ക്രിക്കറ്റ് ഇതിഹാസം എന്ന് തന്നെ കോലിയെ വിശേഷിപ്പിക്കാം. അടുത്ത സമയത്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിൽ നിന്നും കോലി വിട്ടുനിൽക്കുകയായിരുന്നു. ഇതിന്റെ കാരണം എന്തെന്ന് പലകുറി ആരാധകർ ചോദിച്ചു എങ്കിലും മൗനം മാത്രമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. അമ്മയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് എന്ന തരത്തിൽ വാർത്തകൾ വരുന്നു എങ്കിലും അതല്ല കാരണമെന്ന് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ഇപ്പോൾ ഇതിന്റെ യഥാർത്ഥ കാരണം എന്തെന്ന് മനസിലായിരിക്കുകയാണ്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് കോലി അനുഷ്ക ദമ്പതികൾ എന്നതാണ് ഈ വാർത്ത.
ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റനും ആർസിബിയിലെ കോലിയുടെ സഹതാരവുമായ ഡിവൈലിയേഴ്സ് ആണ് ഈ കാര്യം സ്ഥിരീകരിച്ചത്. രണ്ടാമത്തെ കുഞ്ഞിനായി ദമ്പതികൾ കാത്തിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് അതുകൊണ്ടുതന്നെ ഇപ്പോൾ കുടുംബത്തിലാണ് പ്രഥമ പരിഗണന കോലി നൽകുന്നത് എന്നും പറയുന്നുണ്ട്. ഈയൊരു കാര്യത്തിൽ താരത്തെ കുറ്റം പറയാൻ സാധിക്കില്ല എന്നുകൂടി ഇദ്ദേഹം പറയുന്നു. ആരാധകർക്ക് വളരെയധികം സന്തോഷം നിറയ്ക്കുന്ന ഒരു വാർത്ത തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
അടുത്ത സമയത്തൊക്കെ പൊതുവേദിയിൽ എത്തിയിരുന്ന അനുഷ്ക ഗർഭിണിയാണ് എന്ന തരത്തിലുള്ള വാർത്തകൾ പലവട്ടമായി പ്രചരിച്ചിരുന്നു. ആരാധകരുടെ ഇത്തരം ഊഹാപോഹങ്ങൾക്ക് യാതൊരു മറുപടിയും ഇവർ നൽകിയിരുന്നില്ല. പൊതുവേദിയിൽ എത്തിയ അനുഷ്ക അതീവ സുന്ദരിയായി കാണപ്പെട്ടു എങ്കിലുംതാരത്തിന് വയറുണ്ട് എന്ന് ആരാധകർ കണ്ടെത്തുകയായിരുന്നു ചെയ്തത് ഇതിനെ തുടർന്ന് താരം ഗർഭിണിയാണ് എന്ന തരത്തിൽ വാർത്തകൾ വന്നുവെങ്കിലും യാതൊരു മറുപടിയും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.
ആരാധകർക്ക് ഒരു സർപ്രൈസ് ആയി വെച്ചിരിക്കുകയായിരുന്നു ഇക്കാര്യം എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് എന്താണെങ്കിലും ഇപ്പോഴെങ്കിലും ഇക്കാര്യം അറിയാൻ സാധിച്ചത് വലിയ സന്തോഷമാണ് ക്ഷണിക്കുന്നത് എന്നാണ് പലരും പറയുന്നത്. കോലിയുടെ പുതിയ സന്തോഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ആരാധകരെല്ലാവരും ആവേശത്തിൽ ആണെന്നുമാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് എത്രയും പെട്ടെന്ന് പുതിയ അതിഥി എത്തട്ടെ എന്ന് ആരാധകർ ആശംസിക്കുകയാണ് ചെയ്യുന്നത്. ഉടനെ തന്നെ അനുഷ്കയും കോലിയും ഇക്കാര്യത്തെ കുറിച്ചുള്ള ഔദ്യോഗികരണം നൽകുമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു