അയാൾക്ക് എന്നെ വേണം – താൻ അതിനു നിന്ന് കൊടുക്കാതെ വന്നപ്പോൾ സെറ്റിൽ വെച്ച് എന്നോട് അങ്ങനെ പെരുമാറിയെന്ന് താരം

ഒരുകാലത്ത് മലയാള സിനിമയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട സിനിമകൾ ചെയ്തിട്ടുള്ള ഒരു നടിയാണ് ഗീതാ വിജയൻ.. ഇൻ ഹരിഹർ നഗർ എന്ന ചിത്രം കണ്ടവരാരും തന്നെ ഗീതാ വിജയനെ മറക്കില്ല എന്നതാണ് സത്യം. അത്രത്തോളം മികച്ച കഥാപാത്രമായിരുന്നു മായ എന്ന ആ കഥാപാത്രം. പ്രേക്ഷകർക്ക് ഒന്നും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കാത്ത ഒരു കഥാപാത്രം എന്നുതന്നെ ഈ കഥാപാത്രത്തെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു. തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലും അതിന്റെ ഹിന്ദി റീമേക്കിലും എല്ലാം തന്നെ താരത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ടായിരുന്നു. 85 ലേറെ മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും 3 ഹിന്ദി ചിത്രങ്ങളിലും എല്ലാം തന്നെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട് ഗീതാ
വിജയൻ.

ടെലിവിഷൻ സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു താരം. 30 വർഷത്തെ ജീവിതം തിരിഞ്ഞുനോക്കുമ്പോൾ മലയാള സിനിമ രംഗത്ത് സ്ത്രീകൾ അഭിമുഖീകരിക്കേണ്ടി വരുന്ന ചില സുരക്ഷിതത്വ ഇല്ലായ്മയെ കുറിച്ച് ആണ് ഇപ്പോൾ ഗീതാ വിജയൻ സംസാരിച്ചു കൊണ്ടിരിക്കുന്നത്. നേരിടേണ്ടി വരുന്ന അനുഭവങ്ങളെ കുറിച്ചും പറയുന്നുണ്ട്. മലയാള സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ഗീത വിജയൻ വ്യക്തമാക്കിയിരിക്കുന്നത്. ഒരു സിനിമ ചെയ്യുന്നതിനായി ചിത്രത്തിലെ പ്രധാന സംവിധായകൻ തന്നോട് മോശം ആയി ആവശ്യപ്പെട്ടിരുന്നു എന്നും 1992ലാണ് ഈ സംഭവം നടന്നത് എന്നും തന്നോട് ഒരു മാതിരി തരത്തിലുള്ള പെരുമാറ്റം ആയിരുന്നു അയാൾ കാണിച്ചത്.

അയാൾ ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നപ്പോൾ സെറ്റിൽവെച്ച് ആവശ്യമില്ലാതെതന്നെ വഴക്കു പറഞ്ഞു എന്നുമാണ് ഗീത വിജയൻ കൂട്ടിച്ചേർക്കുന്നത്.. എല്ലാവരുടെയും മുൻപിൽ വെച്ച് ഇൻസൾട്ട് ചെയ്യുന്ന തരത്തിൽ പെരുമാറിയിരുന്നു. അയാളോട് ആദ്യ ദിവസം തന്നെ നോ പറഞ്ഞു. ഇങ്ങനെയാണെങ്കിൽ ഈ പ്രോജക്ട് വിടുകയാണെന്നും പ്രൊഡ്യൂസർ ഡിസ്ട്രിബ്യൂട്ടർ ഉൾപ്പെടെയുള്ള ആളുകളെ അറിയിച്ചുവെന്നും ഗീത പറയുന്നു. സംവിധായകന്റെ പെരുമാറ്റ രീതികളെ സംബന്ധിച്ച് നിർമാതാവിനെയും ഡിസ്ട്രിബ്യൂട്ടറും ഉൾപ്പെടെയുള്ള ആളുകളെ അറിയിച്ച സാഹചര്യത്തിലാണ് അവർ നേരിട്ട് ഇടപെട്ടു കൊണ്ട് താക്കീത് നൽകി. പിന്നാലെ ഷൂട്ടിംഗ് സമയത്ത് എന്നെ വഴക്കു പറഞ്ഞു.

അതുപോലെ നടിയെ ആ ക്ര മി ച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ലന്നും ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കാരണം അതിജീവിതയും ദിലീപും സുഹൃത്തുക്കളായിരുന്നു എന്ന് പറയുന്നത്. അവർക്ക് ഒരു ഗ്യാങ് ഉണ്ടായിരുന്നതായും അവർക്കിടയിൽ വന്ന് എന്തെങ്കിലും പ്രശ്നം മറ്റാരെങ്കിലും ഇങ്ങനെ കൊണ്ടുചെന്നെത്തിച്ചത് ആണോ എന്ന് അറിയില്ലന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ആ കുട്ടി അതിനെ എല്ലാം ഒരുപാട് അതിജീവിച്ച് മുന്നോട്ടു പോയതിന് അഭിനന്ദിക്കുന്നതായും പറയുന്നു.ദിലീപ് കേസിൽ ആരോപണ വിധേയൻ മാത്രമാണെന്നും സത്യാവസ്ഥ പുറത്തു വരാതെ ഒരാളെ ക്രൂശിക്കുന്നത് ശരിയല്ലെന്നും ആണ് ഗീത വിജയൻ അഭിപ്രായപ്പെട്ടത്. സിനിമകളിൽ നിന്നും മാറി ഇപ്പോൾ സീരിയലുകളിൽ കൂടുതൽ സജീവമായിരിക്കുകയാണ് താരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply