കൈയിൽ ആയിരം രൂപ പോലും തനിക്ക് തികച്ചെടുക്കാൻ ഇല്ലാരുന്ന കാലം ആണ് – ഇതുകണ്ട് റിമി പറഞ്ഞത് ഇങ്ങനെ -കാലം വരുത്തിയ മാറ്റം

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയിൽ വിജയിയായ ആക്കുകയും പിന്നീട് മഴവിൽ മനോരമയിലെ തന്നെ ജനപ്രിയ പരമ്പരയായ മറിമായത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു ശ്രദ്ധിക്കപ്പെടുകയും ഒക്കെ ചെയ്യുന്ന താരമാണ് മഞ്ജു പത്രോസ്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 2 ഇൽ മത്സരാർത്ഥിയായി എത്തിയതോടെ മഞ്ജുവിന് നിരവധി ആരാധകരും ഹെറ്റർസും ഒക്കെ ഒരേപോലെ ഉണ്ടാവുകയായിരുന്നു ചെയ്തത്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കൈയിൽ ആയിരം രൂപ പോലും തനിക്ക് തികച്ചെടുക്കാൻ ഉണ്ടായിരുന്നില്ലെന്നും അത്രത്തോളം ദാരിദ്ര്യത്തിൽ നിന്നും ആണ് താൻ എത്തിയതെന്നായിരുന്നു മഞ്ജു പത്രോസ് പറയുന്നത്.

ഓഡിഷൻ സമയത്ത് ഗായികയും അവതാരകയുമായ റിമി ടോമി പറഞ്ഞ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് മഞ്ജു പറയുന്നു. മഞ്ജുവും സുനിച്ചനും എന്തായാലും സെമി റൗണ്ട് വരെ എത്തും എന്ന് അന്ന് റിമി ടോമി പറഞ്ഞിരുന്നു. ഡാൻസ് തന്റെ ഇഷ്ടം മേഖലയായിരുന്നു. എങ്കിലും ജീവിതസാഹചര്യം തന്നെ അതിൽ നിന്നും പിന്നോട്ട് വലിക്കുകയായിരുന്നു. സുനിച്ചൻ തന്റെ ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കുന്ന ആളാണ്. പക്ഷേ ജീവിതത്തിലെ സാഹചര്യങ്ങൾ മോശമായി വന്നപ്പോൾ നൃത്തം നിർത്തേണ്ടതായി വന്നു.

സിനിമയിലെത്തുമ്പോൾ തനിക്ക് 88 കിലോ ഭാരം ആണ് ഉണ്ടായിരുന്നത്. 11 കിലോയോളം ഭാരം കുറച്ചു. അപ്പോൾ സിനിമയിൽ അവസരങ്ങൾ കുറഞ്ഞൊ എന്നും സംശയം ഉണ്ടെന്നാണ് മഞ്ജു പറയുന്നത്. വളരെയധികം ബുദ്ധിമുട്ടുകളിലൂടെ കടന്നുവന്ന വ്യക്തിയായിരുന്നു താനെന്ന് മഞ്ജു പറഞ്ഞിട്ടുണ്ടായിരുന്നു. തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒക്കെ പലപ്പോഴും ബിഗ് ബോസ് വീട്ടിൽ വെച്ചു തന്നെ മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. മഞ്ജുവിന്റെ ഓരോ വാക്കുകളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.

മഞ്ജു പത്രോസിന് സിനിമയിൽ അടക്കം നിരവധി അവസരങ്ങളാണ് ഉള്ളത്. സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കുവാന് മഞ്ജുവിന് സാധിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പമുള്ള മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഏത് കഥാപാത്രം ലഭിച്ചാലും അത് വളരെ പക്വതയോടെയും മികവോടെയും അവതരിപ്പിക്കുവാൻ ഉള്ള കഴിവാണ് മഞ്ജുവിനെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അതുകൊണ്ടുതന്നെ കൈനിറയെ അവസരങ്ങൾ മഞ്ജുവിനെ ലഭിക്കുന്നുണ്ട്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും എല്ലാം ഒരേ പോലെ തിളങ്ങാൻ സാധിച്ച താരം കൂടിയാണ് മഞ്ജു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply