ആ മോശം ശീലമാണ് എന്നെ ഈ നിലയിലേക്ക് എത്തിച്ചത് – സുബിക്ക് സംഭവിച്ചത് എന്ത് ?

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വളരെയധികം റേറ്റിംഗ് ഉണ്ടായിരുന്ന കോമഡി പരിപാടിയായ സിനിമാലയിലൂടെ ശ്രദ്ധ നേടിയ താരമാണ് സുബി സുരേഷ്. പിന്നീട് നിരവധി ഹാസ്യ പരിപാടികളിൽ സുബിയുടെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടിയിലും സ്ഥിര സാന്നിദ്ധ്യമായിരുന്നു സുബി. സുബി വളരെ കയ്യടക്കത്തോടെ ആണ് അതിലെ അവതാരിക എന്ന് ആ സ്ഥാനം നിർവ്വഹിച്ചിരുന്നത്. ഈ പരിപാടിയിൽ കൂടെ മാത്രം നിരവധി ആരാധകരെ സുബിക്ക് എന്നതാണ് എടുത്തു പറയേണ്ടത്. നിരവധി ആരാധകരായിരുന്നു ഒരു പരിപാടിയിലൂടെ സുബിക്ക് സ്വന്തമായത്.

സിനിമയിലും സീരിയലിലും എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള സുബി സുരേഷ് സ്വതസിദ്ധമായ കോമഡി കൊണ്ടാണ് പ്രേക്ഷകരെ കയ്യിലെടുത്തിട്ടുള്ളത്. ഇപ്പോൾ സുബിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്റെ ആരോഗ്യത്തെക്കുറിച്ച് ആണ് സംസാരിക്കുന്നത്. താൻ ഒന്ന് വർക്ഷോപ്പിൽ കയറിയിറങ്ങി എന്നാണ് ആശുപത്രിയിൽ പോയതിനെക്കുറിച്ച് സുബി പറയുന്നത്. ഷൂട്ടിംഗ് സമയത്ത് താൻ നന്നായി തന്നെ തന്നെ ജോലി ചെയ്യും.

എന്നാൽ ഭക്ഷണം കഴിക്കില്ല. അതാണ് തന്റെ പ്രത്യേകത. തനിക്ക് ആ സമയത്ത് ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല. അനിയനും അമ്മയും ഒക്കെ നിർബന്ധിച്ചാലും ഭക്ഷണം കഴിക്കില്ല. വർക്ക് കിട്ടി കഴിഞ്ഞാൽ പിന്നെ ഭയങ്കര ആർത്തിയാണ്. അത് പണത്തോടുള്ള ആർത്തി അല്ല.. കൊറോണക്കാലത്ത് വീട്ടിൽ ഇരുന്ന് മടുത്തു പോയിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ വർക്കുകൾ ഒക്കെ കിട്ടുമ്പോൾ താൻ വലിയ ആർത്തിയോടെയാണ് അത് ചെയ്യുന്നത്. അങ്ങനെ ഭക്ഷണം കഴിക്കാനുള്ള മടി കൊണ്ട് വെള്ളം മാത്രം കുടിക്കേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. അടുത്ത സമയത്താണ് ചികിത്സിച്ചത്. അപ്പോൾ ഗ്യാസ്ട്രോപ്രോബ്ലം വലിയ പ്രശ്നമായി എന്ന് മനസ്സിലായത്.

ശരീരത്തിൽ സോഡിയം മഗ്നീഷ്യം പൊട്ടാസ്യം ഒക്കെ കുറഞ്ഞ അവസ്ഥയായിരുന്നു ഉണ്ടായത്. ആദ്യം ഹാർട്ടിന് ഒരു വേദന പോലെ വരികയായിരുന്നു. എന്ത് ചെയ്താലും ചർദ്ദിക്കാൻ തുടങ്ങി. ഇളനീര് വെള്ളം കുടിച്ചപ്പോൾ ശർദ്ദിച്ചു. ഈസിജി എടുത്തപ്പോൾ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. സോഡിയം കുറവാണെന്നും മരുന്ന് കഴിക്കണം എന്ന് പറഞ്ഞു. അതും ഞാൻ കൃത്യമായി കഴിച്ചില്ല. തൈറോയ്ഡ് പ്രശ്നം ഉണ്ടായിരുന്നു അതിനുള്ള മരുന്നും കഴിയുന്നുണ്ടായിരുന്നില്ല. നിലവിൽ പാൻക്രിയാസിലും പ്രശ്നമുണ്ട്, അത് വലിയ പ്രശ്നം ഇല്ലാത്തതുകൊണ്ടുതന്നെ വേണമെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടാം. പക്ഷേ പ്രശ്നം ആയാൽ കീ ഹോൾ സർജറി ആവശ്യമായി വന്നാൽ അത് ചെയ്യണം.

ഏതായാലും ഇന്നുമുതൽ നന്നാവാൻ തീരുമാനിച്ചിരിക്കുകയാണ്.. മരുന്നുകളൊക്കെ കഴിക്കണമെന്ന് കരുതുന്നു.മടി കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്. ഇത് ഞാൻ തന്നെ വരുത്തി വെച്ചതാണ് എന്നും പറയുന്നുണ്ട്. കൃത്യമായ ഭക്ഷണവും മരുന്നും ഒക്കെ കഴിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നും പറയുന്നു. പൊട്ടാസ്യം ശരീരത്തിലേക്ക് കയറുമ്പോൾ ഭയങ്കര വേദനയാണ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply