ഫ്ളവേർഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിന് നിരവധി പ്രേക്ഷകരാണ് ഉള്ളത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രോഗ്രാം കൂടിയാണ് ഇത്. തങ്കച്ചൻ വിതുര, അഖിൽ തുടങ്ങിയവർ ചേർന്ന് സ്റ്റാർ മേജിക്കൽ ഒരു സ്കിറ്റ് അവതരിപ്പിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുകയാണ്. പലപ്പോഴായും സ്റ്റാർ മാജിക്കിലെ സ്കിറ്റുകൾ വിവാദത്തിൽ പെടാറുണ്ട്.
മലയാള സിനിമയിലെ ഒരു നടിയെ കളിയാക്കി കൊണ്ടുള്ള തരത്തിലുള്ള സ്കിറ്റായിരുന്നു ഇവർ അവതരിപ്പിച്ചത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇവർ അവതരിപ്പിച്ച സ്കിറ്റ് എംജി ശ്രീകുമാർ അവതാരകനായിട്ടുള്ള പരിപാടിയുടേതായിരുന്നു. ഗായകൻ്റെ വേഷത്തിൽ ആയിരുന്നു തങ്കച്ചൻ വിതുര അഭിനയിച്ചത്. ഹണി റോസിനെ കളിയാക്കുന്ന രീതിയിലുള്ള വേഷമായിരുന്നു തങ്കച്ചൻ ചെയ്തത്. എംജി ശ്രീകുമാറിൻ്റെ വേഷം ചെയ്തത് അഖിലായിരുന്നു.
അഖിൽ തങ്കച്ചനോട് ഉത്സവ സീസൺ കഴിഞ്ഞാൽ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മറുപടിയായി തങ്കച്ചൻ പറഞ്ഞത് ഉദ്ഘാടനം ഉള്ളതുകൊണ്ട് ഒക്കെ തട്ടിമുട്ടി കഴിഞ്ഞു പോകുന്നു എന്നാണ്. എന്നാൽ തങ്കച്ചൻ്റെ വേഷം പിൻഭാഗം എടുത്തു കാണിക്കുന്ന തരത്തിൽ ആയിരുന്നു. ഇതിനെതിരെയാണ് വിമർശനങ്ങൾ ഉയർന്നത്. തങ്കച്ചൻ്റെ ഈ വേഷവിധാനം നടിയെ കളിയാക്കുന്നതാണ് എന്നാണ് സോഷ്യൽ മീഡിയയിലൂടെ കമൻ്റുകൾ വരുന്നത്.
ചിലർ പറയുന്നത് ഹണി റോസിനെ തങ്കച്ചൻ നൈസ് ആയി ട്രോളി എന്നാണ്. ഒട്ടനവധി ആളുകൾ കാണുന്ന ഇത്തരം പരിപാടിയിൽ തമാശകൾ ആകാമെന്നും എന്നാൽ അത് അതിരു കടന്നു പോകരുതെന്നും മറ്റുള്ളവരെ കളിയാക്കുന്നതിനും ഒരു പരിധി ഉണ്ടെന്നാണ് ചില ആളുകൾ പറയുന്നത്. തങ്കച്ചൻ്റെ ഈ ഒരു സ്കിറ്റ് ഇപ്പോൾ ആരാധകർക്കിടയിൽ വളരെയധികം ചർച്ച ഉണ്ടാക്കിയിരിക്കുകയാണ്. ഉദ്ഘാടനം കൊണ്ട് ജീവിച്ചു പോകുന്നു എന്ന് പറയുന്നത് ഹണി റോസിനെ കളിയാക്കിയത് തന്നെയാണ് എന്നാണ് ഈ ഒരു വാക്കിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും പലരും പറയുന്നുണ്ട്.
ഈ പരിപാടിയിൽ തങ്കച്ചൻ്റെ നിൽപ്പും നടപ്പും എല്ലാം തന്നെ പിൻഭാഗം എടുത്തു കാണിക്കുന്ന തരത്തിലുള്ളതായിരുന്നു. ഹണി റോസിനെ ബോഡി ഷേമിങ് ചെയ്തുകൊണ്ടാണ് തങ്കച്ചൻ്റെ ഈ സ്കിറ്റ്. മുൻപും സ്റ്റാർ മാജിക്കിലെ പല എപ്പിസോഡുകൾക്ക് എതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ടായിരുന്നു. പലരും പറയുന്നത് പലരെയും ബോഡി ഷേമിങ് ചെയ്തു കൊണ്ടും ഡബിൾ മീനിങ് തമാശകൾ പറഞ്ഞും ആണ് സ്റ്റാർ മാജിക്കിൽ സ്കിറ്റുകൾ അവതരിപ്പിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടായിരുന്നു. തങ്കച്ചൻ തൻ്റെ പിൻഭാഗത്ത് എന്തൊക്കെയോ ഉപയോഗിച്ച് ഫിറ്റ് ചെയ്ത് സൈസ് കൂട്ടി വെച്ചിട്ടുണ്ടായിരുന്നു.