ സംഭവം എന്നും നമ്മൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നും ഈ സന്യാസിമാരൊക്കെ ആരാണെന്നും ഇവർക്ക് ഈ പാർലമെൻ്റുമായി എന്തു ബന്ധമാണുള്ളത് എന്നും ഒക്കെ ശക്തമായ വിമർശനങ്ങളാണ് നരേന്ദ്ര മോദിക്കെതിരെ ഉയർന്നുവരുന്നത്. എന്നാൽ ഈ വിമർശനങ്ങൾക്കിടയിൽ സിൻസി അനിൽ എന്ന മലയാളികൾക്ക് ഏറെ സുപരിചിതയായ സോഷ്യൽ മീഡിയ പ്രവർത്തകയുടെ ഒരു കുറിപ്പ് ആണ് ഇപ്പോൾ വൈറലാകുന്നത്.

സിൻസി മലയാളികളുടെ പ്രിയപ്പെട്ട താരം കൂടിയാണ്. സോഷ്യൽ മീഡിയയിലൂടെ സിൻസി പലപ്പോഴും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ തൻ്റെതായ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്. നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി കൊണ്ടാണ് സിൻസി അനിൽ തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ലോകം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് ആ പൊടി മൊത്തം തൂത്തുവരുന്നതെന്നും ഇങ്ങനെയൊരു പ്രധാനമന്ത്രി ഉള്ളത് നമ്മുടെ ഓരോ ഇന്ത്യക്കാരുടെയും അഭിമാനവും ഭാഗ്യവുമാണെന്നും ഇദ്ദേഹത്തിൻ്റെ കീഴിൽ ഇവിടെ ജീവിക്കാൻ കഴിഞ്ഞതിൽ നമ്മളെല്ലാവരും സന്തോഷിക്കണം എന്നും എല്ലാവരും ഈ നിമിഷത്തിൽ അഭിമാനത്തോടെ ആഹ്ലാദിപ്പിൻ എന്നുമാണ് സിൻസി അനിൽ കുറിച്ചിരിക്കുന്നത്.

പുതിയ പാർലമെൻ്റ് കെട്ടിടത്തിൽ നരേന്ദ്ര മോദി സാഷ്ടാംഗ പ്രണാമം നടത്തുന്ന ചിത്രത്തോടുകൂടിയായിരുന്നു സിൻസി അനിൽ തൻ്റെ അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്ത് എത്തിയിരുന്നു. ഈ പുതിയ പാർലമെൻ്റ് കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി 75 രൂപയുടെ ഒരു പുതിയ കോയിൻ കൂടി ഗവൺമെൻ്റ് പുറത്തിറക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply