ഇന്ന് 8 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു ജില്ലാ ഭരണകൂടം – അതിശക്തമായ മഴയും മണ്ണിടിച്ചലും – താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

വീണ്ടും ജനങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് മഴ അതിന്റെ സംഹാരതാണ്ഡവം തുടരുകയാണ്. കോട്ടയത്തെ മലയോര മേഖലകളിൽ മഴ തുടരുന്നു. തീക്കോയിൽ രാത്രി ഉരുൾപൊട്ടി എന്ന ദുഖത്തോട് ഒപ്പം വൈക്കത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി എന്ന സന്തോഷവും ഉണ്ട്. കുട്ടിക്കലിൽ കാണാതായ യുവാവിനെ കണ്ടെത്താൻ ആയിട്ടില്ല. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചിണ്ട്. മലയോര മേഖലയിൽ വലിയ രീതിയിൽ രാത്രി മഴ പെയ്തു. പക്ഷേ ആശങ്കപ്പെടാൻ ഒരു സാഹചര്യം മറ്റു സ്ഥലങ്ങളിൽ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. തീകോയിൽ രാത്രി ഉരുൾ പൊട്ടി. അതിനാൽ മലവെള്ള പാച്ചിൽ ഉണ്ടായിരുന്നു. വൈകിട്ട് കൂട്ടികലിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തിയില്ല.

മത്സ്യത്തൊഴിലാളികളെ രാവിലെ കണ്ടെത്തി എന്ന വാർത്ത വരുന്നുണ്ട്. ഇവരെ രാത്രി നടത്തിയ കണ്ടെത്തിയത്. മുഴുവൻ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സ്ഥിതിയാണ്. പാലാ ടൗണിൽ വെള്ളം കയറി. റിയാസ് എന്ന യുവാവ് ഒഴുക്കിൽപ്പെട്ട് പോയിരുന്നു. ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ല എന്ന ജില്ലാഭരണകൂടം അറിയിക്കുന്നത്. ടൗണിൽ ഒക്കെ വലിയ രീതിയിൽ വെള്ളകെട്ട് നിൽക്കുന്ന ഒരു സാഹചര്യവും ഗതാഗതം നടത്തപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. പക്ഷേ ഈ പ്രദേശങ്ങളൊക്കെ തന്നെ രാവിലെ വെള്ളം കുറഞ്ഞിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ദുരന്തനിവാരണ സേനയുടെ പ്രവർത്തനം സജീവമാണ്.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ 8 ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കനത്ത മഴയും മണ്ണിടിച്ചലിനേം തുടർന്ന് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേന ചെന്നൈയിൽനിന്ന് ജില്ലയിലെ ക്യാമ്പുകളുടെ ഏഴാം ക്യാമ്പുകൾ പലസ്ഥലങ്ങളിലായി തുറന്നിട്ടുണ്ട്. മലയോരമേഖല അപകട സാധ്യത ഉള്ളതുകൊണ്ട് ആളുകളെ മാറ്റി ക്യാമ്പിലേക്ക്. കോട്ടയം ജില്ല അതീവ ജാഗ്രതയിലാണ്.കണ്ണൂരിൽ നാല് സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ.

വീണ്ടുമൊരു പ്രളയത്തെ കൂടി അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് ഓരോരുത്തരും ഭയന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്നെ നിരവധി ജീവനുകൾ നഷ്ടമായ അവസരമാണ് കാണാൻ സാധിക്കുന്നത്. മഴവെള്ളപ്പാച്ചിലും ഉരുള്പൊട്ടല് ഒക്കെ ആളുകളുടെ ജീവൻ വലിയതോതിൽ അപഹരിച്ചില്ലെങ്കിലും അവിടെയും ഇവിടെയുമായി ചില മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.. ഇതിന്റെ എണ്ണം വർദ്ധിക്കുന്നു എന്ന ഭയത്തിലാണ് ഓരോരുത്തരും വലിയൊരു ദുരന്തം തന്നെയാണ് ഇപ്പോൾ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. 2018ലെ പ്രളയകാലത്തെ ഓരോരുത്തരും വീണ്ടും ഓർമ്മിക്കുന്ന ഒരു ഘട്ടം കൂടിയാണ് ഇത്. മഴ ഇനിയും അഞ്ചു ദിവസം ഇങ്ങനെ തുടരുകയാണെങ്കിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്നത് വ്യക്തമല്ല .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply