അപ്രതീക്ഷിതമായി പെയ്തിറങ്ങിയ പേമാരി – ജീവൻ പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചു പേർ

അപ്രതീക്ഷിതമായി വീണ്ടും മഴ പ്രളയം വിതയ്ക്കാൻ എത്തിയിരിക്കുകയാണ് എന്നതാണ് ഏറെ വേദനയോടെ ഓരോരുത്തരും ഇപ്പോൾ അറിഞ്ഞിരിക്കുന്നത്. ഒരൊറ്റ ദിവസത്തെ മഴ കൊണ്ട് മാത്രം ഇടുക്കിയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുകയാണ്. ഇടുക്കി തൊടുപുഴ മുട്ടം കുടയത്തൂരിൽ ഉരുൾപൊട്ടലിൽ കാണാതായത് അഞ്ചു പേരായിരുന്നു. ഇവരുടെ മൃ ത ദേ ഹം കഴിഞ്ഞ ദിവസം തന്നെ ലഭിക്കുകയും ചെയ്തു. സോമൻ, അമ്മ തങ്കമ്മ 75, ഭാര്യ ഷിജി, മക്കൾ ഷിമ, ചെറുമകൻ ദേവാനന്ദ് എന്നിവരാണ് മ രി ച്ചത്. ഈ ദു ര ന്തത്തിൽ ഇവരുടെ വീട് പൂർണമായും ഒലിച്ചു പോവുകയും ചെയ്തു. കുടയത്തൂർ ജംഗ്ഷനിലുള്ള മാളിയേക്കൽ കോളനിക്ക് മുകളിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നിനനും 3 30നും ഇടയിലായിരുന്നു ഉരുൾ പൊട്ടലുണ്ടായത്.

സോമൻറെ വീട് ഉരുൾപൊട്ടലിൽ പൂർണമായും ഒലിച്ചുപോയിരുന്നു. സ്ഥലത്തെ കൃഷിയിടങ്ങളും റോഡും ഒക്കെ ഒലിച്ചു പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടയിൽ ആണ് ഇവരുടെ മൃ ത ദേഹം പുറത്തേക്ക് എടുത്തിരുന്നത്. റോഡുകൾ തകർന്നതുകൊണ്ടു തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തുവാനും വൈകിയിരുന്നു. ഇടുക്കി കളക്ടർ സംഭവസ്ഥലത്ത് എത്തിയിരുന്നു. അപ്രതീക്ഷിതമായി ആയിരുന്നു മഴ ശക്തിപ്പെടുന്നത്. ഉടനെ തന്നെ അത് ഒരു വലിയ ദുരന്തത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.

വീണ്ടുമൊരു ഉരുൾപൊട്ടലിന് കൂടിയാണ് ഇടുക്കി സാക്ഷ്യം വഹിക്കുന്നത്. ഇത് പുറം ലോകത്തിനും വളരെ വേദന നിറയ്ക്കുന്ന അവസ്ഥ തന്നെയാണ്. ഒരു മുന്നറിയിപ്പും കൂടാതെ ഉണ്ടായ മഴ അപഹരിച്ചത് അഞ്ചു പേരുടെ ജീവൻ. അതിൽ എല്ലാവരിലും നൊമ്പരമുണർത്തുന്ന അഞ്ചുവയസുകാരൻ തന്നെയാണ്. കുഞ്ഞു മൃ ത ദേഹം പുറത്തെടുത്ത് നിമിഷം ഒരു വേദനയോടെ മാത്രമാണ് എല്ലാവരും ഈ വാർത്തയെക്കുറിച്ച് അറിഞ്ഞതും. അത്രത്തോളം ഹൃദയം നൊമ്പരപ്പെടുത്തുന്ന ഒരു ചിത്രമായിരുന്നു ഇത്.

ഇതിനുമുൻപും നിരവധി ഉരുൾപൊട്ടലുകൾക്ക് സാക്ഷ്യം വഹിക്കുവാൻ സാധിച്ചിട്ടുണ്ട് ഇടുക്കിക്ക്. എന്നും വേദന നിറയ്ക്കുന്ന ഒരുപാട് ഓർമ്മകൾ നൽകിയാണ് ഇടുക്കിയിൽ ഓരോ മഴക്കാലവും യാത്ര പറയുന്നത്. പതിവിനു വിപരീതമായല്ല ഈ കാലവും. വളരെ അപ്രതീക്ഷിതമായി എത്തിയ മഴയാണ് അഞ്ചുപേരുടെ ജീവനുമായി യാത്രയായത്. രാത്രി മുഴുവൻ നിർത്താതെ പെയ്ത മഴ ഉരുൾപൊട്ടലിന് കാരണം ആവുകയായിരുന്നു. റോഡുകൾ കൂടി ഒലിച്ചു പോയതോടെ രക്ഷാപ്രവർത്തനം എന്നത് വളരെ സങ്കീർണമായ ഒരു അവസ്ഥയായി മാറുകയും ചെയ്തു. തുടർന്ന് വിധി അവരുടെ ജീവനുമായി യാത്ര പറഞ്ഞു എന്നതാണ് സത്യം. വളരെ വേദനയോടെ മാത്രമേ ഈ ഒരു വാർത്തയെ നോക്കാൻ സാധിക്കുകയുള്ളൂ. ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി രാത്രിയിൽ ഉറങ്ങാൻ കിടന്നവർ രാവിലെ ഒരു വലിയ ദുരന്തത്തിൽ ആണ് സാക്ഷ്യം വഹിച്ചത്. സംഹാരതാണ്ഡവമാടി എത്തിയ മഴ കൊണ്ടു പോയത് ആവട്ടെ അവരുടെ വിലയേറിയ ജീവനും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply