സാധനം വാങ്ങാൻ വേഗത്തിൽ കടയിലേക്ക് കയറിയ ആൾ ഗ്ലാസ് ഡോർ ശ്രദ്ധിച്ചില്ല ! ശക്തമായ ഇടിയിൽ മരണം സംഭവിക്കുകയായിരുന്നു

glass door incident

ചില്ലുവാതിലുകൾ ആണെന്ന് അറിയാതെ അപകടം ഉണ്ടാകുന്ന ഒരുപാട് സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പത്ര വാർത്തകളും സിസിടിവി ദൃശ്യങ്ങളും നമ്മൾ ഒരുപാട് കണ്ടിട്ടുള്ളതാണ്. ദിവസങ്ങൾക്ക് മുമ്പായിരുന്നു മണത്തല സ്വദേശിയായ ഉസ്മാൻ ഹാജി ചില്ലുവാതിൽ ആണെന്ന് തിരിച്ചറിയാതെ വാതിലിൽ തലയിടിച്ച് മരിച്ചത്. 84 വയസ്സായിരുന്നു അദ്ദേഹത്തിന്. പ്രവാസി മലയാളിയും നാവികസേന ഉദ്യോഗസ്ഥനുമായിരുന്നു ഉസ്മാൻ ഹാജി.

ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു അദ്ദേഹം. കടയിൽ ചില്ലുവാതിൽ ആണെന്ന് അറിയാതെ വേഗം കടയിലേക്ക് കയറുകയായിരുന്നു അദ്ദേഹം. കടയിലേക്ക് വരുന്ന സമയത്ത് വാതിൽ ഗ്ലാസ് കൊണ്ട് നിർമ്മിച്ചതാണെന്ന് അദ്ദേഹം ശ്രദ്ധിച്ചില്ല. തലയിടിച്ച ഉടൻ തന്നെ തെറിച്ചു മലർന്നടിച്ചു വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയുടെ പുറകിൽ ആഴത്തിൽ മുറിവേറ്റു.

ഉടൻ തന്നെ അദ്ദേഹത്തിനെ ചാവക്കാട് ഉള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. തൃശ്ശൂരിലെ ആശുപത്രിയിലേക്ക് ഉടൻ തന്നെ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ചില്ലു വാതിൽ ആണെന്ന് തിരിച്ചറിയാതെ വേഗത്തിൽ അകത്തേക്ക് കടക്കാൻ ശ്രമിച്ചതാണ് ദാരുണമായ അപകടത്തിന് കാരണമായത്. ആദ്യം ചാവക്കാട് ഉള്ള ആശുപത്രിയിൽ അദ്ദേഹത്തിനെ എത്തിക്കുകയായിരുന്നു.

എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് ഉടൻ മാറ്റി എങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടകളിലെ ചില്ലുവാതിൽ തിരിച്ചറിയാൻ കഴിയാത്തത് ഒരുപാട് അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. മൂന്നു വർഷങ്ങൾക്കു മുമ്പ് പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലു വാതിൽ ഇടിച്ച് ചേരാനല്ലൂർ സ്വദേശി ബീന എന്ന 45കാരി ദാരുണമായി അന്തരിച്ചത്. പെരുമ്പാവൂരിലെ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ ആയിരുന്നു അന്ന് അപകടം നടന്നത്.

ഉച്ചയോടെ ബാങ്കിൽ എത്തിയ ബീന നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ താക്കോൽ എടുക്കാൻ മറന്നതോടെ തിരികെ കയറി താക്കോലെടുത്തതിന് ശേഷം അതിവേഗത്തിൽ പുറത്തേക്ക് കടക്കുന്നതിനിടയിലാണ് അപകടം നടന്നത്. അതിശക്തമായ ചില്ലുവാതിലിൽ ഇടിച്ചതോടെ വയറിൽ ഉൾപ്പെടെ ദേഹമാകെ ചില്ല് തുളച്ചു കയറുകയായിരുന്നു. പലപ്പോഴും മുന്നിൽ ചില്ലു വാതിൽ ഉണ്ടെന്ന് തിരിച്ചറിയാനുള്ള സൂചനകൾ ഇല്ലാത്തത് ആണ് അപകടത്തിന് കാരണം ആകുന്നത്.

ചില്ല് വാതിൽ ആണെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഒട്ടിക്കാത്തത് ആണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്. മണത്തല സ്വദേശിയായ 84കാരൻ ഉസ്മാൻ ഹാജിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ചില്ലുവാതിലാണെന്ന് തിരിച്ചറിയാതെ വേഗത്തിൽ കടയിലേക്ക് കയറി ദാരുണമായ മരണത്തിന് കീഴടങ്ങിയ അദ്ദേഹത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരം ആയിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply