എന്തൊക്കെ ഹൃദയം എന്ന ചിത്രത്തിലെ വിജയത്തോടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് വിശാഖ് സുബ്രഹ്മണ്യം. ഒരു നിർമ്മാതാവിന് ഇത്രത്തോളം ആരാധകർ ഉണ്ടാകുന്നത് ഒരുപക്ഷേ ആ ചിത്രത്തിന്റെ മികവു തന്നെയായിരിക്കാം. മേരിലാന്റ് ബാനറിൽ ഹൃദയം എന്ന ചിത്രമൊരുക്കിയ വിശാഖ് പിന്നീട് പ്രേക്ഷകർക്കിടയിൽ ഒരു താരമായി മാറുകയായിരുന്നു. ഹൃദയത്തിന്റെ പ്രമോഷനിൽ എല്ലാം തന്നെ വിശാഖിന്റെ മുഖം സജീവ സാന്നിധ്യമായിരുന്നു. കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, കൂട്ടുകെട്ട് വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് ഇടയിലേക്ക് ശ്രദ്ധ നേടിയിരുന്നു.
ഞായറാഴ്ചയായിരുന്നു യുവ നിർമാതാവായി വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹനിശ്ചയം നടന്നത്. യുവസംരംഭകരെ ആയ അദ്വൈത ശ്രീകാന്തുമായി ആയിരുന്നു വിവാഹനിശ്ചയം. വിശാഖിന് അനുഗ്രഹങ്ങളും ആശംസകളും ഒക്കെയായി മലയാള സിനിമാ രംഗത്തുനിന്നുള്ള പല പ്രമുഖരും ചടങ്ങിൽ എത്തിയിരുന്നു. സുചിത്ര മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ,അജു വർഗീസ്, മല്ലികാ സുകുമാരൻ, മേനകാ സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മണിയൻപിള്ള രാജു, നൂറിൻ ഷെരീഫ് എന്നിവയെല്ലാം തന്നെ എത്തി.
ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായ ആളുകൾ ശ്രദ്ധിച്ചത് പ്രണവിനെയും കല്യാണിയെയും ആയിരുന്നു. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു. ഇവരുടെ വേഷവിധാനം ആയിരുന്നു ഇതിന് കാരണമായി ആളുകൾ പറഞ്ഞത്. ഒരുപാട് പൂക്കൾ നിറഞ്ഞ ഒരു റൗണ്ട് കോളർ ഷർട്ട് ആയിരുന്നു പ്രണവ് ധരിച്ചിരുന്നത്. എപ്പോഴത്തെയും പോലെ വളരെയധികം സിമ്പിൾ ലുക്കിൽ ആയിരുന്നു പ്രണവ് എത്തീരുന്നത്. എന്നാൽ ആരാധകർ ശ്രദ്ധിച്ചത് കല്യാണിയുടെ വേഷമാണ്. പ്രണവിന്റെ പൂക്കളുടെ നിറത്തിലുള്ള വസ്ത്രം ആയിരുന്നു കല്യാണി.
ഒരു ദമ്പതിമാർ വിവാഹത്തിന് പോകുന്നതു പോലെയായിരുന്നു കഴിഞ്ഞ ദിവസം വിവാഹനിശ്ചയത്തിന് പ്രണവും കല്യാണിയും എത്തിയത്. അതോടെ സോഷ്യൽ മീഡിയ ഇവരുടെ കാര്യം തന്നെയാണ് ചർച്ച ചെയ്യുന്നത്. ഇരുവരും ഒരുമിച്ച് പറഞ്ഞു ചെയ്യിപ്പിച്ച ആണോ ഈ വസ്ത്രം എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എങ്ങനെയാണ് അല്ലെങ്കിൽ ഇതുപോലെ ഒരു നിറത്തിലേക്ക് ഇവർ എത്തിയത് എന്നും ആളുകൾ ചോദിക്കുന്നു. കല്യാണിയുടെ വസ്ത്രത്തിന് 1,40,000 രൂപയോളം ചിലവായിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഇവരുടെ പല വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. നിരവധി ആരാധകരാണ് ഇവരുടെ വസ്ത്രത്തിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്.