സഞ്ജുവിന്റെ തമാശയ്ക്ക് കൂട്ട് കൂടി രോഹിത്ശർമ്മയും – പൊട്ടിചിരിയുമായി താരങ്ങൾ !

ഇന്ത്യൻ താരങ്ങളുടെ രസകരമായ വീഡിയോകൾക്ക് എല്ലാം നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഈ വീഡിയോകൾ ഒക്കെ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. വിദേശ പര്യടനത്തിലാണ് നിലവിലുള്ള ഇന്ത്യൻ താരങ്ങൾ എല്ലാം. ഈ വീഡിയോയിൽ സഞ്ജു സാംസണും ക്രിക്കറ്റ് നായകനായ രോഹിത് ശർമയും എന്തോ കാര്യം പറഞ്ഞു കൊണ്ട് കുൽദീപ് യാദവിനെ കളിയാക്കി ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. യുസ്‌വേന്ദ്ര ചഹലിനെയും ദിനേശ് കാർത്തിക്കിനെയും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഇന്ത്യൻ ടീമിന്റെ ഭാഗമായപ്പോൾ താൻ ഡ്രസ്സിങ് റൂമിൽ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട് എന്നും ആരോട് എന്ത് ചോദിക്കണം എന്ന് അറിയാതെ നിന്നിട്ടുണ്ട് എന്നും അന്ന് രോഹിത് ശർമയാണ് തന്നോട് ഇങ്ങോട്ട് വന്ന് സംസാരിച്ചതെന്നും നമുക്ക് ഡിന്നർ കഴിക്കാൻ പോകേണ്ടത് എന്ന് ചോദിച്ച് തന്നെ കൂടെ കൂട്ടിയിരുന്നു എന്നൊക്കെയായിരുന്നു ഈ അടുത്ത സമയത്ത് സഞ്ജു സാംസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഈ ടീം ഒറ്റക്കെട്ടായി തന്നെയാണ് നിന്നിട്ടുള്ളത്.

ഒരു നായകന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവാണ് ഉള്ളത്. മികച്ച കഴിവ് ഉള്ള നായകനാണ് രോഹിത് എന്നും പറയുന്നു. മുംബൈ ഇന്ത്യൻസിന് പലതവണ ഐപിഎൽ കിരീടം നേടി കൊടുത്തു കൊണ്ട് തന്നെ ഒരു നായകൻ എന്ന നിലയിൽ മികവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം എന്നതാണ് മറ്റൊരു പ്രധാനമായ വസ്തുത. ഇപ്പോഴും ഇന്ത്യൻ ടീമിനെ വളരെ മികച്ച രീതിയിൽ ആണ് രോഹിത് നയിച്ചുകൊണ്ട് പോകുന്നത്. നായകപദവി ഒരു മുൾക്കിരീടം ആകാറുണ്ട് പല മികച്ച കളിക്കാർക്കും ചില സമയങ്ങളിൽ എങ്കിലും.

പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തതയോടെ ആണ് രോഹിത്ത് ടീമിന്റെ നായക പദവി അലങ്കരിച്ചു കൊണ്ടിരിക്കുന്നത്. വളരെ ആസ്വദിച്ചു കൊണ്ട് അദ്ദേഹം ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. സിബാബ്വെക്കെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ഉൾപ്പെട്ടത് സഞ്ജു ആരാധകരെ ആവേശത്തിലാക്കി. 3 മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 18 നു ആണ് ആരംഭിക്കുക. സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ആരാധകരെയും വലിയ ആവേശത്തിലും ആകാംക്ഷയും ഒക്കെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.. https://youtube.com/shorts/49cywuZ-Yuo

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply