കൂടുതലായും തമിഴ്, തെലുങ്കു സിനിമകളിൽ അഭിനയിക്കുന്ന റെജീന കസാന്ദ്രയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ തൻ്റെതായ ഒരു ഇടം കണ്ടെത്താൻ റജീനക്ക് സാധിച്ചിട്ടുണ്ട്. റെജീന തൻ്റെ ഒമ്പതാമത്തെ വയസ്സിൽ അവതാരികയായി കൊണ്ടായിരുന്നു കരിയർ ആരംഭിച്ചത്. 2005 ൽ പുറത്തിറങ്ങിയ കണ്ടനാൾമുതൽ എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു റെജീനയുടെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം.
ഗ്ലാമറസ് വേഷങ്ങൾ ചെയ്തുകൊണ്ട് നടി സിനിമകളിൽ തിളങ്ങിയിട്ടുമുണ്ട്. നെഞ്ചം മരപ്പില്ലൈ, ഷൂർവീർ, എവരു, സുബ്രഹ്മണ്യം ഫോർ സെയിൽ തുടങ്ങിയ സിനിമകളിൽ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട് താരം. തൻ്റെ പതിനേഴാമത്തെ വയസ്സിലാണ് വെള്ളിത്തിരയിലേക്ക് റെജീന എത്തിയത്. സിനിമകളിൽ തുടക്കക്കാർക്ക് നേരിടേണ്ടിവരുന്ന പല പ്രശ്നങ്ങളും ആ സമയത്ത് റജീനയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് ഇത്തരത്തിൽ പല മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
താരത്തിന് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ട് എന്ന് വെളിപ്പെടുത്തിയത് തമിഴ് മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ കാസ്റ്റിംഗ് കൗചിനെ കുറിച്ച് തുറന്നു ചോദിച്ചപ്പോൾ ആയിരുന്നു. റജീന പറഞ്ഞത് ആ സമയത്ത് തന്നോട് ഫോണിലൂടെ ഒരാൾ അഡ്ജസ്റ്റ് മെൻ്റ് ആവശ്യപ്പെട്ടിരുന്നു എന്നാണ്. ചില നടിമാർ പലപ്പോഴും കാസ്റ്റിംഗ് കൗചിനെ കുറിച്ച് വെറുതെ കഥകൾ മെനയാറുണ്ട് എന്നും റജീന പറയുകയും ചെയ്തു. റജീനിയോട് ഒരിക്കൽ ഫോണിൽ ഒരാൾ അഡ്ജസ്റ്റ് മെൻ്റ് ചെയ്യാമോ എന്ന് ചോദിച്ചിരുന്നു.
ആ സമയത്ത് റജീനക്ക് എന്താണ് അയാൾ ചോദിച്ചത് എന്ന് മനസ്സിലായിരുന്നില്ല. താരം കരുതിയത് അഭിനയിക്കുന്ന സമയത്തുള്ള പ്രതിഫലത്തിൻ്റെ കാര്യത്തിൽ എന്തെങ്കിലും അഡ്ജസ്റ്റ് മെൻ്റ് ഉണ്ടാകുമോ എന്നാണ് ചോദിച്ചത് എന്ന്. ഈ കാര്യം ഏകദേശം 10 വർഷങ്ങൾക്കു മുൻപാണ് സംഭവിച്ചത് എന്നും നടി പറഞ്ഞു. അന്ന് നടിക്ക് 20 വയസ്സ് മാത്രമായിരുന്നു പ്രായം. പ്രതിഫലത്തിൻ്റെ കാര്യം തന്നെയായിരിക്കും അയാൾ അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞത് എന്ന് കരുതിക്കൊണ്ട് നടി അയാളോട് പറഞ്ഞത് തൻ്റെ മാനേജർ ഈ കാര്യത്തെപ്പറ്റി നിങ്ങളോട് സംസാരിക്കുമെന്ന്.
എന്നാൽ പിന്നീടായിരുന്നു ആ അഡ്ജസ്റ്റ് മെൻ്റ് കൊണ്ട് അയാൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായതെന്നും. ആ ഒരു സംഭവത്തിനുശേഷം പിന്നീട് ഇതുവരെയും അത്തരത്തിലുള്ള ഒരു അനുഭവം തനിക്കുണ്ടായിട്ടില്ല എന്നും റജീന പറഞ്ഞു. സിനിമ ഫീൽഡിലുള്ള നിരവധി നടികൾക്ക് ഇത്തരത്തിലുള്ള ചില മോശം അനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വരാറുമുണ്ട്. ചിലതെല്ലാം ശരിക്കും ഉള്ളതും എന്നാൽ ചിലതൊക്കെ മെനഞ്ഞെടുക്കുന്നതാണ് എന്നും പറഞ്ഞു.
പല നടിമാരും തങ്ങൾക്ക് കഥ മെനയണമെന്നുള്ള തരത്തിൽ ഇത്തരത്തിൽ നുണകൾ പറയാറുണ്ടെന്നും എന്നാൽ സത്യത്തിൽ എന്താണെന്ന് അത്തരത്തിൽ പറയുന്നവർക്ക് മാത്രമേ അറിയൂ എന്നും റെജീന പറഞ്ഞു.