ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും, ശില്പാ ഷെട്ടിയും, രൺവീർ സിംഗും പങ്കെടുത്ത ഒരു വിവാഹ ചടങ്ങാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ ഇവർ ആരുടെ വിവാഹത്തിലാണ് പങ്കെടുത്തത് എന്ന് അറിയുവാൻ വേണ്ടി ആരാധകർ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയക്കാരുടെയും വമ്പൻ ബിസിനസുകാരുടെയും സിനിമാക്കാരുടെയമൊക്കെ വിവാഹ ചടങ്ങുകളിൽ മാത്രമാണ് സാധാരണ താരങ്ങൾ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ താരങ്ങൾ എന്തുകൊണ്ടാണ് ഒരു സാധാരണ വിവാഹത്തിൽ പങ്കെടുത്തിരിക്കുന്നത് എന്ന് ചിന്തിക്കുകയാണ് ആരാധകർ. നീണ്ട ശ്രമത്തിനൊടുവിൽ ആരാധകർക്ക് ഇതിനുള്ള ഉത്തരം കിട്ടി. മുംബൈ പോലീസ് കമ്മീഷണറായ വിവേക് ഫൻസാൽക്കാറുടെ മകൾ മൈത്രി ഫൻസൽക്കാറുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുവാൻ ആണ് മൂന്നുപേരും എത്തിയത്. വിവാഹത്തിൽ സമൂഹത്തിലെ പല ഉന്നതരും പങ്കെടുത്തു.
വധൂവരന്മാരോടൊപ്പം നിൽക്കുന്ന ഫോട്ടോകളാണ് സാമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സൽമാൻ ഖാൻ കറുത്ത സ്യൂട്ടിൽ ആണ് വിവാഹ ചടങ്ങിന് എത്തിയത്, താര സുന്ദരി ശില്പാ ഷെട്ടി റെഡ് സാരിയിൽ മിന്നി തിളങ്ങി. തികച്ചും വ്യത്യസ്തമായിരുന്ന വേഷത്തിൽ ആയിരുന്നു പതിവുപോലെ റൺവീർ സിംഗ്. ഫ്ലോറൽ ബ്ലേസറും ചെക്കർഡ് പാൻ്റും ജോഡിയാക്കി കൂൾ ഷർട്ട് ധരിച്ചായിരുന്നു റൺവീർ.
വിവാഹ ചടങ്ങിൽ അതിഥികളായി സംവിധായകൻ രോഹിത് ശക്തി അടക്കമുള്ളവർ എത്തിയിട്ടുണ്ട്. റൺവീർ സിംഗ് സ്റ്റേജിൽ കയറി ഡാൻസ് ചെയ്തു.താരങ്ങൾ വധൂവരന്മാർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ഈ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വിവാഹ ചടങ്ങിൽ താരങ്ങൾക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചടങ്ങിൽ രൺവീർ തൻ്റെ പുതിയ ഹിറ്റ് ചിത്രമായ സിംബയിലെ ചാർട്ബസ്റ്റർ ആങ്ക് മാരേ എന്ന പാട്ടുപാടി നൃത്തം വെച്ചു.
വിവാഹത്തിനെത്തിയ ആളുകൾ റൺ വീറിൻ്റെ നൃത്തച്ചുവടുകൾ കണ്ട് കൂടെ ഡാൻസ് ചെയ്തു. പുതിയ ചിത്രമായ സർക്കസിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹം. സർക്കസിൽ രൺബീർ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് ഡിസംബർ 23നാണ്. സൽമാൻ ഖാനും, റൺവീർ സിങ്ങും, ശില്പ ഷെട്ടിയും വിവാഹ ചടങ്ങിൽ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഇവരുടെ സാന്നിധ്യം കൊണ്ടാണ് ഈ വിവാഹം ചിത്രങ്ങൾ വൈറൽ ആയത്.