വിന്നർ ആയ ശേഷം ദിൽഷ ആദ്യമായി ഡോക്ടർ റോബിൻ രാധാകൃഷ്ണനെ കുറിച്ച് പറഞ്ഞത് കേട്ടോ ?

മൂന്ന് മാസങ്ങളായി പ്രേക്ഷകർ കാത്തിരുന്ന ആ വിധി ഇന്നലെയാണ് എത്തിയത്. ദിൽഷ പ്രസന്നൻ ആണ് ബിഗ്‌ബോസ് വിജയ്. റണ്ണറപ്പായി ബ്ലെസ്സിലിയും ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോ എന്നതായി എനിക്ക് തോന്നുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആണെന്നാണ് ദിൽഷ പറഞ്ഞത്. എനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാ പ്രേക്ഷകർക്കും വലിയ നന്ദി അറിയിക്കുന്നു, എന്ത് പറയണം എന്ന് എനിക്ക് ശരിക്കും അറിയില്ല. ബിഗ്ബോസ് വീട്ടിൽ 100 ദിവസം നിൽക്കണം എന്ന ആഗ്രഹത്തിലാണ് ഞാൻ വന്നത്. പക്ഷേ എനിക്ക് അറിയില്ലായിരുന്നു ഞാൻ 100 ദിവസം നിൽക്കും എന്ന്.

ഒരുപാട് സ്റ്റാറ്റർജി ഉള്ള ആളുകൾ ആയിരുന്നു എനിക്ക് ചുറ്റും ഉണ്ടായിരുന്നതാണ്. സ്റ്റാറ്റർജി ചെയ്യുന്നു, ഗെയിം പ്ലാൻ ചെയ്യുന്നു. ഒന്നും മനസ്സിലാകാതെ ഞാൻ കുറേ ദിവസം നിന്നു. അപ്പോഴാണ് ഞാൻ തീരുമാനിച്ചത് ഞാനായി തന്നെ മുന്നോട്ടു പോകാം എന്ന്. എന്റെ ആഗ്രഹങ്ങളെ പിന്തുണച്ച എന്റെ മാതാപിതാക്കൾക്ക് നന്ദി പറയുന്നു. അതുപോലെ ഈ അവസരത്തിനു വേണ്ടി എന്നേ വിളിച്ച ഏഷ്യാനെറ്റിന് നന്ദി. ലാലേട്ടന് നന്ദി. ഓരോ ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങളുടെ തെറ്റുകുറ്റങ്ങൾ പറഞ്ഞു ഞങ്ങളെ കൂടുതൽ നന്നായി ഗെയിം കളിക്കാൻ പ്രേരിപ്പിച്ചത് ലാലേട്ടൻ ആയിരുന്നു.

അന്ന് ഒരുപാട് പേര് പിന്തുണച്ചു.എന്റെ ബെസ്റ്റ് ഫ്രണ്ട് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോക്ടർ രാധാകൃഷ്ണൻ തന്നെയാണ് ഇപ്പോഴും ബിഗ്ബോസ് ഹീറോ എന്ന് പറയുന്നത്. പിന്നെ എന്റെ ബ്ലെസ്സിലി. ഇവർ രണ്ടുപേരും എന്റെ കൂടെ ഉണ്ടായിരുന്നു. ലക്ഷ്മി ചേച്ചി,ധന്യ ചേച്ചി, സൂരജ് അങ്ങനെ ഒരുപാട് പേര് ഞാൻ ഈ നിമിഷം ഓർക്കുന്നു. ഞാൻ ഒരു പരിപാടികളും ഇല്ലാതിരുന്ന സമയത്ത് പോലും ഏഷ്യാനെറ്റ് എനിക്ക് പ്രോഗ്രാമുകൾ നൽകിയിട്ടുണ്ട്. അതിനു ഞാൻ ഏഷ്യാനെറ്റിന് നന്ദി പറയുന്നു.

പലപ്പോഴും ഏഷ്യാനെറ്റ് അവാർഡ് വേദിയിൽ ഒരു നൃത്തം എനിക്കു വേണ്ടി മാറ്റി വയ്ക്കാറുണ്ട്. അതുപോലെതന്നെ ഇപ്പോൾ എന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷം നിറഞ്ഞ നിമിഷം ആണെന്നും ഞാൻ ഒരുപാട് നന്ദി പറയുന്നു എന്നുമൊക്കെയാണ് പറഞ്ഞത്. ദിൽഷയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ ലേഡി വിന്നർ കൂടിയാണ് ദിൽഷ

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply