തന്റെ നഷ്ടപ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞു കാളിദാസ് ജയറാം ! അവളിപ്പോൾ

വളരെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ ഉറ്റ് നോക്കുന്ന താരമാണ് കാളിദാസ് ജയറാം. അച്ചൻ ജയറാമിനോടും പാർവതിയോടുള്ള സ്നേഹം അതേപോലെ തന്നെ മലയാളി പ്രേക്ഷകർക്ക് കാളിദാസനോട് ഉണ്ട്. ബാലതാരമായി അരങ്ങേറ്റം നടത്തിയ കാളിദാസന്റെ ജീവിതം പ്രേക്ഷകർക്ക് സുപരിചിതമാണ്. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമാണ് കാളിദാസ്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെയാണ് താരം എത്തിയത്. ഇപ്പോളിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് ആണ് താരം തുറന്നു പറയുന്നത്. ഒരു അഭിമുഖത്തിൽ ഇടയിലാണ് ആദ്യത്തെ പ്രണയത്തെക്കുറിച്ച് കാളിദാസ് പറയുന്നത്.

അവൾ ഇപ്പോൾ ഭർത്താവും കുഞ്ഞുമൊക്കെയായി സന്തോഷകരമായ കുടുംബം നയിക്കുകയാണ് എന്ന് പറയുന്നുണ്ട്. കാമുക്കിയ്ക്ക് ആദ്യം കൊടുത്ത പ്രണയ സമ്മാനത്തെ കുറിച്ചും താരം പറയുന്നുണ്ട്. ആദ്യം കൊടുത്ത സമ്മാനം പെർഫ്യൂം ആയിരുന്നു. ആ പ്രായത്തിൽ എന്ത് സമ്മാനം കൊടുക്കണം എന്ന് അറിയില്ലാരുന്നു. . പ്രണയ നഷ്ടം വേദന ഉണ്ടാക്കിയിട്ടുണ്ട്. അതൊരു വലിയൊരു പാഠം ആയിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം മുന്നോട്ടുപോകാൻ കഴിഞ്ഞു. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിൽ താരം.

പൂമരം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ കാളിദാസന്, മലയാളത്തിൽ വേണ്ടവിധത്തിൽ സ്വീകരണം ലഭിച്ചിരുന്നില്ല. കൂടുതലായും ഏറ്റെടുത്തിരുന്നത് തമിഴ് ആയിരുന്നു. നിരവധി അവസരങ്ങൾ ആയിരുന്നു താരത്തിനെ ലഭിച്ചിരുന്നത്. മലയാളത്തിൽ എന്തുകൊണ്ടാണ് അവസരങ്ങൾ കുറഞ്ഞത് എന്ന ചോദ്യത്തിനും കാളിദാസന് മറുപടി ഉണ്ടായിരുന്നു. മലയാളത്തിൽ അവസരങ്ങൾ കുറയാനുള്ള കാരണം ഒരുപക്ഷേ താൻ തമിഴ്നാട്ടിൽ ജീവിക്കുന്നത് കൊണ്ടായിരിക്കും. തമിഴ് സിനിമകളിൽ അഭിനയിക്കാനാണ് കൂടുതൽ സൗകര്യം. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ മലയാളത്തിൽ മികച്ച അവസരങ്ങൾ ലഭിക്കാത്തത് എന്നും കാളിദാസ് പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം തന്നെയാണ് താരം. താരത്തിന്റെ വിശേഷങ്ങൾക്ക് എല്ലാം ആരാധകരേറെയാണ്. പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്നു നായകൻ ആയി എങ്കിലും മലയാള സിനിമയിലെ യുവതാരങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കാളിദാസന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. വിക്രം സിനിമയിലഭിനയിച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തമിഴ് സിനിമാലോകം ആണ് മികച്ച നിരവധി അവസരങ്ങൾ താരത്തിന് സമ്മാനിച്ചത്. സഹോദരിയായ മാളവികയും ഇപ്പോൾ സിനിമയിലേക്ക് അരങ്ങേറ്റം നടത്താൻ തയ്യാറെടുക്കുകയാണ്. വലിയൊരു ആരാധക നിര തന്നെ മലയാളത്തിലും കാളിദാസൻ ഉണ്ട് എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply