ടെലിവിഷൻ താരമായ ഡോക്ടർ പ്രിയ അന്തരിച്ചു എന്ന വാർത്ത വളരെയധികം ഞെട്ടലോടു കൂടി തന്നെയാണ് മലയാളികൾ കേട്ടത്. നിരവധി നടിമാരുടെ മരണവാർത്തകൾ ഈയ്യിടെ ആയി കേൾക്കുന്നുണ്ട്. മരണപ്പെട്ട നടിയായ ഡോക്ടർ പ്രിയയ്ക്ക് 35 വയസ്സാണ്. നടി പ്രിയയുടെ മരണവാർത്ത പങ്കുവെച്ചിരിക്കുന്നത് നടനായ കിഷോർ സത്യയാണ്. പ്രിയ ഗർഭിണിയായിരുന്നു. ഗർഭിണിയായിരുന്ന പ്രിയയുടെ എട്ടാം മാസത്തെ പരിശോധനയ്ക്ക് വേണ്ടി നടി കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയതായിരുന്നു.
അവിടെവെച്ച് ഹൃദയസ്തംഭനം മൂലം ആയിരുന്നു മരണപ്പെട്ടത്. നടനായ കിഷോർ സത്യ തൻ്റെ ഫേസ്ബുക്ക് പേജിൽ പ്രിയയുടെ മരണത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത് മലയാള ടെലിവിഷൻ മേഖലയിൽ വീണ്ടും ഒരു നൊമ്പരപ്പെടുത്തി കൊണ്ടുള്ള അപ്രതീക്ഷിതമായ മരണം കൂടി. ഹൃദയസ്തംഭനം മൂലമായിരുന്നു എട്ടുമാസം ഗർഭിണിയായ പ്രിയ മരണപ്പെട്ടത്. കുഞ്ഞ് ഐസിയുവിൽ ആണ്. മരണപ്പെട്ട പ്രിയക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.
പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിൽ പോയതായിരുന്നു. അവിടെ വെച്ചായിരുന്നു കാർഡിയാക്ക് ഉണ്ടായത്. ഒറ്റ മകളായ പ്രിയയുടെ മരണം ഉൾക്കൊള്ളാൻ ആവാതെ വിഷമത്തിലിരിക്കുന്ന അമ്മ. ഏകദേശം ആറുമാസമായി സ്വന്തം ഭാര്യയോടൊപ്പം തന്നെ ഇരിക്കുന്ന ഭർത്താവിൻ്റെ വേദന. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെന്നപ്പോൾ കാണാൻ കഴിഞ്ഞ ഈ കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്തു പറഞ്ഞു അവരെയൊക്കെ ആശ്വസിപ്പിക്കും.
ദൈവം എന്തിനാണ് ഇത്തരത്തിലുള്ള ക്രൂരത ആ പാവം മനസ്സുകളോട് കാണിച്ചത്. ഇത്തരത്തിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ആവർത്തിച്ചു കൊണ്ടേയിരുന്നു. ഇതായിരുന്നു കിഷോർ സത്യയുടെ പോസ്റ്റ്. നടി രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുൻപേ തന്നെയായിരുന്നു പ്രിയയുടെയും. നടി പ്രിയ ഒരു കുഞ്ഞിനെ ഭർത്താവിനും അമ്മയ്ക്കും നൽകിക്കൊണ്ടായിരുന്നു വിടവാങ്ങിയത്. ആ പിഞ്ചുകുഞ്ഞിന് തൻ്റെ അമ്മയുടെ വാത്സല്യം പോലും അറിയുവാൻ കഴിഞ്ഞിട്ടില്ല.
പ്രിയ വിവാഹത്തിനുശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. അഭിനയത്തിലായാലും പഠിത്തത്തിൽ ആയാലും പ്രിയ വളരെ മിടുക്കി തന്നെയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ തന്നെ പ്രിയയുടെ വിയോഗത്തിൽ വളരെയധികം വേദനയിൽ ആണ്. മരണവാർത്തയറിഞ്ഞ നടി ജീജാ സുരേന്ദ്രൻ പങ്കുവെച്ച പോസ്റ്റ് മോളൂ വാക്കുകൾ ഇല്ല മുത്തേ. എന്തിനാണ് ദൈവം എൻ്റെ മുത്തിനെ നേരത്തെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയത്.
ഡോക്ടർ പ്രിയ ഒന്നും തന്നെ പറയുവാൻ വാക്കുകൾ ഇല്ല മുത്തേ. ദൈവമേ ഇത്തരത്തിലുള്ള ഒരു ചതി വേണ്ടായിരുന്നു സഹിക്കാൻ വയ്യ. ഇതായിരുന്നു ജീജ പങ്കുവെച്ചത്. മരണപ്പെട്ട പ്രിയയുടെ ഐസിയുവിൽ ഉള്ള കുഞ്ഞിനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.