ഞാൻ വിളിക്കുമ്പോൾ നിനക്ക് അഞ്ചു മിനിറ്റുപോലും സംസാരിക്കാൻ സമയമില്ല. ഒടുവിൽ പരസ്യമായി ദിൽഷയോട് റോബിൻ പറഞ്ഞത്

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചു കഴിഞ്ഞുവെങ്കിലും ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥികളെ അത്ര പെട്ടെന്നൊന്നും മറക്കാൻ പ്രേക്ഷകർക്ക് സാധിക്കില്ല. അത്രതോളം ആരാധകരായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. മുൻ എപ്പിസോടുകളിൽ നിന്ന് ഒരുപാട് മാറ്റം കൊണ്ടുവന്ന ഒരു എപ്പിസോഡ് കൂടിയായിരുന്നു ഈ ബിഗ്ബോസ് സീസൺ എന്ന് എടുത്തുപറയണം. ബിഗ്ബോസ് വിന്നർ ആയി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താൻ ബിഗ്ബോസ് വീട്ടിൽ ഒരുപാട് പേരുടെ പ്രിയപ്പെട്ടവൾ ആണെന്നാണ് വിചാരിച്ചത്. എന്നാൽ പുറത്തിറങ്ങിയപ്പോഴാണ് തനിക്ക് മനസ്സിലായത് കൂടെ നിന്ന് താൻ ജയിക്കാൻ അർഹ ആണെന്ന് പറഞ്ഞവരിൽ പലരും പുറത്ത് പറഞ്ഞത് അങ്ങനെയൊന്നും ആയിരുന്നില്ല. ജയിച്ചപ്പോൾ ഒന്ന് കൈ അടിക്കുക പോലും ചെയ്തിരുന്നില്ല.ആരും അത് ചെയ്യാഞ്ഞത് എനിക്ക് വല്ലാത്ത വിഷമം ഉണ്ടാക്കി എന്ന് പറയുന്നുണ്ടായിരുന്നു.

ദിൽഷയുടെ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു ശ്രദ്ധനേടിയത്. അതോടൊപ്പം പെട്ടെന്ന് ദിൽഷയുടെ ഇന്റർവ്യൂലേക്ക് ഒരു ക്ഷണിക്കപ്പെടാത്ത അതിഥി വീഡിയോ കോളിൽ എത്തുകയും ചെയ്തിരുന്നു. അത് മറ്റാരുമായിരുന്നില്ല റോബിൻ രാധാകൃഷ്ണനായിരുന്നു. ദിൽഷയെകുറിച്ച് ഒരു പരാതിയാണ് ആദ്യം റോബിൻ പറഞ്ഞത്. ഞാൻ വിളിക്കുമ്പോൾ നിനക്ക് അഞ്ചു മിനിറ്റുപോലും സംസാരിക്കാൻ സമയമില്ല എന്നും സംസാരിച്ചു കഴിയുമ്പോൾ തന്നെ അഞ്ചുമിനിറ്റ് കഴിഞ്ഞ് അങ്ങോട്ട് വിളിക്കാം എന്ന് പറയും പിന്നെ അന്നത്തെ ദിവസം കാണാൻ പോലും കിട്ടില്ല എന്നാണ് റോബിൻ പരാതിയായി പറഞ്ഞത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ ഒരു മറുപടി കൂടി ദിൽഷ പറഞ്ഞു.

100 ദിവസം താങ്കൾക്കൊപ്പം തന്നെയായിരുന്നില്ലേ സംസാരിച്ചിരുന്നത് എന്നാണ്. ഞാൻ പുറത്തുള്ളവരുമായി കുറച്ച് സമയം സംസാരിക്കേണ്ട എന്ന് കരുതി ആണെന്ന്, മാത്രമല്ല താങ്കൾക്ക് ഉദ്ഘാടനങ്ങൾക്ക് ഒക്കെ പോയതിനു ശേഷം എന്നോട് സംസാരിക്കാൻ സമയം ഉണ്ടോ എന്നും വളരെ രസകരമായ ഇരുവരും തമ്മിൽ സംസാരിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.

ഇരുവരും ഒരുമിച്ച് ഒരു അഭിമുഖത്തിൽ എത്തുമോന്ന് ചോദിച്ചപ്പോൾ ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് ഒരു അഭിമുഖത്തിൽ വിളിക്കുകയാണെങ്കിൽ തീർച്ചയായും വരുമെന്നും പക്ഷെ റോബിൻ സാറിന് സമയം ഉണ്ടാകുമോ എന്ന് അറിയില്ല എന്നുമോക്കെയാണ് രസകരമായി ദിൽഷ പറഞ്ഞത്. കോഴിക്കോട്ടേക്ക് വരുമ്പോൾ വീട്ടിലേക്ക് ക്ഷണിക്കുന്നില്ലെന്ന് റോബിൻ ചോദിച്ചപ്പോൾ വീട് നാട്ടുകാർ ഇടിച്ചുതകർത്തില്ലായിരുന്നെങ്കിൽ വീട്ടിലേക്ക് പോരു എന്നാണ് രസകരമായി ദിൽഷ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply