വികാരഭരിതനായി യൂസഫലി പറഞ്ഞ വാക്കുകൾ – എന്റെ ഖബറിലായിരിക്കും എന്റെ വിശ്രമം – കണ്ണ് നിറഞ്ഞ കാഴ്ച

ജീവിതത്തിൽ വിജയം സ്വപ്നം കണ്ട ഒരു 18 വയസ്സുകാരൻ ഏതാനും വർഷങ്ങൾക്കുമുൻപ് കപ്പൽ കയറി ദൂരേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ആ യാത്ര എവിടെ എത്തിച്ചേർന്നു എന്തായി തീരുമാനം എന്ന് ഒന്നും തന്നെ ധാരണയില്ലാത്ത ഒരു യാത്ര ആയിരുന്നു. സ്വന്തം കഴിവിൽ പൂർണമായ വിശ്വാസം ആ ചെറുപ്പക്കാരന് ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. ആ വിശ്വാസം ഉള്ളതു കൊണ്ട് തന്നെ അവൻ വലിയുപ്പയുടെ അനുഗ്രഹം വാങ്ങി. അന്ന് അദ്ദേഹം തന്റെ കൈയിലുണ്ടായിരുന്ന അഞ്ചു രൂപ നാണയം ആ ചെറുപ്പക്കാരന്റെ കൈകളിലേക്ക് കൊടുക്കുമ്പോൾ വലിയുപ്പ പറഞ്ഞ ഒരു കാര്യമുണ്ട്. വളർന്നു കഴിഞ്ഞാലും ഒരിക്കലും വലിയവൻ എന്ന് കരുതരുത്. മറ്റൊന്നുകൂടി അദ്ദേഹം പറഞ്ഞു. അങ്ങനെ നീ കരുതിയാൽ നിന്റെ പതനത്തിന് തുടക്കം ആയിരുന്നു.

ഇന്ന് ലോകം മുഴുവൻ അഭിമാനകരമായി സംസാരിക്കുന്ന യൂസഫലി എന്ന ആ മനുഷ്യനെ കുറിച്ചാണ് പറഞ്ഞു വന്നത്. ഈ വർഷങ്ങളിൽ ഒരുപാട് മുൻപോട്ട് സഞ്ചരിച്ചപ്പോൾ വലിയുപ്പ പറഞ്ഞതുപോലെ അയാൾ വലിയവനായി തന്നെ വളർന്നു. ഇന്ത്യക്കാരിൽ പത്തൊമ്പതാമത്തെ മലയാളികളിൽ ഒന്നാമനായ ധനികനാണ് അദ്ദേഹം. ലോക ധനികരിൽ 388 സ്ഥാനവും അദ്ദേഹത്തിനു സ്വന്തമാണ്. അംഗീകാരങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഭവ്യതയോടെയും സ്നേഹത്തിൻറെയും കാര്യത്തിൽ ഒട്ടും കുറവില്ലാതെ ആണ് അദ്ദേഹം നിലനിൽക്കുന്നത്. എല്ലാവരോടും അദ്ദേഹം പെരുമാറുന്നത്. മലയാളികളുടെ അഭിമാനമായി ഇന്ത്യയുടെ മുഴുവൻ പ്രിയപ്പെട്ട വ്യക്തിയായി മാറുമ്പോഴും അദ്ദേഹം എന്റെ മൂല്യങ്ങളെ കയ്യോടെ ചേർത്തു പിടിക്കുന്നുണ്ട്. എന്റെ വിശ്രമം ഖബറിൽ ആയിരിക്കും എന്നാണ് അദ്ദേഹം പറയുമ്പോൾ അതുവരെ താൻ ഈ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കും എന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്. ജീവനുള്ള കാലം വരെയും മറ്റുള്ളവരെ സ്നേഹിക്കുകയും സഹജീവികളോട് കരുണ കാണിക്കുകയും ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ന് കാണുന്ന നിലയിലെത്താൻ ഇന്നലെകളിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ വളരെ വലുതാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയാണ് ചെയ്തത്. ലക്കനൗ മാളിലെ പ്രശ്നങ്ങൾ ഒരുതരത്തിലും അവിടുത്തെ ജനങ്ങളെ ബാധിക്കുന്നത്. അത് മാധ്യമങ്ങളാണ് വലിയ വാർത്തയാകുന്നത് എന്നും ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങൾക്ക് യഥാർത്ഥത്തിൽ ലാഭം ആണെന്നും അദ്ദേഹം പറയുന്നത്. മനോരമ ന്യൂസ് സംഘടിപ്പിച്ച കോൺക്ലേവ് വേദിയിൽ സംസാരിച്ചപ്പോൾ ആയിരുന്നു അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്.

മൈ റിട്ടയർമെന്റ് ടു കബർ എന്നാണ് യൂസഫലി പറഞ്ഞത്. നിരവധി ആളുകൾ ആയിരുന്നു അദ്ദേഹം പറഞ്ഞ ഈ കാര്യത്തിൽ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ കർമമണ്ഡലം എന്നത് യുഎഇ ആണെങ്കിൽ പോലും പിറന്ന നാടിനും നാട്ടുകാർക്കും വേണ്ടി സൽപ്രവർത്തികൾ ചെയ്യുന്നതിൽ മുൻപിൽ തന്നെയാണ് അദ്ദേഹം. അങ്ങനെ ചെയ്തില്ലെങ്കിൽ താൻ തന്റെ നാട്ടിൽ ഒന്നുമല്ലാതായി പോകും എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply