ആറുവർഷമായി ദേഷ്യം വന്നിട്ടില്ല.!17 വർഷത്തിന് ശേഷം സംയുക്ത വർമ്മ.

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് സംയുക്താവർമ്മ. നിരവധി ആരാധകരാണ് ഇന്നും സംയുക്താവർമ്മയ്ക്ക് ഉള്ളത്. സിനിമയിൽ ഒരു നാലു വർഷക്കാലം മാത്രമാണ് സംയുക്ത നിലനിന്നിരുന്നത്. ഈ നാലു വർഷക്കാലം കൊണ്ട് സംയുക്ത അഭിനയിച്ച 18 സിനിമകളും മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരുടെ ഇടയിൽ നേടിയിരുന്നത്. ഇന്നും സംയുക്തയെ പ്രേക്ഷകർ ഓർമിക്കുന്നത് ആ സിനിമകളിലൂടെ തന്നെയാണ്.

17 വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് സംയുക്ത. സംയുക്തയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ബെഹൈണ്ട് വുഡ്‌സ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങൾ തുറന്നു പറയുന്നത്. ബിജു മേനോന് ഒപ്പമുള്ള ജീവിതത്തെക്കുറിച്ചും സംയുക്ത പറയുന്നുണ്ട്. തനിക്ക് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു ഒരുപാട് കുട്ടികൾ വേണം എന്നായിരുന്നു ആഗ്രഹം. എന്നാൽ തനിക്ക് ഗർഭിണിയാവുന്നതിനു ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് ഭഗവാൻ ദക്ഷിനെ മാത്രമാണ് തനിക്ക് നൽകിയത്. യോഗയിലൂടെ ആണ് ഇത്തരം പ്രശ്നങ്ങൾ ഒക്കെ മാറിയത്. ബിജു മേനോനെ കുറിച്ച് പറയുന്നുണ്ട്.

ബിജു മേനോൻ വളരെ ഫ്രീ ആയിട്ടുള്ള ആളാണ്. എന്ത് കാര്യവും തുറന്നു പറയാൻ കഴിയും. പരസ്പരം നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്. ഞാൻ എന്തൊക്കെ പറഞ്ഞാലും ബിജുവിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്യാറുള്ളത്. അത് എനിക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ്. താരം യോഗയെ കുറിച്ചും താരം വാചാലയാവുന്നുണ്ട്.

ബിജു മേനോനോടൊപ്പം ഉണ്ടായ ഒരു വിദേശ അനുഭവത്തെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. തന്നെയും മകനെയും ഹോട്ടലിൽ നിർത്തിയതിനുശേഷം കുറെ സമയങ്ങൾക്ക് ശേഷമാണ് ബിജു മേനോൻ തിരികെ വന്നത് എന്നും ആ സമയത്ത് തനിക്ക് വല്ലാതെ ദേഷ്യം തോന്നുകയും ആയിരുന്നു എന്നും താൻ സാധനങ്ങളൊക്കെ എടുത്ത് എറിയുന്ന ഒരു അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്നും പിന്നീട് ആ ദേഷ്യം നിയന്ത്രിക്കണം എന്ന് തോന്നിയ തനിക്ക് തന്നെ ഇത്രയും ദേഷ്യം കാണിക്കുന്നത് ശരിയല്ല എന്ന് തോന്നിത്തുടങ്ങി.

അങ്ങനെയാണ് താൻ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പഠിച്ചത് എന്നും താരം പറയുന്നു. അതെല്ലാം യോഗയിലൂടെ ആണ് പഠിച്ചത്. ഇപ്പോൾ ആറുവർഷമായി ദേഷ്യം വന്നിട്ടില്ല എന്നും കൊറോണക്കാലം തനിക്ക് അത്ര സുഖകരമായിരുന്നില്ല എന്നും ബോറടിച്ചു എന്നൊക്കെയാണ് സംയുക്ത പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply