സിനിമ താരങ്ങൾക്ക് ഇത് ആരോപണങ്ങളുടെ കാലഘട്ടമാണ് എന്നതാണ് സത്യം. മലയാളത്തിലും തമിഴിലും ഒക്കെയായി നിരവധി താരങ്ങൾ ഇത്തരത്തിൽ പല തരത്തിലുള്ള ആരോപണങ്ങൾക്ക് വിധേയരാവുന്നത്. ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് അത്തരത്തിൽ ഒരു നടനെ കുറിച്ചുള്ള ആരോപണങ്ങൾ ആണ്. ഈ ആരോപണങ്ങളൊക്കെ തന്നെ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തിരുന്നു. മലയാളികൾക്കും തമിഴർക്കും ഒരേപോലെ പ്രിയപ്പെട്ട താരമാണ് സൂരി എന്ന നടൻ. ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സൂരിയെ കുറിച്ചുള്ള വാർത്തകൾ ആണ്.
കോമഡി വേഷങ്ങളാണ് കൂടുതലായും സൂരി ചെയ്യുന്നത്. തമിഴ് സിനിമയിലെ ഒരു കോമഡി നടനാണ് ഇദ്ദേഹം. നിരവധി സൂപ്പർ സിനിമകളിലും കോമഡി വേഷങ്ങളിലും സൂരി എത്തി.വെട്രിവേൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ വളരെ മികച്ചൊരു കഥാപാത്രം തന്നെയാണ് സൂരിയെ തേടിയെത്തിയത്. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരി ആണ്. ചെറിയൊരു കാലഘട്ടം കൊണ്ട് തന്നെ ധാരാളം ആരാധകരെ സൂരിയെ സ്വന്തമാക്കുകയും ചെയ്തു. സ്വാഭാവിക രീതിയിലുള്ള ഹാസ്യമാണ് സൂരിയെ കൂടുതൽ ജനപ്രിയമാക്കിയത്. ഇദ്ദേഹം ഒരു യുവ സംരംഭകൻ കൂടിയാണ് എന്നതാണ് സത്യം.
നിരവധി ഹോട്ടലുകളും മറ്റും താരത്തിന് ഉണ്ട്. ഇപ്പോൾ ഇവിടെ ഒരു മിന്നൽ പരിശോധന നടത്തിയിരിക്കുകയായിരുന്നു അധികൃതർ. ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ വാണിജ്യനികുതിവകുപ്പ് താരത്തിന് നോട്ടീസ് നൽകി എന്നാണ് അറിയുന്നത്. ഇവിടെ വരുന്ന ഭക്ഷണ സാധനങ്ങൾക്ക് ജി എസ് ടി കൂടാതെയുള്ള വലിയ വിലയാണ് ഈടാക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഇതേ തുടർന്നാണ് ഇവർ പരിശോധന നടത്തിയിരിക്കുന്നത്. ടാക്സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആയിരുന്നു മധുരയിൽ ഉള്ള സൂരിയുടെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്. ഈ അന്വേഷണത്തിലാണ് പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒക്കെ തന്നെ സത്യമാണെന്ന് തെളിഞ്ഞത്. ഇതിനുശേഷമാണ് നോട്ടീസ് നൽകിയത്.
15 ദിവസത്തിനകം തന്നെ നേരിട്ട് നടൻ ഹാജരാകണമെന്നും വാണിജ്യനികുതി വകുപ്പ് നൽകിയ നോട്ടീസിൽ പറയുന്നുണ്ട്. കുറച്ചു പേർ കൂടി ഒരുമിച്ച് ചേർന്ന് ആയിരുന്നു ഹോട്ടൽ നടത്തുന്നത്. വളരെ മാന്യതയുണ്ട് എങ്കിലും ഇദ്ദേഹത്തിന്റെ ഉള്ളിലും ഇത്തരത്തിലുള്ള ഒരു സ്വഭാവം ഉണ്ടായിരുന്നോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ഒന്നുമല്ല ആളുകൾ എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്. എങ്കിലും ഇങ്ങനെയൊരു രീതി ഒരു നടനിൽ നിന്നും ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് കൂടുതൽ ആളുകളും പറഞ്ഞുകൊണ്ടിരിക്കുന്നത്. നടന്മാരോട് ഉള്ള താരങ്ങളുടെ താൽപ്പര്യം കുറഞ്ഞു തുടങ്ങുകയാണ് ഇത്തരം വാർത്തകളിലൂടെ എന്നും ചിലർ പറയുന്നുണ്ട്.