ഭിക്ഷക്കാരി അനിയനെ എടുത്ത് ഓടണത് കണ്ടു പത്തു വയസ്സുകാരൻ ചേട്ടൻ ഒരു നിമിഷം പോലും പകച്ച് നിൽക്കാതെ ചെയ്തത് കണ്ടോ ! ഇവൻ പുലിയാണ് എന്ന് സോഷ്യൽ മീഡിയ

കൂടെപ്പിറപ്പുകൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും പണയം വെച്ച് അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുള്ള ചേട്ടന്മാരെ പറ്റി നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. കുട്ടികളിൽ പോലും ഇത്തരത്തിലുള്ള വാസന നമ്മൾ കണ്ടുവരാറുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ തന്റെ കൂടെപ്പിറപ്പിനെ രക്ഷിക്കാനായി കുഞ്ഞു ബാലകർ ഇറങ്ങിപ്പുറപ്പെടുന്നത് മുതിർന്നവരെ പോലും പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയിലാണ് ഈ സംഭവം നടന്നത്. രണ്ടു സഹോദരന്മാർ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരാൾ 10 വയസ്സുകാരനും മറ്റയാൾ രണ്ടു വയസ്സുകാരനും ആയിരുന്നു. അപ്പോൾ ഒരു ഭിക്ഷക്കാരി വന്ന് രണ്ടു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. മൂത്ത സഹോദരൻ വെള്ളം കുടിക്കാനായി വീടിനകത്തേക്ക് പോയി തിരികെ വരുമ്പോൾ ഭിക്ഷക്കാരി രണ്ടു വയസ്സുള്ള കുഞ്ഞിനെ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതും ആണ് കണ്ടത്. ആദ്യം കുഞ്ഞിനെ കളിപ്പിച്ച ശേഷം ഭിക്ഷക്കാരി കുഞ്ഞിനെ വാരിയെടുത്ത് ചുറ്റും നോക്കി പെട്ടെന്ന് റോഡിലേക്ക് ഇറങ്ങി പോവുകയായിരുന്നു.

ഇത് കണ്ടുവന്ന ചേട്ടൻ ഓടി ഭിക്ഷക്കാരിയുടെ അടുത്ത് ചെന്ന് തന്റെ അനുജനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് ചോദിച്ചു. കുഞ്ഞിന് മിട്ടായി വാങ്ങിക്കൊടുക്കാനാണ് എന്നായിരുന്നു ഭിക്ഷക്കാരിയുടെ മറുപടി. അതും പറഞ്ഞുകൊണ്ട് വേഗത്തിൽ നടന്നു നീങ്ങിയ ഭിക്ഷക്കാരിയോട് തന്റെ കുഞ്ഞനുജനെ തിരിച്ചു തരാൻ ആയി ചേട്ടൻ പറഞ്ഞു. അതോടെ ഭിക്ഷക്കാരിയുടെ നടത്തത്തിന് വേഗത കൂടി. കയ്യിലിരുന്ന് കുഞ്ഞ് കരയാൻ തുടങ്ങിയപ്പോഴേക്കും ഭിക്ഷക്കാരി കുഞ്ഞിനെ എടുത്ത് ഓടാൻ തുടങ്ങി. പിന്നാലെ തന്റെ കുഞ്ഞനുജനെ വിട്ടുകൊടുക്കാതെ ചേട്ടനും ഓടി. പല വഴികളിലൂടെയും കുഞ്ഞിനെയും കൊണ്ട് ഭിക്ഷക്കാരി ഓടിയപ്പോഴെല്ലാം ചേട്ടൻ പിന്നാലെ തന്നെ ഉണ്ടായിരുന്നു.

ഓടി തളർന്ന ഭിക്ഷക്കാരി കുഞ്ഞിനെയും കൊണ്ട് ഒരു സ്ഥലത്ത് വിശ്രമിക്കാൻ ഇരുന്നപ്പോൾ കുഞ്ഞനുജനെ തേടി ചേട്ടൻ അവിടെയെത്തി. ഭീഷണികളും കൊല്ലുമെന്നും ഒക്കെ ഭിക്ഷക്കാരി പറഞ്ഞെങ്കിലും ചേട്ടൻ ഭയമില്ല. പിന്നീട് അനുജനെ തരുന്നില്ല എന്ന് മനസിലായപ്പോൾ ചേട്ടൻ വിളിച്ചു കൂവി ആളുകളെ കൂട്ടാൻ ശ്രമിക്കുകയും ശേഷം ഭീഷക്കാരി അനുജനെ ചേട്ടനെ ഏൽപ്പിച്ച സ്ഥലം വിടുകയുമായിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി ആളുകളാണ് 10 വയസ്സുകാരനായ വലിയേട്ടന് ആശംസകളും അഭിനന്ദനങ്ങളും ആയി രംഗത്തെത്തിയത്. അവസരോചിതമായ നടപടികളിലൂടെ കുഞ്ഞനുജനെ രക്ഷിച്ച ചേട്ടന് ബിഗ് സല്യൂട്ട് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply