അകെ കയ്യിലുള്ളത് ഒരു അന്താരാഷ്ട്ര ഫിഫ്റ്റി – എന്നിട്ടും ഇപ്രകാരം ക്രിക്കറ്റ്‌ ലോകത്തും സോഷ്യൽ മീഡിയയിലും എല്ലാം ആരാധകർ – അമ്പരന്നു BCCI

ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടി തന്നെയാണ് സഞ്ജു സാംസൺ നിലനിൽക്കുന്നത്. സഞ്ജുവിന്റെ ജീവിതത്തിലെ പ്രധാനമായ നിമിഷങ്ങളിലെല്ലാം തന്നെ ആരാധകർ താരത്തിന് ഒപ്പം നിൽക്കും എന്നതിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം കണ്ട ആരാധകരുടെ പിന്തുണ. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒഫീഷ്യൽ പേജിൽ സഞ്ജുവിന്റെ ഒരു ചിത്രം എത്തിയത്. ഈ ചിത്രം എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും സൃഷ്ടിച്ചത് ഒരു വലിയ അമ്പരപ്പ് തന്നെയായിരുന്നു. മറ്റാരെയും കുറിച്ചുള്ള ഒരു ചിത്രമല്ല, സഞ്ജു സാംസന്റെ തന്നെ ഒരു ഫോട്ടോ. ഈ ചിത്രത്തിന് ഇതിനകം തന്നെ ലൈക്കുകൾ വളരെയധികം വർദ്ധിച്ചിരിക്കുകയാണ്.

ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ദിനേശ് കാർത്തിക്, ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡെ തുടങ്ങിയവർ പോലും ലൈക്ക് കാര്യത്തിൽ സഞ്ജുവിനെക്കാൾ ബഹുദൂരം പിന്നിലാണ് എന്ന് തന്നെ പറയണം. അത്രത്തോളം പവറിൽ ആണ് സഞ്ജു തന്റെ ആരാധകർക്ക് മുൻപിൽ നിൽക്കുന്നത്. മലയാളികൾ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർ പോലും സഞ്ജുവിന് വലിയ പിന്തുണയാണ് നൽകുന്നത്. ഇനി എന്താണ് ഇതിനപ്പുറം ഒരു തെളിവായി വേണ്ടത് എന്നാണ് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഒന്നാം ടിട്വന്റി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതെ നാട്ടിലേക്ക് മടങ്ങുന്ന സഞ്ജു വി സാംസൺ, താനാരാണെന്ന് ഒരൊറ്റ ചിത്രത്തിലൂടെ തന്നെയാണ് എല്ലാവർക്കും തെളിയിച്ചു കൊടുത്തുകൊണ്ടിരിക്കുന്നത്.

അദ്ദേഹത്തിനു ലഭിക്കുന്ന ഈ പിന്തുണ അദ്ദേഹത്തോടുള്ള സ്നേഹം ആണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു. അത് സഞ്ജു സാംസൺ എന്ന വ്യക്തിയോടുള്ള സ്നേഹം മാത്രമല്ല. അദ്ദേഹത്തിന്റെ കൈയിലുള്ള ആത്മവിശ്വാസം കൂടിയാണ് ആരാധകർ തെളിയിച്ചു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ഫിഫ്റ്റി മാത്രമുള്ള കളിക്കാരനാണ് ഇത്രത്തോളം ക്രിക്കറ്റ്‌ ലോകത്തും സോഷ്യൽമീഡിയയിലും എല്ലാം തന്നെ വലിയ പിന്തുണ ലഭിക്കുന്നതും ആരാധിക്കപ്പെടുന്നതുമായ സഞ്ജു ഇന്ത്യൻ ടീമിലെ പതിവുകാരനായാൽ എന്താകും അവസ്ഥയെന്നും അയാൾ ഒരു ചരിത്രം തന്നെ സൃഷ്ടിക്കും എന്നുള്ളത് ഉറപ്പല്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്..

ഇംഗ്ലണ്ടിനെതിരായ ആദ്യ അവസരം ലഭിച്ചില്ല പക്ഷേ വിൻഡീസ് പര്യടനത്തിൽ നമ്മുടെ ചെക്കൻ തകർത്തടിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികളെ ആരെയും തന്നെ സഞ്ജു നിരാശൻ ആകില്ലെന്ന് എല്ലാവർക്കും വിശ്വാസവുമുണ്ട്. സഞ്ജുവിനൊപ്പം തന്നെയാണ് സോഷ്യൽ മീഡിയ എടുത്തു പറയേണ്ടിയിരിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply