ഇതിപ്പോ എന്താ പുതിയ പരുപാടി

സോഷ്യൽ മീഡിയയ്ക്ക് എന്നും താല്പര്യമുള്ള വിഷയമാണ് അമൃത സുരേഷിന്റെയും സംഗീതസംവിധായകനായ ഗോപി സുന്ദറിന്റെയും വിശേഷങ്ങൾ അറിയുക എന്നുള്ളത്. അടുത്ത കാലത്തായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആണ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങുന്നതിനെക്കുറിച്ച് അറിയിച്ചിരുന്നത്. അതിനുശേഷം വലിയതോതിലുള്ള സൈബർ ആക്രമണങ്ങളും ഇവർക്ക് നേരിടേണ്ടതായി വന്നിരുന്നത്. ഇവരുടെ ഓരോ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്.

വിമർശിക്കുന്നവർക്ക് ഇവർ മറുപടി നൽകുന്നത് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആണ്. അടുത്ത കാലത്ത് ഒരു പോസ്റ്റിൽ താരങ്ങൾ പങ്കുവെച്ചത് തങ്ങളെ വിമർശിക്കാൻ വേണ്ടി വേറെ ഒരു ജോലിയും ചെയ്യാതെ ഇരിക്കുന്ന ആളുകൾക്ക് വേണ്ടി പുട്ടും കടലയും സമർപ്പിക്കുന്നു എന്നായിരുന്നു. രാവിലെ ഭക്ഷണം കഴിക്കുന്ന ചിത്രം ആയിരുന്നു ഇവർ പങ്കുവെച്ചിരുന്നത്. ഇപ്പോൾ പുതിയ ഒരു വീഡിയോയുമായി ആണ് ഇവർ എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോയുടെ പ്രത്യേകത എന്നത് അമൃത സുരേഷ് നല്ല ഓളത്തിന് പാട്ടുപാടുന്നതിനിടയിൽ ഗോപിസുന്ദർ പാട്ടിന് താളം പിടിച്ച് ചെണ്ട കൊട്ടുക്കുകയാണ് ചെയ്യുന്നത്. ജോലിക്കിടയിലെ തമാശ എന്ന് പറഞ്ഞു കൊണ്ടാണ് ഈ വീഡിയോ ഇവർ പങ്കുവെച്ചത്.

നിമിഷനേരം കൊണ്ട് തന്നെ ഈ വീഡിയോ വൈറൽ ആയി മാറുകയും ചെയ്തു. അമൃതയും ഗോപീസുന്ദറും ഒരുമിച്ചെത്തുന്ന വീഡിയോകൾ എല്ലാം പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള വീഡിയോകൾ തന്നെയാണ്. പലപ്പോഴും വലിയ വിമർശനങ്ങൾ ഏറ്റു വാങ്ങാറുണ്ടെങ്കിലും ഇവർ തങ്ങളുടെ വിശേഷങ്ങൾ പ്രേക്ഷകരെ അറിയിക്കാൻ മറക്കാറില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ഇവരുടെ ഓരോ വിശേഷങ്ങൾക്കും വേണ്ടി സോഷ്യൽ മീഡിയയിലേക്ക് ആണ് പ്രേക്ഷകരും ആദ്യമെത്തുന്നത്. അടുത്ത സമയത്ത് അമൃത സുരേഷ് മകൾ അവന്തികയ്ക്ക് ഒപ്പം ഒരു യാത്രയിലായിരുന്നു.

യാത്രയുടെ ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ടായിരുന്നു. മകൾക്കൊപ്പം ഉള്ള നിമിഷങ്ങൾ എല്ലാം ഏറെ മനോഹരമാക്കാൻ ശ്രദ്ധിക്കുന്ന വ്യക്തി കൂടിയാണ് അമൃത. ബാലയുമായുള്ള വിവാഹമോചനത്തിനുശേഷം തന്റെ ലോകം തന്നെ മകളാണ് എന്ന് പലസ്ഥലങ്ങളിലും അമൃത തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇനിയുള്ള തന്റെ ജീവിതം മകൾക്കുവേണ്ടി ആണെന്നായിരുന്നു അമൃത പറഞ്ഞിരുന്നത്. അമൃതയുടെ മകൾ അവന്തിക എന്ന പാപ്പുവും പ്രേക്ഷകർക്ക് സുപരിചിതയാണ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply