അങ്ങനൊരു ആർത്തവ വേദനയുണ്ടെങ്കിൽ അത് സഹിച്ചു നില്കുന്നത് തെറ്റാണ് – കാരണം തുറന്നു പറഞ്ഞു തന്റെ ഇപ്പോഴത്തെ അവസ്ഥയും പറഞ്ഞു താരം

മലയാള ചലച്ചിത്ര നടി, മോഡൽ, നിർമ്മാതാവ് എന്നിങ്ങനെയൊക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ലിയോണ ലിഷോയ്. നടനായ ലിഷോയുടെ മകൾ കൂടിയാണ് ലിയോണ. ഏറ്റവും അടുത്തു ജിത്തു ജോസെഫിന്റെ പുതിയ ചിത്രമായ 12 th മാൻ എന്ന ചിത്രത്തിൽ വളരെ മികച്ചൊരു കഥാപാത്രത്തെയാണ് ലിയോണ അവിസ്മരണീയമാക്കിരിക്കുന്നത്. ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് ലിയോണ പ്രിയങ്കരിയായി മാറിയിരുന്നത്. ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിൽ അഭിനയിച്ച റോളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സിനിമാമേഖലയിൽ അത്ര സജീവമല്ല താരം എങ്കിലും താരത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ മറക്കാത്ത രീതിയിലുള്ളത് തന്നെയാണ്.

തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് താരം പുറംലോകത്തിന് മുൻപിലേക്ക് അറിയിക്കുന്നത്. നിരവധി പരസ്യങ്ങളിലും മോഡലാണ് ലിയോണ. താരം പ്രധാന വേഷത്തിലെത്തിയ ചിത്രങ്ങൾ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പുതിയൊരു പോസ്റ്റ് ആണ് പങ്കുവെച്ചിരിക്കുന്നത്. ജീവിതം സുന്ദരമാണ്. അതുപോലെതന്നെ വേദനാജനകവും. ചിലസമയങ്ങളിൽ ഇത് രണ്ടും കൂടി എന്ന ക്യാപ്ഷനോടെയാണ് താരം ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെയായി താരം ഒരു കുറിപ്പും ചേർത്തിട്ടുണ്ട്. എനിക്ക് എൻഡോമെട്രിയോസിസ് സ്റ്റേജ് 2 ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വർഷമായിരിക്കുന്നു.

രണ്ടുവർഷത്തെ ഭയാനകമായ വേദനകളും സാധാരണ ജീവിതവും മിക്കവാറും സാധ്യമാക്കിയ ചെറിയ കാര്യങ്ങളും. ഇതുമായ ദിവസങ്ങളിൽ ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും ഒരു തുടർച്ചയായ പ്രക്രിയയുമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കുറിച്ച് തീർത്തും അവ്യക്തമായി എന്റെ ശരീരത്തിലും മനസ്സിലും ഉള്ള മാറ്റങ്ങൾ അംഗീകരിക്കുന്ന ഈ ഭയാനകമായ യാത്രയിൽ നിന്ന് തീർച്ചയായും എന്റെ കുടുംബത്തെയും അടുത്ത സുഹൃത്തുക്കളുടെയും എന്റെയും സഹായത്തോടെ ഞാൻ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.ഇതിന്റെ പ്രിയപ്പെട്ട ഡോക്ടർ ലക്ഷ്മി പ്രധാന ലക്ഷണങ്ങളിൽ ഒന്നായി കഠിനമായ ആർത്തവ വേദനയാണ്.

ഇത് വായിക്കുന്ന സ്ത്രീകൾ ഇത് മനസ്സിലാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. കഠിനമായ ആർത്തവവേദന ശരിയല്ല. അത് സാധാരണവും അല്ല. ദയവായി ഒരു ഡോക്ടറെ നിങ്ങൾ സമീപിക്കുക തന്നെ വേണം എന്നാണ് താരം കുറിച്ചിരിക്കുന്നത്. താൻ കടന്നുപോയ വേദനനിറഞ്ഞ കാലഘട്ടങ്ങളെ കുറിച്ച് തന്നെയാണ് ഇതിലൂടെ ലിയോണ വ്യക്തമാക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply