ജീവിതത്തിലിന്നുവരെ സിനിമയിൽ നിന്നും തന്നെ കുറിച്ച് അങ്ങനൊരു കാര്യം ചോദിച്ച വ്യക്തി മമ്മൂക്കയാണ്

മലയാളസിനിമയിൽ ഓരോരുത്തരുടെയും അഭിമാനമായി മാറിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തെക്കുറിച്ച് പറയാൻ ഓരോ താരങ്ങൾക്ക് പോലും വളരെ ആവേശവും ഉണ്ട്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് നടൻ ബിബിൻ ജോർജ് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്.. മമ്മൂക്കയ്ക്കു 70 വയസ് ആയപ്പോൾ പോലും ഞാൻ ഒരു പോസ്റ്റ് ഇട്ടില്ല. ഞാൻ പേഴ്സണലായി ഒരു മെസ്സേജ് അയക്കുകയാണ് ചെയ്തത്. അത് എന്താണെന്ന് വെച്ചാൽ എനിക്ക് മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും, കണ്ണ് നിറഞ്ഞ് ആ കാലിൽ പിടിച്ച് കരഞ്ഞാലും നന്ദി തീരില്ല. മമ്മൂക്ക വിചാരിക്കുന്നുണ്ടാവും എനിക്കൊന്നും ചെയ്തു തരാതെ നന്ദി പറഞ്ഞത് എന്തിനാണെന്ന്.

ജീവിതത്തിലിന്നു വരെ സിനിമയിൽ നിന്നും ഒരേയൊരു കാര്യം ചോദിച്ച വ്യക്തി മമ്മൂക്കയാണ്. അത് എന്താണെന്ന് വെച്ചാൽ ഷൈലോക്കിന്റെ ഷൂട്ടിങ് എത്തിയപ്പോൾ എന്നോട് ചോദിച്ചു ബിബിനെ ഈ കാൽ ശരിയാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന്.? അങ്ങനെ ശരിയാക്കിയാൽ ഇനിയും നിനക്ക് കൂടുതൽ സിനിമകളിൽ അഭിനയിച്ച കൂടെ എന്ന്. അങ്ങനെ എന്നോട് ചോദിച്ച വ്യക്തി മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് പറയുന്നത് തന്നെ അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മയാണ് എന്നും ബിബിൻ പറയുന്നുണ്ട്. തന്നോട് പലരും പല തരത്തിലുമുള്ള അന്വേഷണങ്ങൾ ചോദിക്കാറുണ്ട്.

എന്നാൽ ആദ്യമായാണ് ഒരാൾ തന്നോട് ഇങ്ങനെയൊരു സ്നേഹാന്വേഷണം നടത്തുന്നത്. അത് തനിക്ക് വളരെയധികം സന്തോഷം ഉണ്ടാക്കിയ കാര്യമാണെന്നും അക്കാര്യത്തിൽ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നുമാണ് പറയുന്നത്. സ്വന്തം കഴിവു കൊണ്ട് സിനിമയിൽ തന്റെതായ ഇടം നേടാൻ സാധിച്ചു വ്യക്തി കൂടിയാണ് ബിബിൻ. തിരക്കഥാകൃത്ത് നടൻ എന്നീ നിലകളിൽ എല്ലാം തന്നെ താരം പ്രശസ്തി നേടിയിട്ടുമുണ്ട്.

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് ബിബിൻ. വളർന്നു വരുന്ന ഒരു പുതിയ തലമുറയുടെ തുടക്കം കൂടിയാണ് ബിബിൻ എന്ന് പറയേണ്ടിയിരിക്കുന്നു. ഒരു അഭിമുഖത്തിൽ ബിബിൻ പറഞ്ഞത് തന്റെ കാലിൽ യാതൊരുവിധത്തിലും മാറ്റം ചെയ്യുന്നില്ല എന്നും ഇങ്ങനെ തന്നെ ആളുകളെ അംഗീകരിക്കുന്നുണ്ടോ എന്നാണ് എനിക്ക് അറിയേണ്ടത് എന്നും മാറ്റം അനിവാര്യമാണല്ലോ എന്നുമായിരുന്നു. ആ വാക്കുകളും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply