സഞ്ജു ടീമിലെ എല്ലാവരെയും മലയാളഭാഷ പഠിപ്പിച്ചോ ? ഓൺ മൈക്കിൾ പന്ത് പറയുന്നത് കേട്ട് അമ്പരന്നു മലയാളികൾ

നാലാം ട്വന്റി-20 മത്സരത്തിനിടെ നടന്ന കൗതുകകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്, വിൻഡീസ് ബാറ്റ് ചെയ്യുന്നതിനിടെ എട്ടാം ഓവറിൽ റോവ്മാൻ പവൽ ഓഫ്‌ സൈഡിലേക്ക് ബോൾ തട്ടിയിട്ടപ്പോൾ അവിടെ ഫീൽഡ് ചെയ്യുന്ന പ്രിയ താരം സഞ്ജു സാംസണെ കാണാമായിരുന്നു. സഞ്ജുവിന്റെ അടുത്തേക്കാണ് ബോളിന്റെ ചലനം എന്ന് മനസ്സിലാക്കിയ റിഷഭ് പന്ത് വിക്കറ്റിനു പിറകിൽ നിന്നും “ഈസി ചേട്ടാ” എന്ന് പറഞ്ഞത് സ്റ്റമ്പ് മൈക്കിൽ വ്യക്തമായി പതിഞ്ഞു, സഞ്ജു ടീമിലെ എല്ലാവരെയും മലയാളഭാഷ പഠിപ്പിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്.ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിന് കളത്തിലിറങ്ങിയത്.

ശ്രേയസ്സ് അയ്യർക്ക് പകരക്കാരൻ ആയി സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക്‌ പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി, സഞ്ജു സാംസൺ ടീമിലുണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ അറിയിച്ചപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആഹ്ലാദവും അമേരിക്കയിലും ആവർത്തിക്കുന്നത് കാണാൻ സാധിച്ചു.നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു ചെയ്തത്

, പിന്നീട് ക്രീസിലെത്തിയ റിഷഭ് പന്തും പതിവ് ശൈലിയിൽ ആക്രമിച്ച് കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിച്ച് കൊണ്ടിരുന്നു, 31 പന്തിൽ 6 ഫോറടക്കം 44 റൺസാണ് താരം സ്വന്തം ആക്കിയത്,പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്താണ് സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി മികച്ച പ്രകടനം കാണികൾക്ക് സമ്മാനിച്ചത്. അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതമാണ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം പരാജയത്തോടെ ആയിരുന്നു. ബ്രാൻഡൺ കിങ്ങിനെയും ഡെവൺ തോമസിനെയും ആവേശ് ഖാൻ മടക്കി അയക്കുകയായിരുന്നു.

2 വിക്കറ്റ് വീണെങ്കിലും തൊട്ട് പുറകെ വന്ന നായകൻ നിക്കോളാസ്‌ പൂരൻ ആക്രമിച്ച് കളിച്ചു. അക്സർ പട്ടേലിന്റെ ആദ്യ ഓവറിൽ 3 സിക്സറുകളും 1 ഫോറും അടക്കം 22 റൺസ് നേടിയെങ്കിലും ഓവറിലെ അവസാന പന്തിൽ ഓഫ്‌ സൈഡിൽ തട്ടി സിംഗിളിന് ശ്രമിച്ച നായകന് പിഴച്ചു,
മറുവശത്തു ഉണ്ടായിരുന്ന കാൾ മെയേഴ്‌സുമായി റൺസിന് നോക്കുന്നതിന്റെ ആശയക്കുഴപ്പം ഉണ്ടായപ്പോൾ ഓഫ്‌ സൈഡിൽ സർക്കിളിനകത്തു ഫീൽഡ് ചെയ്യുകയായിരുന്ന സഞ്ജു ചെയ്തത്. വിൻഡീസ് നായകനെ റൺഔട്ട്‌ ആക്കുകയായിരുന്നു, ചെയ്തത്. ക്രീസിൽ നിലയുറപ്പിച്ചാൽ ഏറെ അപകടകാരിയായ ബാറ്റർ ആണ് നിക്കോളാസ് പൂരൻ എന്ന താരം. ഇടവേളകളിൽ വിക്കറ്റ് വീണു തുടങ്ങിയപ്പോൾ 192 എന്ന മഹാ വിജയലക്ഷ്യം വിൻഡീസിന് കൈ പിടിക്കാവുന്നതിലും മുകളിൽ ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply