അച്ഛന്റെ പേരിലല്ലാതെ മലയാളസിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നടനാണ് പ്രണവ് മോഹൻലാൽ. ഹൃദയം എന്ന സിനിമ മുതലാണ് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്ദം പ്രണവിന് ലഭ്യമായത്. അതുവരെ എല്ലാവരുടെയും കൂട്ടത്തിൽ നടന്നിരുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു പ്രണവ്. എന്നാൽ ആൾക്കൂട്ടത്തിൽ നടക്കാൻ ആയിരുന്നു പ്രണവിന് ഇഷ്ടം. ഇപ്പോൾ പ്രണവ് ഫാൻസ് ഗ്രൂപ്പുകളും ഒക്കെയായി ഒരു നടനായി തന്നെ മാറിക്കഴിഞ്ഞു. എങ്കിലും ലാളിത്യത്തിന്റെ പ്രതീകമായി തന്നെയാണ് ഇന്നും പ്രണവ് നിലനിൽക്കുന്നത്. ഇപ്പോൾ പ്രണവിന്റെ യാത്രകളെക്കുറിച്ച് ആണ് അമ്മയായ സുചിത്ര മോഹൻലാൽ പറയുന്നത്.
മകന്റെ ചില യാത്രകൾ തന്നെ തൃപ്തിപ്പെടുത്തുന്നില്ല എന്നാണ് സുചിത്ര പറയുന്നത്. ലഭ്യമായ പല സൗകര്യങ്ങളും വേണ്ടെന്നുവച്ച് മകൻ നടത്തുന്ന യാത്രകളാണ് തന്നെ വേദനിപ്പിക്കുന്നത്. പലപ്പോഴും കാടും മേടും താണ്ടി വലിയ ഭാരവും തോളിൽ വച്ചുള്ള പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആവാറുണ്ട്. വളരുന്നതിനനുസരിച്ച് യാത്രക്കളോടുള്ള അപ്പുവിന്റെ കമ്പം വർധിക്കുകയായിരുന്നു.
ഒരു സമയം പഠനത്തിനിടയിൽ ആയിട്ട് അപ്പു ഒരു യാത്ര തുടങ്ങിയിരുന്നു. ബനാറസ് ഹമ്പി ഹിമാലയവും ജർമനി ഇതൊക്കെ സ്ഥിരം യാത്രകൾ ആയി മാറിയിരുന്നു. കാറിലും വിമാനത്തിലും ഒക്കെ യാത്ര എളുപ്പം ആയിട്ടും ഒന്നും തന്നെ ഉപയോഗിക്കാതെ പുറത്തും ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റ് ഒക്കെയായി യാത്ര ചെയ്തു. സാധാരണ ലോഡ്ജുകളിൽ താമസം. ഇതൊക്കെ എന്തിനെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
ഞാൻ ഒരു അമ്മയല്ലേ അങ്ങനെ തോന്നിയാൽ തെറ്റില്ലല്ലോ. ഇങ്ങനെയാണ് സുചിത്ര പറയുക. പ്രസിദ്ധി നേടുക എന്നതിനപ്പുറം മറ്റാരുമറിയാതെ മുന്നോട്ട് പോവുക എന്നതാണ് പ്രണവിന് ഇഷ്ടം. സിനിമയിൽ കാലെടുത്തുവച്ചപ്പോഴും പ്രണവ് മുഴുവൻ സമയവും പറഞ്ഞത് സിനിമയിലേക്ക് ഇല്ല എന്നതാണ്. അതിന് കാരണം മറ്റു പാർട്ടികൾ നിലനിർത്തിക്കൊണ്ടുള്ള അഭിനയം മാത്രമേ ഏറ്റെടുക്കുമെന്ന് തന്നെയായിരുന്നു.. സുചിത്രയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തകാലത്ത് ഒരു യാത്രയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രണവ് എത്തിയിരുന്നു. ഒരുപാട് ദൂരങ്ങൾ താണ്ടി വന്ന ഒരു ചിത്രമായിരുന്നു പ്രണവ് പങ്കുവെച്ചിരുന്നത്. ഒരു വലിയ പാറയിലൂടെ മുകളിലേക്ക് കയറുന്ന ഈ ചിത്രം നിമിഷനേരം കൊണ്ട് ആണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറൽ ആയി മാറിയത്.