മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് പാർവതി. 80-90 കാലഘട്ടങ്ങളിൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അശ്വതി എന്ന പാർവതി. മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള പാർവതിയെ, “വിവാഹിതരെ ഇതിലെ” എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോൻ ആയിരുന്നു സിനിമയിലേക്ക് കൊണ്ടു വന്നത്. പിന്നീടങ്ങോട്ട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പാർവതി.
“പൊന്മുട്ടയിടുന്ന താറാവ്”, “തൂവാനത്തുമ്പികൾ”, “വടക്കുനോക്കിയന്ത്രം”, “പെരുവണ്ണാപുരത്തെ വിശേഷങ്ങൾ”, “കിരീടം” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രത്തിൽ നായികയായി തിളങ്ങി പാർവതി. പാർവതിക്കൊപ്പം നിരവധി സിനിമയിൽ നായകനായി അഭിനയിച്ച ജയറാമും പാർവതിയും പ്രണയത്തിൽ ആവുകയായിരുന്നു. അങ്ങനെ യഥാർഥ ജീവിതത്തിലും പാർവ്വതിയുടെ നായകൻ ആവുകയായിരുന്നു ജയറാം.
1992ൽ ജയറാമിനെ വിവാഹം കഴിച്ച പാർവതി വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ജയറാമിനും മക്കൾ കാളിദാസ്, മാളവിക എന്നിവർക്ക് ഒപ്പം ചെന്നൈയിലെ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണ് പാർവതി ഇപ്പോൾ. പതിനാറാം വയസ്സിൽ മലയാള സിനിമയിലേക്ക് ചുവട് വെച്ച പാർവതി “അപരൻ” എന്ന ചിത്രത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു ജയറാമിനെ കണ്ടു മുട്ടുന്നത്.
ആ പരിചയം പിന്നീട് പ്രണയവും അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മലയാള സിനിമയിലെ പല നായികമാരും ഒരു ഇടവേളയ്ക്കു ശേഷം അമ്മവേഷങ്ങളിൽ തിരിച്ചെത്തിയെങ്കിലും പാർവ്വതി പിന്നീട് മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാലും ഇന്നും മലയാളികളുടെ ഇഷ്ടനായിക തന്നെയാണ് പാർവതി. കുറച്ചു വർഷങ്ങൾക്കു മുമ്പ് ചോറ്റാനിക്കര അമ്പലത്തിലെ നവരാത്രി വേദിയിൽ പാർവതി നൃത്തം ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു.
ഒരു അഭിനയത്രി മാത്രമായിരുന്നില്ല മികച്ച കോസ്റ്റ്യൂം ഡിസൈനറും ശാസ്ത്രീയ നർത്തകി കൂടിയായിരുന്നു പാർവതി. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം പൊതുപരിപാടികളെല്ലാം സജീവമായിരുന്നു. പ്രിയ താരത്തിന്റെ തിരിച്ചുവരാനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. മുമ്പ് പാർവതി തന്നെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുന്നത്.
മലയാള സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കിൽ അത് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ നായികയായി എത്തണമെന്നാണ് ആഗ്രഹം എന്നായിരുന്നു പാർവതി പറഞ്ഞത്. നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ് മമ്മൂട്ടിയും പാർവതിയും. പാർവതിയുടെ ഈ ആഗ്രഹം ഒരിക്കൽ ജയറാം വെളിപ്പെടുത്തിയിരുന്നു. ജയറാമിനൊപ്പം അഭിനയിക്കുന്ന നായികമാരെ കുറിച്ചും പാർവതി പറഞ്ഞത് ശ്രദ്ധേയമായിരുന്നു.
ജയറാം ഒരുപാട് നടിമാർക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഉർവശിയോടൊപ്പം സ്ക്രീൻ പങ്കിടുന്നതാണ് പാർവതിക്ക് ഏറ്റവും ഇഷ്ടം. മറ്റൊരു നടിമാർക്കും പകരം വെക്കാനാവാത്ത അസാധ്യ അഭിനയ പാടവമാണ് ഉർവശയുടേത് എന്ന് പാർവതി തുറന്നു പറയുന്നു. ജയറാമിന്റെ നായികമാരിൽ ഉർവശിയുടെ റേഞ്ച് മറ്റൊരു നടിമാർക്കും ഇല്ലെന്നും പാർവതി വെളിപ്പെടുത്തി. അതൊരു പ്രത്യേക അവതാരം തന്നെയാണെന്നും പാർവതി കൂട്ടിച്ചേർത്തു.